പണ്ഡിറ്റ് കെ.പി.കറുപ്പൻ
കവി, സാമൂഹികപരിഷ്കർത്താവ്. ധീവര സമുദായ നേതാവ്. 1885 മെയ് 24ന് എറണാകുളത്ത് ജനിച്ചു. പതിനാലാം വയസ്സിൽ കവിത എഴുതിത്തുടങ്ങി. കൊച്ചി രാജാവിന്റെ പ്രോത്സാഹനത്തിൽ കൊടുങ്ങല്ലൂർ കോവിലകത്ത് സംസ്കൃതപഠനം നടത്തി. ജാതീയ അസമത്വങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണു സാഹിത്യരചനയിലും സാമുദായിക പ്രവർത്തനത്തിലും കറുപ്പൻ ഏർപ്പെട്ടത്. ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന് തുടങ്ങിയ കൃതികളിലൂടെ ജാതിവാഴ്ചയുടെ നിഷ്ഠുരത അദ്ദേഹം ചിത്രീകരിച്ചു.
1912ൽ ആനാപ്പുഴ കേന്ദ്രമാക്കി 'കല്യാണദായിനിസഭ'യും വൈക്കത്ത് 'വാലസേവാസമിതി'യും പറവൂരിൽ 'സമുദായസേവിനി'യും രൂപം കൊണ്ടത് കറുപ്പന്റെ നേതൃത്വത്തിലാണ്. 1907 ൽ രൂപം കൊടുത്ത 'അരയസമാജ'ത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുവാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. 1924 ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും കേരളവർമ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' സ്ഥാനവും നൽകി കറുപ്പനെ ആദരിച്ചിട്ടുണ്ട്. 1913 ഏപ്രിൽ 21 ന് കെ.പി.കറുപ്പന്റെ നേതൃത്വത്തിൽ നടന്ന കായൽ സമ്മേളനത്തിൽ വച്ചാണ് 'കൊച്ചി പുലയ മഹാജനസഭ' രൂപീകരിക്കപ്പെട്ടത്. 1938 മാർച്ച് 23 ന് അന്തരിച്ചു.
പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ
* കൊച്ചി പുലയ മഹാസഭ
* കല്യാണദായിനി സഭ - കൊടുങ്ങല്ലൂർ
* സന്മാർഗ പ്രദീപ സഭ - കുമ്പളം
* ജ്ഞാനോദയം സഭ - ഇടക്കൊച്ചി
* അരയവംശോധാരിണി സഭ - എങ്ങണ്ടിയൂർ
* വാലസമുദായ പരിഷ്‌കാരിണി സഭ - തേവര
* വാല സേവാ സമിതി - വൈക്കം
* സുധർമ സൂര്യോദയ സഭ - തേവര
* പ്രബോധ ചന്ദ്രോദയ സഭ - വടക്കൻ പറവൂർ
കെ.പി.കറുപ്പന്റെ പ്രധാന സാഹിത്യരചനകൾ
ജാതിക്കുമ്മി, ആചാരഭൂഷണം, മഹാസമാധി, ശ്രീബുദ്ധൻ, കൈരളീ കൗതുകം, ധീവര തരുണിയുടെ വിലാപം, അരയ പ്രശസ്തി, ഉദ്യാന വിരുന്ന് (കവിത), കാവ്യപേടകം, കാളിയമർദ്ദനം, രാജരാജപർവം, ചിത്രലേഖ, ജൂബിലി ഗാനങ്ങൾ, ഭഞ്ജിത വിമാനം, സുഗതസൂക്തം, മംഗളമാല, സംഗീത നൈഷധം, ശാകുന്തളം വഞ്ചിപ്പാട്ട്, സൗദാമിനി, പാവങ്ങളുടെ പാട്ട്, ലളിതോപഹാരം, കാട്ടിലെ ജ്യേഷ്ഠൻ, ദീനസ്വരം, സ്തോത്രമന്ദാരം, ധർമ്മകാഹളം, ബാലോദ്യാനം
നാടകങ്ങൾ
ലങ്കാമർദനം, ബാലകലേശം, പഞ്ചവടി, ഭാഷാ ഭൂമി പരിണയം, ധ്രുവചരിതം, എഡ്വേർഡ് വിജയം, ഉലുപോഖ്യാനം
1. 1885 മെയ് 24-ന് എറണാകുളം ജില്ലയിലെ .... എന്ന സ്ഥലത്താണ് പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് - ചേരാനല്ലൂർ
2. 'കേരളം ലിങ്കൺ' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ആരാണ്? - പണ്ഡിറ്റ് കറുപ്പൻ
3. ജാതിക്കുമ്മി എന്ന നാടകം രചിച്ചത് ആരാണ് - പണ്ഡിറ്റ് കറുപ്പൻ
4. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂർത്തിയോടനുബന്ധിച്ച് പണ്ഡിറ്റ് കറുപ്പൻ രചിച്ച നാടകം - ബാലാകലേശം
5. അരയ സമാജം രൂപവത്കരിച്ചത് ആരാണ്? - പണ്ഡിറ്റ് കറുപ്പൻ
