ദോലനം (Oscillation)
ഒരു
നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള
ചലനത്തെ ദോലനം എന്നു പറയുന്നു. കമ്പന ചലനങ്ങളെല്ലാം ദോലനങ്ങളാണ്.
ഉദാഹരണം:
പെൻഡുലം ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം, ഊഞ്ഞാൽ, സിമ്പിൾ പെൻഡുലം, തൂക്കിയിട്ട തൂക്കുവിളക്കിന്റെ ചലനം, സമുദ്ര തിരകൾ കടന്നു പോകുമ്പോൾ സമുദ്ര
ജലത്തിനുണ്ടാകുന്ന ചലനം.
PSC ചോദ്യങ്ങൾ
1.
തുലനത്തെ
ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേയ്ക്കുമുള്ള ചലനമാണ് - ദോലനം
2.
ദോലനത്തിന്
ഉദാഹരണം - ഊഞ്ഞാലിന്റെ ചലനം
3.
ദ്രുതഗതിയിലുള്ള
ദോലനങ്ങളെ പറയുന്നത് - കമ്പനം (Vibration)
4.
സമയം അളക്കുന്ന ശാസ്ത്രം
- ഹോറോളജി
5.
ക്ലോക്ക് നിർമാണ
കല - ഹോറോളജി
6.
പെൻഡുലം ക്ലോക്ക്
കണ്ടുപിടിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ്
7.
ഒരു ക്ലോക്കിന്റെ
പെൻഡുലത്തിന്റെ നീളം ഇരട്ടിയാക്കിയാൽ - ക്ലോക്ക് മന്ദഗതിയിൽ ആകും
8.
ഒരു നിശ്ചിത
സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം - ക്രമാവർത്തന ചലനം (Periodic Motion)
9. ക്രമാവർത്തന ചലനത്തിന് ഉദാഹരണങ്ങൾ - ഭൂമിയുടെ ഭ്രമണം, പെൻഡുലം ക്ലോക്കിക്കിലെ പെൻഡുലത്തിന്റെ ചലനം