ഇന്ത്യയിലെ പത്രപ്രവർത്തനം
ദിനപത്രങ്ങൾ
ലോകത്ത്
ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ 'ബംഗാൾ ഗസറ്റ്' പുറത്തിറങ്ങിയത് 1780 ജനുവരി 29ന് കൊൽക്കത്തയിൽ നിന്നാണ്. ജയിംസ്
അഗസ്റ്റസ് ഹിക്കിയായിരുന്നു ഇതിനു പിന്നിൽ. 'കൽക്കത്ത ജനറൽ അഡ്വൈസർ' എന്നും അറിയപ്പെട്ടിരുന്ന പത്രം
ഇംഗ്ലീഷിലായിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനെ വിമർശിച്ചതുമൂലം 1782ൽ പത്രത്തിന്റെ പ്രസിദ്ധീകരണം
നിരോധിച്ചു. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമാണ് 'ബോംബെ സമാചാർ'. 1822ൽ ഫർദൂർജി മർസ്ബാനാണ് പത്രം
ആരംഭിച്ചത്. ഗുജറാത്തി ഭാഷയിലാണിത് പ്രസിദ്ധീകരിക്കുന്നത്. 1868ൽ പുറത്തിറങ്ങിയ 'മദ്രാസ് മെയിൽ' ആണ് ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന
ദിനപത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളും പുറത്തിറങ്ങുന്നത്
ഹിന്ദി ഭാഷയിലാണ്.
ദേശീയപ്രസ്ഥാനവും
പത്രങ്ങളും
ഇന്ത്യൻ
ദേശീയപ്രസ്ഥാനവും നേതാക്കളും ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ ആശ്രയിച്ച പ്രധാന മാർഗം
വർത്തമാനപത്രങ്ങളാണ്. പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് സാമൂഹികസേവനമായി ആദ്യകാലത്ത്
തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. ദേശീയസമരകാലത്ത് പത്രങ്ങൾ ചെയ്തിരുന്ന പ്രധാന
പ്രവർത്തനങ്ങൾ ഇവയായിരുന്നു:
•
ഇന്ത്യൻ
സമൂഹത്തിലെ തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരായുള്ള സാമൂഹിക പരിഷ്കരണത്തെപ്പറ്റി
ജനങ്ങളെ ബോധവാന്മാരാക്കി.
•
ഇന്ത്യയുടെ ഓരോ
ഭാഗത്തും നടക്കുന്ന അടിച്ചമർത്തലുകൾ, മർദകഭരണം, കൂട്ടക്കൊല എന്നിവയെപ്പറ്റി
ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങൾക്ക് വിവരംനൽകി.
•
ബ്രിട്ടീഷ്
ഭരണത്തിനെതിരായും ഇന്ത്യയിലെ സാമൂഹികമായ തിന്മകൾക്കെതിരായും പ്രതിഷേധിക്കാനും
പ്രതികരിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു.
•
ലോകത്തിന്റെ
വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സമത്വത്തിനുമായി ജനങ്ങൾ
നടത്തുന്ന പോരാട്ടങ്ങളെപ്പറ്റി വിവരം നൽകി.
•
ബ്രിട്ടീഷ്
ഭരണത്തിന്റെ സാമ്പത്തിക ചൂഷണങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കി.
•
പ്ലേഗ്, ക്ഷാമം എന്നിവമൂലം ഇന്ത്യയുടെ വിവിധ
ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾ മരണപ്പെട്ട വാർത്ത ഇന്ത്യയിലെമ്പാടും എത്തിച്ചു.