6. അരയ സമാജം സ്ഥാപിക്കപ്പെട്ടത് ..... വർഷമാണ് - 1907
7. സാമൂഹിക മാറ്റത്തിനായി പണ്ഡിറ്റ് കറുപ്പൻ രൂപവത്കരിച്ച പ്രാദേശിക കൂട്ടായ്മകളെ ..... എന്ന് പറയുന്നു - സഭ
8. 1910-ൽ തേവരയിലെ വാല സമുദായ പരിഷ്കാരിണി സഭ സ്ഥാപിച്ചത് ആരാണ്? - പണ്ഡിറ്റ് കറുപ്പൻ
9. പണ്ഡിറ്റ് കറുപ്പൻ അന്തരിച്ചത് എന്നാണ്? - 1938 മാർച്ച് 23
10. പണ്ഡിറ്റ് കറുപ്പന്റെ വസതി - സാഹിത്യകുടീരം
11. 'കവിതിലകൻ', 'സാഹിത്യ നിപുണൻ' എന്നീ പദവികൾ പണ്ഡിറ്റ് കറുപ്പന് നൽകിയത് - കൊച്ചി മഹാരാജാവ്
12. കല്യാണിദായിനി സഭയുടെ സ്ഥാപകൻ - പണ്ഡിറ്റ് കറുപ്പൻ
13. പണ്ഡിറ്റ് കറുപ്പൻ വാലസമുദായ പരിഷ്കരിണി സഭയ്ക്ക് രൂപം നൽകിയ വർഷം - 1910
14. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു സമാധി സങ്കൽപം രചിച്ചത് - പണ്ഡിറ്റ് കറുപ്പൻ
15. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നൽകിയത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
16. പണ്ഡിറ്റ് കെ.പി. കറുപ്പൻ അറിയപ്പെടുന്നത് - കേരള ലിങ്കൺ
17. പണ്ഡിറ്റ് കറുപ്പന്റെ ജന്മഗൃഹം - സാഹിത്യകുടീരം
18. പണ്ഡിറ്റ് കറുപ്പന്റെ പിതാവ് - പപ്പു
19. പണ്ഡിറ്റ് കറുപ്പന്റെ മാതാവ് - കൊച്ചുപെണ്ണ്
20. പണ്ഡിറ്റ് കറുപ്പന്റെ യഥാർത്ഥ നാമം - ശങ്കരൻ
21. പണ്ഡിറ്റ് കറുപ്പൻ അന്തരിച്ചത് - 1938 മാർച്ച് 23
22. സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന സാമൂഹിക പരിഷ്കർത്താവ് - പണ്ഡിറ്റ് കറുപ്പൻ
23. കെ.പി. കറുപ്പന്റെ പൂർണ്ണനാമം - കണ്ടത്തു പറമ്പിൽ പപ്പു കറുപ്പൻ
24. അരയസമുദായത്തിൽ ജനിച്ച നവോത്ഥാന നായകൻ - പണ്ഡിറ്റ് കറുപ്പൻ
25. പണ്ഡിറ്റ് കറുപ്പന് കറുപ്പൻ എന്ന പേര് നൽകിയത് - കുടുംബ സുഹൃത്തായ ഒരു തമിഴ് ഗോസായി
26. കറുപ്പന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഗുരു - അഴീക്കൽ വേലുവൈദ്യൻ
27. പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത് - മംഗലപ്പിള്ളി കൃഷ്ണനാശാൻ
28. പണ്ഡിറ്റ് കറുപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ വർഷം - 1925
29. കൊച്ചി രാജ്യത്തിലെ നാട്ടുഭാഷ സൂപ്രണ്ട് പദവി പണ്ഡിറ്റ് കറുപ്പന് ലഭിച്ച വർഷം - 1931
30. പണ്ഡിറ്റ് കറുപ്പനെ വളരെയധികം സ്വാധീനിച്ച സിദ്ധാന്തം - അദ്വൈത സിദ്ധാന്തം
31. 'പ്ലൂറസി' എന്ന ശ്വാസകോശ രോഗം ബാധിച്ച് അന്തരിച്ച നവോത്ഥാന നായകൻ - പണ്ഡിറ്റ് കറുപ്പൻ
32. പണ്ഡിറ്റ് കറുപ്പൻ സ്‌മാരകം സ്ഥിതി ചെയ്യുന്നത് - ചേരാനെല്ലൂർ
33. പണ്ഡിറ്റ് കറുപ്പൻ സ്‌മാരക ഗ്രാമീണ വായനശാല ചേരാനെല്ലൂരിൽ പ്രവർത്തനമാരംഭിച്ച വർഷം - 1953
34. പണ്ഡിറ്റ് കറുപ്പന് 'കവിതിലക പട്ടം', 'സാഹിത്യ നിപുണൻ' എന്നീ പദവികൾ നൽകിയ രാജാവ് - കൊച്ചി മഹാരാജാവ്
35. "പണ്ഡിറ്റ് കറുപ്പൻ ജീവിതവും പോരാട്ടവും" രചിച്ചത് - ഗോപിനാഥ് പനങ്ങാട്
36. “പണ്ഡിറ്റ് കറുപ്പൻ" രചിച്ചത് - വിദ്യാനന്ദൻ
37. "പണ്ഡിറ്റ് കറുപ്പൻ വിപ്ലവം കവിതയിലും സാമൂഹിക രംഗത്തും" രചിച്ചത് - തങ്കപ്പൻ പൂയ്യപ്പിള്ളി
38. കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ - പണ്ഡിറ്റ് കറുപ്പൻ
39. പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ കായൽ സമ്മേളനം നടന്ന വർഷം - 1913 ഫെബ്രുവരി 14
40. അരയവംശോധാരണി സഭ സ്ഥാപിച്ചത് - പണ്ഡിറ്റ് കറുപ്പൻ
41. അരയവംശ പരിപാലനയോഗം സ്ഥാപിച്ചത് - വേലുക്കുട്ടി അരയൻ
42. പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 2013
43. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാര ജേതാവ് - സുഗതകുമാരി
44. കൊച്ചി നാട്ടുരാജ്യത്തിൽ നിന്നുള്ള ആദ്യത്തെ മനുഷ്യാവകാശ പ്രവർത്തകനായി കരുതപ്പെടുന്ന നവോത്ഥാന നായകൻ - പണ്ഡിറ്റ് കറുപ്പൻ
45. 'അസിസ്റ്റന്റ് പ്രൊട്ടക്‌ടർ' ആയി അധഃസ്ഥിതരുടെ ക്ഷേമത്തിനായി രൂപം നൽകിയ വകുപ്പിൽ പ്രവർത്തിച്ച നവോത്ഥാന നായകൻ - പണ്ഡിറ്റ് കറുപ്പൻ
46. സമുദായ നവീകരണത്തിനായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ അറിയപ്പെടുന്നത് - സഭകൾ
47. പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ - കല്യാണദായിനി സഭ
48. കല്യാണദായിനി സഭ സ്ഥാപിച്ച വർഷം - 1912
49. പുലയ സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി കെ.പി. വള്ളോനുമായി ചേർന്ന് പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭ - കൊച്ചി പുലയ മഹാസഭ
50. കൊച്ചി പുലയമഹാസഭ സ്ഥാപിക്കപ്പെട്ട വർഷം - 1913
51. പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്ഥാപിച്ച വർഷം - 1907
52. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കൃതി - ലങ്കാമർദ്ധനം
53. പണ്ഡിറ്റ് കറുപ്പൻ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ രചിച്ച കൃതി - ലങ്കാമർദ്ധനം
54. 'ലങ്കാമർദ്ധനം' രചിച്ചിരിക്കുന്ന വൃത്തം - ശാർദൂല വിക്രീഡിതം
55. പണ്ഡിറ്റ് കറുപ്പന്റെ ആദ്യ കവിത - സ്തോത്ര മന്ദാരം
56. ജാതിവ്യവസ്ഥയേയും തൊട്ടുകൂടായ്‌മയെയും ചോദ്യം ചെയ്യുന്ന മലയാള സാഹിത്യത്തിലെ ആദ്യത്തെ പുസ്‌തകം - ജാതിക്കുമ്മി (1904) (കറുപ്പൻ തന്റെ പത്തൊൻപതാം വയസ്സിലാണ് 'ജാതികുമ്മി' എന്ന കൃതി രചിച്ചത്)
57. 1919 -ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്‌ടി പൂർത്തിയോടനുബന്ധിച്ച് കറുപ്പൻ രചിച്ച നാടകകൃതി - ബാലകലേശം
58. താഴ്ന്ന ജാതിയിൽപ്പെട്ട ജനങ്ങൾക്കിടയിൽ അന്ധവിശ്വാസത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി കറുപ്പൻ രചിച്ച കൃതി - ആചാരഭൂഷണം
59. പണ്ഡിറ്റ് കറുപ്പന്റെ സാഹിത്യരചനകളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട കവിത - ഉദ്യാനവിരുന്ന്
60. ചട്ടമ്പിസ്വാമികളുടെ മരണത്തിൽ മനംനൊന്ത് കറുപ്പൻ രചിച്ച കൃതി - സമാധി സപ്താഹം
61. മദ്രാസ് ഗവർണറുടെ കൊച്ചി സന്ദർശനത്തെ തുടർന്ന് കൊച്ചി മഹാരാജാവ് കൊട്ടാരത്തിൽ ഒരു ഉദ്യാനവിരുന്ന് സംഘടിപ്പിച്ചു. ഈ വിരുന്നിൽ അധികാരികൾ പണ്ഡിറ്റ് കറുപ്പനെ ക്ഷണിച്ചിരുന്നില്ല. ഇതിൽ മനംനൊന്ത് അദ്ദേഹം എഴുതിയ കവിത - ഉദ്യാനവിരുന്ന്
