ഇന്ത്യൻ സിനിമ
ഇന്ത്യയിലെ
ആദ്യ സിനിമാ പ്രദർശനം
ഫ്രാൻസിലെ
ലൂമിയർ സഹോദരന്മാരാണ് ലോകത്തിലെ ആദ്യ ചലച്ചിത്ര പ്രദർശനം നടത്തിയത്. ആറു
മാസത്തിനുശേഷം 1896 ജൂലൈ ഏഴിന് ലൂമിയർ
സഹോദരന്മാരുടെ അസിസ്റ്റന്റായിരുന്ന മാരിയസ് സെസ്റ്റിയർ ഇന്ത്യയിൽ ഒരു സിനിമാ
പ്രദർശനം നടത്തി. ആകെ ആറ് ഹ്രസ്വ ചിത്രങ്ങൾ. മൊത്തം പ്രദർശന സമയം ഒരു മണിക്കൂറിൽ
താഴെ. ബോംബെയിലെ എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിലായിരുന്നു പ്രദർശനം.
പിന്നീടത് നോവൽറ്റി തിയേറ്റത്തിലേക്ക് മാറ്റി. ഓഗസ്റ്റ് 15ന് ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര
പ്രദർശനം അവസാനിച്ചു.
ദാദാസാഹിബ്
ഫാൽക്കെ
ആദ്യത്തെ
മുഴുനീള ഇന്ത്യൻ സിനിമയായ രാജാഹരിശ്ചന്ദ്രയ്ക്ക് ചുക്കാൻ പിടിച്ച ദാദാസാഹിബ്
ഫാൽക്കെയാണ് ഇന്ത്യൻ സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്നത്. 1913 മെയ് മൂന്നിനാണ് 'രാജാഹരിശ്ചന്ദ്ര' റിലീസ് ചെയ്തത്. 95 സിനിമകളും 26 ഹ്രസ്വചിത്രങ്ങളും ഫാൽക്കെ
നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റായി അറിയപ്പെടുന്ന
ചിത്രമാണ് 1917ൽ ദാദാ സാഹിബ് ഫാൽക്കെ
പുറത്തിറക്കിയ 'ലങ്കാ ദഹൻ'. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് 1969 മുതൽ കേന്ദ്ര ഗവൺമെന്റ് ദാദാസാഹിബ്
ഫാൽക്കെ അവാർഡ് ഏർപ്പെടുത്തിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വ്യക്തിഗത സംഭാവനകളെ
പരിഗണിച്ച് നൽകുന്ന ഈ അവാർഡാണ് ഇന്ത്യൻ സിനിമാലോകത്ത് നൽകുന്ന ഏറ്റവും വലിയ
അവാർഡ്.
നിശ്ശബ്ദചിത്രങ്ങളുടെ യുഗം (1913-1931)
രാജാ
ഹരിശ്ചന്ദ്ര മുതൽ ഏതാണ്ട് 20 വർഷം ഇന്ത്യയിൽ നിശ്ശബ്ദ
സിനിമയുടെ കാലഘട്ടമായിരുന്നു. ഈ കാലം 'നിശ്ശബ്ദചിത്രങ്ങളുടെ
യുഗം' എന്നറിയപ്പെടുന്നു. 1300 ലധികം ചിത്രങ്ങൾ ഇക്കാലത്ത്
നിർമിച്ചിരുന്നതായി നാഷണൽ ഫിലിം ആർക്കൈവ്സിലെ രേഖകൾ പറയുന്നു. എന്നാൽ, ഇവയിൽ പതിനഞ്ചോളം ചിത്രങ്ങൾ മാത്രമേ
ഇന്നുള്ളൂ. ചുരുക്കം ചില സാമൂഹികചിത്രങ്ങളൊഴികെ, പുരാണകഥകളേയും ചരിത്രകഥകളെയും
അടിസ്ഥാനമാക്കിയവയായിരുന്നു അക്കാലത്തെ മിക്കവാറും ചിത്രങ്ങൾ. അവയിൽ ഏറ്റവും
ശ്രദ്ധേയമായ ചിത്രമാണ് ബംഗാളിയായ ധിരൻ ഗാംഗുലിയുടെ 'ബിലേത് ഫെരാത് അഥവാ ഇംഗ്ലണ്ട്
റിട്ടേൺഡ്'
(1921). നിശ്ശബ്ദസിനിമയുടെ
കാലത്തെ മറ്റു ചില ശ്രദ്ധേയ ചിത്രങ്ങളാണ് ബാബു റാവു പെയിന്ററുടെ സിൻഗദ് (1923), സാവ്‌കാർ പാഷ് (1925), ആർദേശിർ ഇറാനിയുടെ വീര
അഭിമന്യു, കോഹിനൂർ ഫിലിംസിന്റെ ഭക്തവിദുർ, മദൻ തിയറ്റേഴ്‌സിന്റെ നൂർജഹാൻ, ഫാൽക്കെയുടെ ലൈഫ് ഓഫ് ലോഡ് ബുദ്ധ, മദൻ തിയറ്റേഴ്‌സിന്റെ സാവിത്രി, ഫ്രാൻസ് ഓസ്റ്റന്റെ എ ത്രോ ഓഫ് സൈഡ്
തുടങ്ങിയവ.
