ദേശീയ വരുമാനം
ഭൂമി, അധ്വാനം, മൂലധനം, സംഘാടനം എന്നിവയുടെ സംയോജനത്തിലൂടെയാണ്
ഉല്പാദനം സാധ്യമാകുന്നത്. രാജ്യത്ത് അനേകം വസ്‌തുക്കളും സേവനങ്ങളും
ഉല്പാദിപ്പിക്കുന്നു. കൂടുതൽ ഉല്പാദിപ്പിക്കുമ്പോൾ സാധനങ്ങളുടെയും സേവനങ്ങളുടെയും
ലഭ്യത വർദ്ധിക്കുന്നു. ഒരു സാമ്പത്തിക വർഷത്തിൽ ഒരു രാജ്യത്ത് ഉല്പാദിപ്പിക്കുന്ന
സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക (പണത്തിന്റെ രൂപത്തിൽ) യാണ് ദേശീയ
വരുമാനം. ഉല്പാദനം കൂടുമ്പോൾ ദേശീയ വരുമാനം കൂടും. കാർഷിക, വ്യവസായ, സേവന മേഖലകളിൽ നിന്നാണ് ദേശീയ വരുമാനം
ലഭിക്കുന്നത്. ദേശീയ വരുമാനത്തിന്റെ വർദ്ധനവിനെയാണ് സാമ്പത്തിക വളർച്ചയെന്നു
പറയുന്നത്. കൂടുതൽ ഉല്പാദനം സാമ്പത്തികവളർച്ചയ്ക്ക് കാരണമാകുന്നു.
ദേശീയ
വരുമാനം കണക്കാക്കുന്നതിന്റെ ലക്ഷ്യങ്ങൾ:
■ സമ്പദ്ഘടനയിലെ വിവിധ മേഖലകളുടെ സംഭാവന
വിലയിരുത്താൻ.
■ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ
പഠിക്കുവാൻ
■ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനും
നടപ്പിലാക്കാനും സർക്കാരിനെ സഹായിക്കുന്നതിന്
■ ഉല്പാദനം, വിതരണം, ഉപഭോഗം തുടങ്ങിയ സാമ്പത്തിക
പ്രവർത്തനങ്ങളുടെ പരിമിതികളും മേന്മകളും കണ്ടെത്തുന്നതിന്
ദേശീയ
വരുമാനത്തിലെ പ്രധാന ആശയങ്ങൾ
മൊത്ത
ദേശീയ ഉൽപ്പന്നം (Gross
National Product (GNP)): ഒരു
രാജ്യത്ത് ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും
സേവനങ്ങളുടെയും അകെ പണാത്മക മൂല്യമാണ് മൊത്ത ദേശീയ ഉൽപ്പന്നം.
മൊത്ത
ആഭ്യന്തര ഉൽപ്പന്നം (Gross
Domestic Product (GDP)): ഒരു
രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിയ്ക്കുള്ളിൽ ഒരു സാമ്പത്തിക വർഷത്തിൽ
ഉൽപാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും അകെ പണാത്മക മൂല്യമാണ് മൊത്ത
ആഭ്യന്തര ഉൽപ്പന്നം. ഇന്ത്യയിൽ GDP
കണക്കാക്കുമ്പോൾ
വിദേശത്ത് ജോലി ചെയ്യുന്നവരുടെ വരുമാനം, വിദേശത്ത്
പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ, സംരംഭങ്ങൾ
എന്നിവയുടെ ലാഭം ഒഴിവാക്കും.
അറ്റ
ദേശീയ ഉൽപ്പന്നം (Net
National Product (NNP)): യന്ത്രസാമഗ്രഹികളുടെയും
മറ്റ് സാധനങ്ങളുടെയും ഉപയോഗംമൂലമുണ്ടാകുന്ന പഴക്കംകൊണ്ട് സംഭവിക്കുന്ന തേയ്‌മാനം
പരിഹരിക്കാൻ ആവശ്യമായ ചെലവാണ് തേയ്‌മാനചെലവ് (Depreciation charges). മൊത്ത ദേശീയ ഉൽപ്പന്നത്തിൽ
നിന്ന് തേയ്‌മാന ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നതാണ് അറ്റ ദേശീയ ഉൽപ്പന്നം.