സംബാദ്
കൗമുദി
ദേശീയ
കാഴ്ചപ്പാടോടുകൂടിയ പത്രങ്ങൾക്ക് ഇന്ത്യയിൽ തുടക്കംകുറിച്ചത് രാജാറാം മോഹൻ റോയ്
ആണ്. അദ്ദേഹം ബംഗാളി ഭാഷയിൽ ആരംഭിച്ച 'സംബാദ്
കൗമുദി', പേർഷ്യൻ ഭാഷയിൽ പുറത്തിറക്കിയ 'മിറാത്-ഉൽ-അക്ബർ' എന്നിവ സാമൂഹികപരിഷ്കരണം, ദേശീയത, ജനാധിപത്യം തുടങ്ങിയ ആശയങ്ങൾക്ക്
ഊന്നൽനൽകി. ഇവയുടെ പാത പിന്തുടർന്ന് നിരവധി പത്രങ്ങൾ വിവിധ ഭാഷകളിൽ പുറത്തിറങ്ങി.
ഇവയിൽ ഭൂരിഭാഗവും പ്രസിദ്ധീകരിച്ചത് സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിന്റെയും ദേശീയ
പ്രസ്ഥാനത്തിന്റെയും നേതാക്കളായിരുന്നു.
പ്രാദേശിക
ഭാഷാ പത്ര നിയമം
വർത്തമാനപത്രങ്ങളുടെ
ശക്തി മനസ്സിലാക്കിയ ബ്രിട്ടീഷ് ഗവൺമെന്റ് അവയെ നിയന്ത്രിക്കാൻ പല ശ്രമങ്ങളും
നടത്തി. അതിൽ പ്രധാനപ്പെട്ടതാണ് 1878ൽ ലിട്ടൺ പ്രഭു നടപ്പാക്കിയ
പ്രാദേശിക ഭാഷാ പത്ര നിയമം അഥവാ വെർണാകുലർ പ്രസ് ആക്ട്. ഇതിലൂടെ ഇന്ത്യയിലെ
പ്രാദേശികഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ
ഏർപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവന്നതിനെത്തുടർന്ന് ബ്രിട്ടീഷ്
സർക്കാർ നിയമം പിൻവലിച്ചു. പത്രങ്ങൾ വായിക്കുന്നതും വാർത്തകൾ പ്രചരിപ്പിക്കുന്നതും
പത്രങ്ങളെ സംരക്ഷിക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് അക്കാലത്ത് ജനങ്ങൾ
കണക്കാക്കിയിരുന്നത്.
സാമൂഹിക
പരിഷ്കരണ പത്രങ്ങളും നേതൃത്വം നൽകിയവരും
•
സംബാദ് കൗമുദി, മിറാത്-ഉൽ-അക്ബർ - രാജാറാം മോഹൻ റോയ്
•
ഷോംപ്രകാശ് -
ഈശ്വരചന്ദ്ര വിദ്യാസാഗർ
•
നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ - ദേബേന്ദ്രനാഥ ടാഗോർ
•
വോയ്‌സ് ഓഫ്
ഇന്ത്യ - ദാദാഭായ് നവറോജി
•
പ്രബുദ്ധഭാരത്, ഉദ്ബോധൻ - സ്വാമി വിവേകാനന്ദൻ
ദേശീയസമരകാലത്തെ
പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും
•
അമൃതബസാർ പത്രിക
- ശിശിർകുമാർ ഘോഷ്,
മോത്തിലാൽ ഘോഷ്
•
ഹിന്ദു, സ്വദേശിമിത്രം - ജി.സുബ്രഹ്മണ്യ അയ്യർ
•
ബോംബെ സമാചാർ -
ഫർദൂർജി മർസ്ബാൻ
•
കേസരി, മാറാത്ത - ബാലഗംഗാധര തിലകൻ
•
ബംഗാളി -
സുരേന്ദ്രനാഥ ബാനർജി
•
വോയ്‌സ് ഓഫ്
ഇന്ത്യ - ദാദാഭായ് നവ്റോജി
•
ന്യൂ ഇന്ത്യ, കോമൺവീൽ - ആനിബസന്റ്
