വേഗവും പ്രവേഗവും (Speed and Velocity)
ബലം പ്രയോഗിക്കുമ്പോൾ വസ്തുക്കൾക്കുണ്ടാകുന്ന സ്ഥാനമാറ്റത്തിന്റെ തോതിനെ വേഗത (Speed) എന്നു വിളിക്കാം. ഈ സ്ഥാനമാറ്റം ഒരു നിശ്ചിത ദിശയിലാണ് സംഭവിക്കുന്നതെങ്കിൽ അതിനെ പ്രവേഗം (Velocity) എന്നു പറയുന്നു. ആകാശത്തേക്കെറിയുന്ന പന്ത് താഴേക്കു വരുന്തോറും അതിന്റെ പ്രവേഗം കൂടും. ഭൂമിയുടെ ആകർഷണ ബലം അതിൽ തുടർച്ചയായി പ്രവർത്തിക്കുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
വേഗം
: ഒരു വസ്തു യുണിറ്റു സമയത്തിൽ സഞ്ചരിക്കുന്ന ദൂരത്തെ അതിന്റെ വേഗം എന്നു
പറയുന്നു. വേഗത്തിന്റെ അടിസ്ഥാന SI
യൂണിറ്റ് -
മീറ്റർ/ സെക്കന്റ് അല്ലെങ്കിൽ കിലോമീറ്റർ/മണിക്കൂർ.
വേഗം
= വസ്തു സഞ്ചരിച്ച ദൂരം/വസ്തു സഞ്ചരിച്ച സമയം
ഒരു
വസ്തു തുല്യകാലയളവുകളിൽ തുല്യദൂരം സഞ്ചരിക്കുന്നുവെങ്കിൽ അതിന്റെ സഞ്ചാരം സമാന
വേഗത്തിലാണ്. തുല്യകാലയളവുകളിൽ സഞ്ചരിക്കുന്ന ദൂരത്തിന് വ്യത്യാസമുണ്ടെങ്കിൽ
വസ്തുവിന്റെ വേഗത്തെ അസമാനവേഗം എന്നു പറയുന്നു. വാഹനത്തിന്റെ വേഗം അളക്കുന്ന
ഉപകരണമാണ് സ്പീഡോമീറ്റർ.
പ്രവേഗം
: സമാന ചലനത്തിലുള്ള ഒരു വസ്തുവിന് യുണിറ്റു സമയത്തിൽ ഒരു പ്രത്യേക
ദിശയിലുണ്ടാകുന്ന സ്ഥാനന്തരമാണ് പ്രവേഗം. സ്ഥാനാന്തരത്തിന്റെ ചിഹ്നമനുസരിച്ച്
പ്രവേഗം പോസിറ്റീവോ നെഗറ്റീവോ ആവാം. സ്ഥാനാന്തരം 0 ആയാൽ പ്രവേഗയും പൂജ്യം. പ്രവേഗം
കണക്കാക്കുമ്പോൾ വസ്തു യഥാർത്ഥത്തിൽ സഞ്ചരിച്ച പാതയല്ലെങ്കിൽ പോലും ആ നേർരേഖാ ദൂരം
തന്നെയാണ് സ്ഥാനാന്തരം. യഥാർത്ഥപാതയിലൂടെ സഞ്ചരിക്കാനെടുത്ത സമയം തന്നെയാണ്
ഉപയോഗിക്കേണ്ടതും. ഒരു വസ്തുവിന്റെ ചലനദിശ മാറിക്കൊണ്ടിരിക്കുകയാണെങ്കിൽ ആ
വസ്തുവിന്റെ പ്രവേഗവും മാറിക്കൊണ്ടിരിക്കും. പ്രവേഗത്തിന്റെ അടിസ്ഥാന SI യൂണിറ്റ് - മീറ്റർ/ സെക്കന്റ്
അല്ലെങ്കിൽ കിലോമീറ്റർ/മണിക്കൂർ.
പ്രവേഗം
= സ്ഥാനാന്തരം/സഞ്ചരിക്കാനെടുത്ത ആകെ സമയം
ഒരു
വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യമായ ഇടവേളകളിൽ തുല്യമായിരിക്കുകയും ഒരേ
ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തുവിന്റെ പ്രവേഗമാണ് സമപ്രവേഗം. ഒരു
വസ്തുവിന്റെ ചലനദിശയും വേഗവും മാറികൊണ്ടിരിക്കുകയാണെങ്കിൽ ആ വസ്തുവിന്റെ
പ്രവേഗമാണ് അസമപ്രവേഗം.
PSC ചോദ്യങ്ങൾ
1.
ഒരു വസ്തു
നിശ്ചലാവസ്ഥയിൽ നിന്ന് യാത്ര ആരംഭിക്കുമ്പോഴും നിർബാധം താഴേക്കു പതിക്കുമ്പോഴും
അതിന്റെ ആദ്യ പ്രവേഗം - പൂജ്യം
2.
ഒരു വസ്തു
നിശ്ചലാവസ്ഥയിലാകുമ്പോൾ ആ വസ്തുവിന്റെ അന്ത്യപ്രവേഗം - പൂജ്യം
3. മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ അതിന്റെ സഞ്ചാരപഥത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അന്ത്യ പ്രവേഗം - പൂജ്യം