സി. കേശവന്‍

തിരുവിതംകൂറിനെ ജനാധിപത്യത്തിന്റെ വഴിയിലേക്കു നയിച്ചവരിൽ മുൻനിര നായകനായിരുന്നു സി.കേശവൻ. 1891ലായിരുന്നു സി.കേശവന്റെ ജനനം. കുഞ്ചൻ എന്നായിരുന്നു അച്ഛന്റെ പേര്. കൊല്ലത്തും കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം. ബർമയിൽ പോയി നിയമപഠനം നടത്തുകയും ചെയ്‌തു. 1933ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു സി.കേശവൻ. 1948ൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ അംഗമായിരുന്നു. തുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി. മുഖ്യമന്ത്രിയായി. കൗമുദി എന്നൊരു പത്രം അദ്ദേഹം സ്ഥാപിച്ചു. കെ.ബാലകൃഷ്ണൻ ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. 'ജീവിതസമരം' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.

PSC ചോദ്യങ്ങൾ

1. ആരുടെ സ്മാരകമാണ്‌ മയ്യനാട്ട്‌ സ്ഥാപിച്ചിരിക്കുന്നത്‌ - സി. കേശവന്‍

2. കേരള കൗമുദി സ്ഥാപകന്‍ സി.വി.കുഞ്ഞുരാമന്റെ ജാമാതാവായിരുന്ന സാമൂഹിക പരിഷ്‌കർത്താവ് - സി. കേശവന്‍

3. ടാഗോറിന്റെ കേരള സന്ദർശന വേളയില്‍ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാന്‍ രചിച്ച ദിവ്യകോകിലം ആലപിച്ചതാര്‌ - സി. കേശവന്‍

4. നിവർത്തന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്‌ - സി. കേശവന്‍

5. 1951 ല്‍ തിരുകൊച്ചി മുഖ്യമന്ത്രിയായതാര്‌ - സി. കേശവന്‍

6. സിംഹള സിംഹം എന്നു വിശേഷിപ്പിക്കപ്പെട്ട നേതാവാര്‌ - സി. കേശവന്‍

7. നവശക്തി എന്ന പ്രസിദ്ധീകരണത്തിന്റെ ലൈസൻസ് റദ്ദാക്കപ്പെട്ടപ്പോള്‍ പ്രബോധിനി എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്‌ - സി. കേശവന്‍

8. തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ്‌ എന്ന്‌ കെ.സി മാമ്മന്‍ മാപ്പിള വിശേഷിപ്പിച്ചതാരെയാണ്‌ - സി. കേശവന്‍

9. ഭഗവാന്‍ കാറല്‍ മാർക്സ് ‌ പ്രസംഗവുമായി ബന്ധപ്പെട്ട നേതാവാര്‌ - സി. കേശവന്‍

10. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന്‌ ശബരിമല ക്ഷേത്രത്തിന് അഗ്നിബാധയുണ്ടായപ്പോള്‍ വിവാദ പ്രസ്താവന നടത്തിയ നേതാവ്‌ - സി. കേശവന്‍

11. നിവർത്തന പ്രക്ഷോഭത്തിന്‌ എന്‍. വി.ജോസഫ്‌, പി.കെ കുഞ്ഞ്‌ എന്നിവർക്കൊപ്പം നേതൃത്വം കൊടുത്ത എസ്‌.എന്‍.ഡി.പി യോഗ നേതാവ്‌ - സി. കേശവന്‍

12. ആരുടെ ആത്മകഥയാണ്‌ ജീവിത സമരം - സി. കേശവന്‍

13. ആർക്ക് സ്വീകരണം നൽകാനാണ് ആലപ്പുഴയില്‍ സംഘടിപ്പിച്ച ഗംഭീര യോഗത്തില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ്‌ ടി.എം.വർഗീസിന് ശ്രീമൂലം അസംബ്ലിയിലെ ഡപ്യൂട്ടി പ്രസിഡന്റ്‌ സ്ഥാനം നഷ്ടമായത്‌ - സി. കേശവന്‍

14. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച്‌ ജയിലിലടയ്ക്കപ്പെട്ട നേതാവ് - സി. കേശവന്‍

15. പിന്നോക്ക വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി (തിരുക്കൊച്ചിയിൽ) - സി. കേശവന്‍

16. സി. കേശവനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2018

17. കോഴഞ്ചേരി പ്രസംഗ കേസിൽ സി.കേശവനുവേണ്ടി വാദിച്ച അഭിഭാഷകൻ - ടി.എം.വർഗീസ്

18. 1933-ൽ ഈഴവ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സി. കേശവൻ നടത്തിയ പ്രസംഗം - ചേർത്തല പ്രസംഗം