ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റം
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
ഇന്ത്യയുടെ
ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസിയാണ് സെൻട്രൽ
സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO). 1951
മെയ് രണ്ടിനാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. നിലവിൽ സി.എസ്.ഒ അറിയപ്പെടുന്നത്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് എന്നാണ്. ഡൽഹിയാണ് ആസ്ഥാനം. കേന്ദ്ര
സ്ഥിതിവിവര പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന്റെ കീഴിലാണ് സി.എസ്.ഒ
പ്രവർത്തിക്കുന്നത്. ദേശീയ,
പ്രതിശീർഷവരുമാനകണക്കുകൾ
തയ്യാറാക്കുക,
സാമ്പത്തിക
സെൻസസ് നടത്തുക,
ഉപഭോക്‌തൃ
വിലസൂചിക തയ്യാറാക്കുക എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും സി.എസ്.ഒ
നിർവഹിക്കുന്നത്.
സെൻട്രൽ
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ പ്രധാന ചുമതലകൾ
■ സ്ഥിതി വിവരക്കണക്കുകളുടെ സംയോജനവും
വിശകലനവും നടത്തുന്നു.
■ എല്ലാ മേഖലകളിലെയും
സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിൽ
ചിട്ടപ്പെടുത്തുന്നു.
■ സ്ഥിതിവിവരകണക്കുകൾ ഉപയോഗപ്പെടുത്തി
ദേശീയ വരുമാനം കണ്ടെത്തുന്നു.
■ സാമ്പത്തിക സെൻസസ് നടത്തുന്നു
■ ഉപഭോക്‌തൃ വിലസൂചിക തയ്യാറാക്കുന്നു
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്
1950ൽ ഇന്ത്യയിൽ വൻതോതിലുള്ള സാമ്പിൾ സർവേകൾ നടത്തുന്നതിനായി നിലവിൽ വന്ന സ്ഥാപനമാണ് നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO). CSOയും NSSOയും ലയിച്ചതിന്റെ ഫലമായി നിലവിൽ വന്ന സ്ഥാപനമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO). രംഗരാജൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 2005 ജൂണിലാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നിലവിൽവന്നത്. എൻ.എസ്.ഒയുടെ തലവൻ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ (MoSPI) സെക്രട്ടറി ആയിരിക്കും. എൻ.എസ്.ഒയ്ക്ക് പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്.
■ Survey Design and Research Division (SDRD)
■ Field Operations Division (FOD)
■ Data Processing Division (DPD)
■ Survey Coordination Division (SCD)
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിലെ ദേശീയ
വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി - സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ
ഓർഗനൈസേഷൻ (സി.എസ്.ഒ)
2.
സെൻട്രൽ
സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ പ്രവർത്തനം ആരംഭിച്ചത് - 1951 മെയ് 2
3.
നിലവിൽ സി.എസ്.ഒ
അറിയപ്പെടുന്നത് - സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്
4.
സെൻട്രൽ
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ആസ്ഥാനം - ഡൽഹി
5.
സെൻട്രൽ
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ തലവൻ - ഡയറക്ടർ ജനറൽ
6.
സെൻട്രൽ
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഔദ്യോഗിക ബുള്ളറ്റിനായ ധവള പത്രം ആദ്യം
പ്രസിദ്ധീകരിച്ചത് - 1956ൽ
7.
ഇന്ത്യയുടെ ഊർജ്ജ
മേഖലയെപ്പറ്റിയുള്ള സി.എസ്.ഒയുടെ വാർഷിക പ്രസിദ്ധീകരണം - എനർജി
സ്റ്റാറ്റിസ്റ്റിക്സ്
8.
സെൻട്രൽ
സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് -
പി.സി.മഹലനോബിസ്
9.
'ഇന്ത്യൻ
സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ പിതാവ്' - പി.സി.മഹലനോബിസ്
10.
ഇന്ത്യൻ
സ്റ്റാറ്റിസ്റ്റിക്‌സ് ദിനം - ജൂൺ 29 (മഹലനോബിസിന്റെ
ജന്മദിനം)
11. ഇന്ത്യയിൽ വൻതോതിലുള്ള സാമ്പിൾ സർവേകൾ നടത്തുന്നതിനായി നിലവിൽ വന്ന സ്ഥാപനം - നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO)
12. NSSO സ്ഥാപിതമായ വർഷം - 1950
13. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി - സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO)
14. CSO സ്ഥാപിതമായ വർഷം - 1951
15. CSOയും NSSOയും ലയിച്ചതിന്റെ ഫലമായി നിലവിൽ വന്ന സ്ഥാപനം - നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO)
16. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ തലവൻ - MoSPIയുടെ സെക്രട്ടറി
17. 2020 സെപ്റ്റംബറിൽ എൻ.എസ്.ഒ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം - കേരളം (രണ്ടാമത് - ഡൽഹി)