വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. 1903-ൽ സി.പി ഗോവിന്ദപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായി പത്രരംഗത്തെത്തി. 1905 ജനുവരി 19-ന് അഞ്ചുതെങ്ങില്‍ നിന്നാണ് സ്വദേശാഭിമാനി പത്രം ആരംഭിച്ചത്. 1906-ൽ വക്കത്തേക്ക് മാറ്റി. അല്‍ ഇസ്ലാം (1918), മുസ്ലിം (1906), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെതായിരുന്നു. (അല്‍ അമീന് എന്ന പത്രം മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് ആരംഭിച്ചതാണ്). അല്‍ ഇസ്ലാം എന്നത് അറബി മലയാളത്തിലുള്ള മാസികയായിരുന്നു. ദയഉ സബാഹ്, ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. ഖുർആൻ ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്. ഐക്യമുസ്ലിം സംഘം, ഇസ്ലാം ധർമ്മപരിപാലന സമാജം, അഖില തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ, ധർമ്മപോഷിണി സഭ എന്നിവ അദ്ദേഹം രൂപീകരിച്ചതാണ്. തിരുവിതാംകൂര്‍ ഗവൺമെന്റിന്റെ അറബിക് ബോർഡിങ്ങിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമാണ്. മുസ്ലിം പ്രിന്റിംഗ് ഹൗസ് സ്ഥാപിച്ചത് അദ്ദേഹമാണ്.
PSC ചോദ്യങ്ങൾ
1. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭയുടെ സ്ഥാപകൻ - വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
2. 1905ൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചത് - വക്കം മൗലവി
3. എസ്.എൻ.ഡി.പി മാതൃകയിൽ ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത് - വക്കം മൗലവി
4. മുസ്ലിം ഐക്യസംഘം സ്ഥാപിച്ചതാര് - വക്കം മൗലവി
5. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ് - വക്കം മൗലവി
6. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം - 1906
7. വക്കം മൗലവി അന്തരിച്ച വർഷം - 1932
8. 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടിയ പ്രസ് വക്കം മൗലവിയുടെ അനന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരളം മുഖ്യമന്ത്രി - ഇ.എം.എസ്
9. വക്കം മൗലവിയുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ് - തിരുവനന്തപുരം
10. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത് ആരാണ്? - വക്കം അബ്ദുൽ ഖാദർ
11. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം - 1907
12. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അഴിമതികളെയും അനീതികളെയും വെളിച്ചത്തു കൊണ്ടുവന്ന പത്രം - സ്വദേശാഭിമാനി
13. രാജ്യദ്രോഹ കുറ്റമാരോപിച്ച് ബ്രിട്ടീഷുകാർ സ്വദേശാഭിമാനി പത്രം അടച്ചുപൂട്ടിയത് ഏത് വർഷമാണ്? - 1910
14. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ - സി.പി.ഗോവിന്ദപിള്ള
15. മുസ്ലിം സമുദായദ്ധോരണത്തിനായി 1906 ജനുവരിയിൽ വക്കം മൗലവി ആരംഭിച്ച വാർത്താപത്രികയുടെ പേരെന്താണ്? - മുസ്ലിം
16. വക്കം മൗലവി ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചതെന്ന് - 1931
17. "ഭയകൗടില്ല്യലോഭങ്ങൾ വളർക്കില്ലൊരുനാടിനെ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച പത്രം - സ്വദേശാഭിമാനി
18. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ "എന്റെ പത്രാധിപരെ കൂടാതെ എനിക്ക്, അച്ചും, അച്ചുകൂടാവുമെന്തിന്" എന്ന നിലപാട് സ്വീകരിച്ച വ്യക്തി - വക്കം അബ്ദുൽ ഖാദർ മൗലവി
19. "സ്വദേശാഭിമാനി വക്കം മൗലവി" എന്ന കൃതി രചിച്ചത് - ഡോ ജമാൽ മുഹമ്മദ്
0 Comments