•
യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ, നവജീവൻ - ഗാന്ധിജി
•
അൽ-ഹിലാൽ - മൗലാന
അബുൾകലാം ആസാദ്
•
വന്ദേമാതരം
(ഉറുദു ഭാഷയിൽ) - ലാലാ ലജ്പത് റായ്
•
വന്ദേമാതരം
(ഇംഗ്ലീഷ്) - ബിപിൻ ചന്ദ്രപാൽ
•
വന്ദേമാതരം
(പാരീസ് ഇന്ത്യ സൊസൈറ്റി) - മാഡം ബിക്കാജി കാമ
•
നേഷൻ -
ഗോപാലകൃഷ്ണ ഗോഖലെ
•
ബഹിഷ്‌കൃത ഭാരത്, മൂക്നായക് - ഡോ.ബി.ആർ.അംബേദ്‌കർ
•
കോമ്രേഡ് -
മൗലാനാ മുഹമ്മദ് അലി
•
ബംഗാൾ ഗസറ്റ്
(കൽക്കട്ട ജനറൽ അഡ്വറ്റൈസർ) - ജയിംസ് അഗസ്റ്റസ് ഹിക്കി
•
ബോംബൈ
ക്രോണിക്കിൾ - ഫിറോസ് ഷാ മേത്ത
•
കർമ്മയോഗി -
അരബിന്ദോ ഘോഷ്
•
ലീഡർ - മദൻ മോഹൻ
മാളവ്യ
•
യുഗാന്തർ -
ബരീന്ദ്രകുമാർ ഘോഷ്,
ഭൂപേന്ദ്രനാഥ
ദത്ത
•
നാഷണൽ ഹെറാൾഡ് -
ജവഹർലാൽ നെഹ്‌റു
•
ദ ബംഗാളി -
സുരേന്ദ്രനാഥ് ബാനർജി
•
ബംഗാ ദർശൻ -
ബങ്കിം ചന്ദ്ര ചാറ്റർജി
•
ഗ്യാൻപ്രകാശ്, ഇന്ദുപ്രകാശ് - ഗോപാൽ ഹരിദേശ്‌മുഖ്
പ്രസ്
കൗൺസിൽ ഓഫ് ഇന്ത്യ
ഇന്ത്യയിലെ
മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും വാർത്താ
ഏജൻസികളുടെയും നിലവാരം ഉയർത്താനുമുദ്ദേശിച്ചുള്ള സ്ഥാപനമാണ് പ്രസ് കൗൺസിൽ ഓഫ്
ഇന്ത്യ (പി.സി.ഐ). കൗൺസിൽ ചെയർമാനും 28
അംഗങ്ങളുമാണുള്ളത്. ഒരു പാർലമെന്റ് ആക്ടിലൂടെ 1966 ലാണ് പ്രസ് കൗൺസിൽ ആദ്യമായി നിലവിൽ
വന്നത്. 1979ൽ, മറ്റൊരു ആക്ടിലൂടെ കൗൺസിലിനെ പരിഷ്‌കരിച്ചു.
ന്യൂഡൽഹിയാണ് പ്രസ് കൗൺസിലിന്റെ ആസ്ഥാനം. ജസ്റ്റിസ് ജെ.ആർ.മുദോൽക്കർ ആയിരുന്നു
പ്രസ് കൗൺസിലിന്റെ ആദ്യ ചെയർമാൻ. പി.സി.ഐ ഒരു സ്വതന്ത്ര പദവിയുള്ള ക്വാസി -
ജുഡീഷ്യൽ സ്ഥാപനമാണ്.
ഓഡിറ്റ്
ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി)
1948ൽ സ്ഥാപിതമായ ഓഡിറ്റ് ബ്യൂറോ
ഓഫ് സർക്കുലേഷൻസ് (എ.ബി.സി),
പ്രസിദ്ധീകരണ
സ്ഥാപനങ്ങൾ, പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ എന്നിവയുടെ ഒരു
കൂട്ടായ്മയാണ്. ഓരോ ആറുമാസം കൂടുമ്പോഴും ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും
കോപ്പികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ എ.ബി.സി പ്രസിദ്ധീകരിക്കുന്നു. എ.ബി.സിയുടെ
രജിസ്റ്റേഡ് ഓഫീസ് മുംബൈയിലാണ്.
