നേർരേഖ ചലനം (Linear Motion)
ഒരു
വസ്തുവിന്റെ ചലനം നേർരേഖയിലാണെങ്കിൽ അതിനെ രേഖീയ ചലനം (Linear Motion) എന്നു പറയുന്നു. ഈ ചലനം ഒരേ
വേഗത്തിലാണെങ്കിൽ അതിനെ സമചലനം (Uniform
Linear Motion) എന്നാണ്
പറയുക. നിശ്ചിത സമയം കൊണ്ട് ആ വസ്തു ഒരേ ദൂരമാണ് സഞ്ചരിക്കുക. ഒരേ വേഗത്തിലല്ലാത്ത
രേഖീയ ചലനമാണ് അസമചലനം (Non
Uniform Linear Motion).
നേർരേഖ
ചലനത്തിന്റെ ഉദാഹരണം - ഞെട്ടറ്റ് വീഴുന്ന മാമ്പഴം
PSC ചോദ്യങ്ങൾ
1.
നേർരേഖയിലൂടെയുള്ള
വസ്തുക്കളുടെ ചലനം - നേർരേഖാ ചലനം
2.
ഒരു വസ്തുവിന്
രണ്ടു ദിശകളിലേയ്ക്കു മാത്രം ചലിക്കാൻ കഴിയുന്നത് അറിയപ്പെടുന്നത് - ഏകമാന ചലനം
3.
ഒരു വസ്തു
തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം - സമചലനം
4.
ഒരു വസ്തു
തുല്യസമയംകൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം - അസമചലനം
5.
നേർ രേഖയിൽ സഞ്ചരിക്കുന്ന
ഒരു വസ്തു, സമയത്തിന്റെ തുല്യ ഇടവേളകളിൽ
തുല്യദൂരങ്ങൾ സഞ്ചരിച്ചാൽ അതിനെ പറയുന്നത് - സമചലനം
6. നേർ രേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു, സമയത്തിന്റെ തുല്യ ഇടവേളകളിൽ വ്യത്യസ്ത ദൂരം സഞ്ചരിച്ചാൽ അതിനെ പറയുന്നത് - സമചലനം