സാങ്കേതികമായി അറ്റ ദേശീയ ഉൽപ്പന്നമാണ് ദേശീയ വരുമാനമായി അറിയപ്പെടുന്നത്.
അറ്റ
ദേശീയ ഉൽപ്പന്നം = മൊത്ത ദേശീയ ഉൽപ്പന്നം - തേയ്‌മാന ചെലവ്
ദേശീയ
വരുമാനം കണക്കാക്കുന്ന രീതികൾ (National
Income Calculation Methods)
ഒരു
രാജ്യത്ത് ഒരു വർഷം മൊത്തം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും
ആകെത്തുകയാണ് ദേശീയ വരുമാനം. ദേശീയ വരുമാനം കണക്കാക്കുന്നതിന് പ്രധാനമായും മൂന്ന്
രീതികൾ അവലംബിക്കുന്നു - ഉൽപ്പാദനരീതി, വരുമാനരീതി, ചെലവുരീതി.
ഉൽപ്പാദനരീതി
: മനുഷ്യരുടെ വിവിധ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും
ലഭ്യമാക്കുന്നതിനെയാണ് ഉൽപ്പാദനം എന്നു പറയുന്നത്. ഉല്പാദനത്തിന്റെ ആത്യന്തികമായ
ലക്ഷ്യം മനുഷ്യാവശ്യങ്ങളുടെ നിറവേറ്റലാണ്. ഒരു വർഷത്തിൽ ഒരു രാജ്യത്ത് പ്രാഥമിക -
ദ്വിതീയ - തൃതീയ മേഖലകളിൽ ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ
പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ഉൽപ്പാദനരീതി.
ദേശീയവരുമാനത്തിൽ വിവിധ കാർഷിക,
വ്യവസായ, സേവന വിഭാഗങ്ങളിലെ മേഖലകളുടെ
പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏതു മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും
വിലയിരുത്താൻ ഉൽപ്പാദനരീതി സഹായിക്കും. ഉൽപ്പാദനപ്രക്രിയയയുടെ വിവിധ ഘട്ടങ്ങളിലൂടെ
കടന്നുപോകുമ്പോൾ ഒന്നിലധികം പ്രാവശ്യം സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം
കണക്കാക്കപ്പെടാം (ഡബിൾ കൗണ്ടിംഗ്).
വരുമാനരീതി
: ഒരു വസ്തുവിന്റെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന അധ്വാനം, പ്രകൃതി വിഭവങ്ങൾ, മനുഷ്യനിർമ്മിത വസ്തുക്കൾ എന്നിവയെ
ഉൽപ്പാദന ഘടകങ്ങൾ എന്നു വിളിക്കുന്നു. ഉൽപ്പാദനഘടകങ്ങൾക്കു ലഭിക്കുന്ന പ്രതിഫലമാണ്
വരുമാനം. ഉല്പാദനഘടകം എന്ന നിലയിൽ ഭൂമിക്ക് ലഭിക്കുന്ന പ്രതിഫലമാണ് പാട്ടം. പാട്ടം
ഭൂമിയുടെ ഉടമസ്ഥന് ലഭിക്കുന്നു. അധ്വാനത്തിലൂടെ ലഭിക്കുന്ന പ്രതിഫലമാണ് കൂലി
അല്ലെങ്കിൽ വേതനം. കൂലി തൊഴിലാളിക്ക് ലഭിക്കുന്നു. മൂലധനത്തിന്റെ പ്രതിഫലമാണ്
പലിശ. പലിശ വ്യക്തിക്കോ സ്ഥാപനത്തിനോ ലഭിക്കുന്നു. സംഘടനയുടെ പ്രതിഫലമാണ് ലാഭം.
