ദൂരവും സ്ഥാനാന്തരവും

Arun Mohan
0

ദൂരവും സ്ഥാനാന്തരവും (Distance and Displacement)

സഞ്ചരിച്ച പാതയുടെ നീളമാണ് ദൂരം. ആദ്യ സ്ഥാനത്ത് നിന്നും അന്ത്യസ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം. ഇതിന് ദിശയും പരിമാണവുമുണ്ട്. ഇതിന്റെ യൂണിറ്റ് മീറ്റർ (m) ആകുന്നു. സ്ഥാനാന്തരം പ്രസ്താവിക്കുമ്പോൾ സഞ്ചരിച്ച ദൂരത്തിന്റെ പരിമാണത്തോടൊപ്പം ദിശയും കൂടി സൂചിപ്പിച്ചാൽ മാത്രമേ അത് പൂർണമാവുകയുള്ളു. ഇത്തരത്തിൽ ദിശ കൂടി പ്രസ്താവിക്കേണ്ടിവരുന്ന ഭൗതിക അളവുകളെ സദിശ അളവുകൾ (Vector Quantities) എന്നു പറയുന്നു. ദിശ പ്രസ്തവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകളെ അദിശ അളവുകൾ (Scalar Quantities) എന്നു പറയുന്നു. സാധാരണ സംഖ്യകളെപ്പോലെ അദിശങ്ങളെ കൂട്ടുകയും കുറയ്ക്കുകയും ഗുണിക്കുകയും ഹരിക്കുകയും ചെയ്യാം. ഒരു വസ്തു സഞ്ചരിക്കുന്നതു നേർരേഖയിലൂടെ ഒരേ ദിശയിലായിരിക്കുമ്പോൾ അതിന്റെ ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും അളവുകൾ തുല്യമായിരിക്കും.

PSC ചോദ്യങ്ങൾ

1. സഞ്ചരിച്ച പാതയുടെ നീളം - ദൂരം

2. അവസാനത്തെയും ആദ്യത്തെയും സ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് - സ്ഥാനാന്തരം

3. ഒരു വസ്തു ഒരു സ്ഥാനത്തുനിന്നും മറ്റൊരു സ്ഥാനത്തേക്ക് ഏതു പാതയിലൂടെ സഞ്ചരിച്ചാലും ആദ്യ സ്ഥാനവും അന്ത്യസ്ഥാനവും തമ്മിലുള്ള നേർരേഖ ദൂരമാണ് - സ്ഥാനാന്തരം

4. സദിശ അളവുകളുടെ ഉദാഹരണങ്ങൾ - സ്ഥാനാന്തരം, പ്രവേഗം, ത്വരണം, ബലം

5. അദിശ അളവുകളുടെ ഉദാഹരണങ്ങൾ - ദൂരം, സമയം, പിണ്ഡം, വിസ്തീർണം, വേഗം, വ്യാപ്തം, സാന്ദ്രത, താപനില

6. രണ്ടു സദിശങ്ങളുടെ അളവുകൾ തുല്യവും ദിശ വിപരീതമാകുകയും ചെയ്താൽ ലഭിക്കുന്ന സദിശത്തിന്റെ അളവ് പൂജ്യമാകുന്നു. ഇങ്ങനെയുള്ള സദിശം അറിയപ്പെടുന്നത് - ശൂന്യസദിശം (Null Vector), പൂജ്യ സദിശം (Zero Vector)

7. പരിമാണം ഒന്ന് ആയതും ഒരു നിശ്ചിത ദിശയുള്ളതുമായ സദിശങ്ങളറിയപ്പെടുന്നത് - ഏകസദിശങ്ങൾ

8. വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം - ഓഡോമീറ്റർ

Post a Comment

0 Comments
Post a Comment (0)