വർത്തുള ചലനം

Arun Mohan
0

വർത്തുള ചലനം (Circular Motion)

വൃത്തപാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനത്തെ 'വർത്തുള ചലനം' (Circular Motion) എന്നാണ് വിളിക്കുക. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതും കോമ്പസ് ഉപയോഗിച്ചുകൊണ്ട് വൃത്തം വരയ്ക്കുമ്പോൾ പെൻസിൽ ചലിക്കുന്നതും ക്ലോക്കിലെ സൂചി കറങ്ങുന്നതും ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനവും എല്ലാം വർത്തുള്ള ചലനത്തിന് ഉദാഹരണമാണ്.

ഉദാഹരണം -

1. കയറിൽ കെട്ടിയ കല്ല് വട്ടത്തിൽ കറക്കുമ്പോൾ കല്ലിന്റെ ചലനം

2. ജയന്റ് വീൽ കറങ്ങുന്നത്

3. കോമ്പസ് ഉപയോഗിച്ചുകൊണ്ട് വൃത്തം വരയ്ക്കുമ്പോൾ പെനിസിലിന്റെ ചലനം

4. ചക്കിന് ചുറ്റും കാളയുടെ ചലനം

5. ക്ലോക്കിലെ സെക്കന്റ് സൂചിയുടെ അഗ്രഭാഗം

PSC ചോദ്യങ്ങൾ

1. ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം - വർത്തുള ചലനം

2. വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം - സമവർത്തുള ചലനം

3. ഒരു ഘൂർണന (വർത്തുള) ചലനത്തിന് ഉദാഹരണം - മൺപാത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം

4. സമവർത്തുള ചലനത്തിന് ഉദാഹരണങ്ങൾ - പെന്റുലം ക്ലോക്കിലെ സെക്കന്റ് സൂചിയുടെ അഗ്രത്തിന്റെ ചലനം, ജയന്റ് വീലിന്റെ ചലനം (തുടങ്ങുമ്പോഴും നിർത്തുമ്പോഴും ഒഴികെ)

Post a Comment

0 Comments
Post a Comment (0)