സിനിമാ
നിയമങ്ങൾ
നിശ്ശബ്ദസിനിമയുടെ
കാലഘട്ടത്തിലെ സുപ്രധാന വർഷമാണ് 1918.
സിനിമാ വ്യവസായം
നിയന്ത്രിക്കാനും മറ്റുമുള്ള ചട്ടങ്ങളുൾപ്പെടുത്തികൊണ്ട് ഇന്ത്യൻ സിനിമാറ്റോഗ്രാഫ്
ആക്ട് നിലവിൽ വന്നത് ആ വർഷമാണ്. 1920ൽ ബോംബെ, കൊൽക്കത്ത, മദ്രാസ് എന്നിവിടങ്ങളിൽ ഫിലിം സെൻസർ
ബോർഡും രൂപീകരിച്ചു.
സംസാരിക്കുന്ന
ആദ്യ ചിത്രം
1930 കളിലാണ് ഇന്ത്യയിൽ
സംസാരിക്കുന്ന സിനിമ നിർമിക്കാനുള്ള ശ്രമം തുടങ്ങിയത്. ഭാഗികമായി ശബ്ദം ഉപയോഗിച്ച
ആദ്യചിത്രമായ 'ഫ്ളാഗ് ഓഫ് ഫ്രീഡം' (സ്വരാജ് തോരൺ) വി.ശാന്താറാം നിർമിച്ചു.
എന്നാൽ പൂർണമായ ശബ്ദസിനിമ ആദ്യം അവതരിപ്പിച്ചത് അർദേശിർ ഇറാനിയാണ്. 'ആലം ആര' (ലൈറ്റ് ഓഫ് ദ വേൾഡ്) എന്നാണ് ആ
ചിത്രത്തിന്റെ പേര്. ഹിന്ദിയും ഉറുദുവും ഇതിൽ ഇടകലർത്തി ഉപയോഗിച്ചു. 40,000 മുടക്കി നാലു മാസം കൊണ്ടാണ്
ആലം ആര പൂർത്തിയാക്കിയത്. മാസ്റ്റർ വിത്തൽ യാക്കൂബ്, പൃഥ്വിരാജ്, ജഗദിഷ് സേത്തി, സോറാബ് മോഡി, മിസ് സുബൈദ തുടങ്ങിയവർ ഈ സിനിമയിൽ
അഭിനയിച്ചു. ബോംബെയിലെ മജസ്റ്റിക് തിയറ്ററിൽ 1931 മാർച്ച് 14ന് റിലീസ് ചെയ്ത ചിത്രം എട്ടാഴ്ചക്കാലം
നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
ഇന്ത്യൻ
ശബ്ദചിത്രങ്ങൾ
മുപ്പതുകളിലും
നാല്പതുകളിലും ശ്രദ്ധേയമായ ശബ്ദചിത്രങ്ങൾ ഇന്ത്യയിൽ പുറത്തുവന്നു. അറുപതുകളിൽ
സിനിമാരംഗത്തുണ്ടായ ശ്രദ്ധേയമായ മാറ്റം കളർ ചിത്രങ്ങളുടെ വരവാണ്. നൃത്തത്തിനും
സംഗീതത്തിനും പ്രാധാന്യം നൽകിയ ഒട്ടേറെ 'മസാല' ചിത്രങ്ങൾ ഈ ദശകത്തിൽ പുറത്തുവന്നു.
ഇവയിൽ മിക്കതും വൻവിജയം നേടുകയും ചെയ്തു. അൻപതുകളിലും അറുപതുകളിലും പ്രഗത്ഭരായ
ഒട്ടേറെ അഭിനേതാക്കളും സംഗീതസംവിധായകരുമെത്തി.