രജിസ്ട്രാർ
ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യ
1953ലെ ഒന്നാം പ്രസ് കമ്മിഷന്റെ
ശുപാർശയുടെ അടിസ്ഥാനത്തിൽ,
1956 ജൂലൈ
ഒന്നിനാണ് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യ നിലവിൽവന്നത്. രജിസ്ട്രാർ
എന്ന് പൊതുവേ അറിയപ്പെടുന്ന ആർ.എൻ.ഐ വർഷംതോറും സർക്കാരിന് ദിനപത്രങ്ങളെ
സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുന്നു. ന്യൂഡൽഹിയാണ് ആസ്ഥാനം.
പബ്ലിക്കേഷൻസ്
ഡിവിഷൻ
ന്യൂഡൽഹിയാണ്
പബ്ലിക്കേഷൻ ഡിവിഷന്റെ ആസ്ഥാനം. പബ്ലിക്കേഷൻ ഡിവിഷന്റെ, കുട്ടികൾക്കുവേണ്ടിയുള്ള ഹിന്ദി
പ്രസിദ്ധീകരണമാണ് 'ബാൽ ഭാരതി'. 1948 മുതൽ പ്രസിദ്ധീകരിക്കുന്ന
മാസികയാണിത്. ഹിന്ദിയിലും ഉറുദുവിലും പുറത്തിറക്കുന്ന സാഹിത്യ മാസികകളാണ് 'ആജ്‌കൽ'. പബ്ലിക്കേഷൻ ഡിവിഷൻ പുറത്തിറക്കുന്ന 'യോജന' 13 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു.
ഗ്രാമീണ വികസനം,
ലക്ഷ്യമാക്കിയുള്ള
പ്രസിദ്ധീകരണമാണ് 'കുരുക്ഷേത്ര' (ഇംഗ്ലീഷ് & ഹിന്ദി). സർക്കാർ, അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ
തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കുന്ന എംപ്ലോയ്‌മെന്റ് ന്യൂസ്/ റോസ്ഗാർ സമാചാർ, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു.
പ്രസ്
ട്രസ്റ്റ് ഓഫ് ഇന്ത്യ
ഇന്ത്യയിലെ
ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ). 1947 ഓഗസ്റ്റ് 27ന് സ്ഥാപിതമായ പ്രസ് ട്രസ്റ്റ് ഓഫ്
ഇന്ത്യ പ്രവർത്തനം തുടങ്ങിയത് 1949 ഫെബ്രുവരി ഒന്നു മുതലാണ്.
ചെന്നൈയിലാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായത്. ന്യൂഡൽഹിയിലാണ് ആസ്ഥാനം.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പി.ടി.ഐ യുടെ
സേവനം ലഭ്യമാണ്. പി.ടി.ഐ യുടെ ഹിന്ദി വാർത്താസർവീസാണ് 'ഭാഷ'.
യുണൈറ്റഡ്
ന്യൂസ് ഓഫ് ഇന്ത്യ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ). ബിധാൻ ചന്ദ്രറോയാണ് യു.എൻ.ഐയുടെ സ്ഥാപകൻ. 1959, ഡിസംബർ 19ന് സ്ഥാപിതമായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത് 1961 മാർച്ച് 21 നാണ്. ന്യൂഡൽഹിയാണ് യു.എൻ.ഐയുടെ ആസ്ഥാനം. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ 1982ൽ തുടങ്ങിയ ഹിന്ദി വാർത്താ സർവീസാണ് 'യൂണി വാർത്ത'. 1987ൽ യു.എൻ.ഐ ഫോട്ടോ സർവീസ് ആരംഭിച്ചു. ലോകത്തിലെ ആദ്യ ഉറുദു വാർത്താ സർവീസ് (1992) ആരംഭിച്ചതും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ആണ്.