ലാഭം സംഘാടകന് ലഭിക്കുന്നു. ഉൽപ്പാദന ഘടകങ്ങളിൽ നിന്ന് ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ
വരുമാനം കണക്കാക്കുന്ന രീതിയാണ് വരുമാനരീതി. വരുമാനരീതി ഓരോ ഉൽപ്പാദന ഘടകത്തിന്റെയും
ദേശീയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്നു.
ചെലവുരീതി
: ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക
കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവുരീതി. സാമ്പത്തിക
ശാസ്ത്രത്തിൽ സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ചെലവിനോടൊപ്പം നിക്ഷേപവും ചെലവായാണ്
കണക്കാക്കുന്നത്. ഉപഭോഗ ചെലവും (Consumption
Expenditure), നിക്ഷേപച്ചെലവും
(Investment
Expenditure), സർക്കാർ
ചെലവും (Government
Expenditure) കൂടിച്ചേരുന്നതാണ്
ആകെ ചെലവ്.
PSC ചോദ്യങ്ങൾ
1.
ഒരു സാമ്പത്തിക
വർഷത്തിൽ ഒരു രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും
ആകെത്തുക - ദേശീയ വരുമാനം
2.
ഇന്ത്യയിൽ
സാമ്പത്തിക വർഷം കണക്കാക്കുന്നത് - ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
3.
ഒരു
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച എത്രത്തോളമെന്ന് കണ്ടെത്താനും രാജ്യങ്ങളുടെ
സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യുന്നതുമാണ് - ദേശീയ വരുമാനം
4.
ദേശീയ വരുമാനം
ലഭിക്കുന്ന മേഖലകൾ - കാർഷിക,
വ്യവസായ, സേവന മേഖലകൾ
5.
ഇന്ത്യയിലെ
നികുതികൾ ജി.ഡി.പിയുടെ എത്ര ശതമാനമാണ് - 16.6%
6.
ഇന്ത്യയിലെ ദേശീയ
വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത് - ദാദാഭായ് നവ്‌റോജി
7.
ഇന്ത്യയിലെ ദേശീയ
വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി - സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ
ഓർഗനൈസേഷൻ
8.
ഇന്ത്യയിൽ ദേശീയ
വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി - ദാദാഭായ് നവറോജി (1867 - 68)
9.
ഇന്ത്യയിൽ
ആദ്യമായി ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയ വ്യക്തി - വി.കെ.ആർ.റാവു (1931)
10.
സ്വതന്ത്ര
ഇന്ത്യയിലെ ആദ്യത്തെ ദേശീയ വരുമാന കമ്മിറ്റി രൂപീകൃതമായത് - 1949 ഓഗസ്റ്റ് 4
11.
1949ൽ സ്ഥാപിതമായ
ദേശീയ വരുമാന കമ്മിറ്റിയിലെ അംഗങ്ങൾ - പ്രൊഫ.പി.സി.മഹലനോബിസ് (ചെയർമാൻ), പ്രൊഫ.ഡി.ആർ.ഗാഡ്ഗിൽ, പ്രൊഫ.വി.കെ.ആർ.വി.റാവു
12.
സ്വതന്ത്ര
ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് - പി.സി.മഹലനോബിസ്
13.
കൊൽക്കത്തയിൽ
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് - പി.സി.മഹലനോബിസ്
14.
ഇന്ത്യൻ
സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചത് - 1931 ഡിസംബർ 17
15.
ഇന്ത്യൻ
ബജറ്റിന്റെ പിതാവ് - പി.സി.മഹലനോബിസ്
16.
മഹലനോബിസ്
ആരംഭിച്ച പ്രസിദ്ധീകരണം - സംഖ്യ
17.
പ്രഥമ
പ്രൊഫ.പി.സി.മഹലനോബിസ് നാഷണൽ അവാർഡ് ഇൻ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്‌സ് 2020ന് അർഹനായത് - സി.രംഗരാജൻ (ആർ.ബി.ഐ മുൻ
ഗവർണർ)