ദേശീയ
അവാർഡ്
1954ൽ സിനിമയ്ക്ക് ദേശീയ അവാർഡ്
നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മറ്റ് താരങ്ങൾ, പിന്നണി പ്രവർത്തകർ തുടങ്ങി സിനിമ
മേഖലയിലെ പല വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ഇന്ത്യയിൽ വർഷം തോറും ഏറ്റവും
മികച്ച ചിത്രത്തിനു നൽകുന്ന സമ്മാനമാണ് 'സുവർണകമലം'. ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന
സുവർണ്ണ കമലം ആദ്യമായി നേടിയത് പി.കെ ആത്രെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'ശ്യാംചി ആയി' ആണ്.
സെൻസർ
ബോർഡ് (Central
Board of Film Certification)
1952ലെ സിനിമാട്ടോഗ്രാഫ്
നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ
ബോർഡ്) സ്ഥാപിതമായത്. മുംബൈ ആസ്ഥാനമായ ബോർഡിന് 9 മേഖലാ കേന്ദ്രങ്ങളുണ്ട്.
തിരുവനന്തപുരത്താണ് കേരളത്തിലെ മേഖലാ കേന്ദ്രം. സിനിമകൾക്ക്, പൊതുപ്രദർശനത്തിന് അനുമതി നൽകുന്നത്
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (CBFS).
ദേശീയ
ചലച്ചിത്ര വികസന കോർപ്പറേഷൻ (National Film Development Corporation)
1975ൽ സ്ഥാപിതമായ ദേശീയ ചലച്ചിത്ര
വികസന കോർപ്പറേഷന്റെ ഘടനയിൽ 1980ൽ ചില മാറ്റങ്ങൾ
വരുത്തുകയുണ്ടായി. ഗുണമേന്മയുള്ള സിനിമകളുടെ നിർമാണത്തിനുവേണ്ട സാമ്പത്തിക
സഹായങ്ങൾ ചെയ്യലാണ് കോർപ്പറേഷന്റെ പ്രധാന ദൗത്യം. ബിമൽ ജുൽക്കയുടെ
നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ (2020) റിപ്പോർട്ട്
പ്രകാരം 2022-ൽ നാഷണൽ ഫിലിം ഡെവലപ്‌മെന്റ്
കോർപ്പറേഷൻ നാല് ഫിലിം മീഡിയ യൂണിറ്റുകളെ ലയിപ്പിച്ചു. ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി, നാഷണൽ ഫിലിം ആർക്കൈവ്, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
എന്നിവയാണ് നാല് ഫിലിം മീഡിയ യൂണിറ്റുകൾ.
ഫിലിംസ്
ഡിവിഷൻ ഓഫ് ഇന്ത്യ (Films
Division of India)
1948 ജനുവരിയിലാണ് ഫിലിംസ് ഡിവിഷൻ
സ്ഥാപിതമായത്. മുംബൈയാണ് ആസ്ഥാനം. ഡോക്യുമെന്ററി - ആനിമേഷൻ -
ഹ്രസ്വചിത്രങ്ങൾക്കുവേണ്ടിയുള്ള മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫിലിംസ്
ഡിവിഷനാണ് സംഘടിപ്പിക്കുന്നത്.
ചിൽഡ്രൻസ്
ഫിലിം സൊസൈറ്റി (Children’s
Film Society of India)
മൂല്യവത്തായ
വിനോദം കുട്ടികൾക്കു നൽകാനായി,
1955 ലാണ്
ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായത്. മുംബൈയാണ് ആസ്ഥാനം.
നാഷണൽ
ഫിലിം ആർക്കൈവ് (National
Film Archive of India)
പുണെ
ആസ്ഥാനമായുള്ള നാഷണൽ ഫിലിം ആർക്കൈവ്, 1964 ഫെബ്രുവരിയിൽ
സ്ഥാപിതമായി. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണമാണ് പ്രധാന ദൗത്യം.
ഡയറക്ടറേറ്റ്
ഓഫ് ഫിലിം ഫെസ്റ്റിവൽസ്
1973-ൽ ഇന്ത്യൻ സർക്കാർ വാർത്താ
വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് സ്ഥാപിച്ചു.
ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സിനിമയെ
അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക കൈമാറ്റങ്ങളിലൂടെ, പരസ്പര സാംസ്കാരിക ധാരണ
വർദ്ധിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.