ഭ്രമണവും പരിക്രമണവും (Rotation and Revolution)
ഭ്രമണം
: ഒരു വസ്തു ചലിക്കുമ്പോൾ അതിലെ ഓരോ ബിന്ദുവും വരയ്ക്കുന്ന വൃത്തങ്ങളുടെ
കേന്ദ്രങ്ങൾ ഒരേ രേഖയിലാണെങ്കിൽ അത്തരം ചലനമാണ് ചക്രഗതി. ഈ രേഖയാണ് ചക്രഗതിയുടെ
അക്ഷം. ഒരു വസ്തു അതിന്റെ സ്വന്തം അക്ഷത്തിൽ തിരിയുന്നതാണ് ഭ്രമണ ചലനം.
ഉദാഹരണം : സ്വന്തം അച്ചുതണ്ടിൽ ഭൂമി കറങ്ങുന്നത്, കറങ്ങുന്ന കസേര, കറങ്ങുന്ന പമ്പരം, തയ്യൽ മെഷീനിലെ ചെറിയ ചക്രം, പൊടിമില്ലിലെ ചക്രങ്ങൾ
പരിക്രമണം
: കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന് പുറത്തു വരുന്ന ചലനമാണ് പരിക്രമണം എന്നു
പറയുന്നത്.
ഉദാഹരണം
: കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം, സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള
ഭൂമിയുടെ വാർഷിക ചലനം
PSC ചോദ്യങ്ങൾ
1.
സ്വന്തം അക്ഷത്തെ
അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം - ഭ്രമണം
2.
ഭൂമധ്യരേഖാ
പ്രദേശത്ത് ഭൂമിയുടെ ഭ്രമണ വേഗത - 1670 km/hr
3.
കറങ്ങുന്ന
വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം - ഭ്രമണം
4.
കറങ്ങുന്ന
വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം - പരിക്രമണം
5. ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രോണിന്റെ ചലനം - ഭ്രമണവും പരിക്രമണവും