വി.ടി.ഭട്ടതിരിപ്പാട്
1896 ൽ പൊന്നാനിതാലൂക്കിൽ മേഴത്തൂർ ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തില്ലത്ത് (വി.ടി.) രാമൻ ഭട്ടത്തിരിപ്പാട് ജനിച്ചു. 1912-ൽ വി.ടി ഭട്ടതിരിപ്പാട് പതിനാറാമത്തെ വയസ്സിൽ മുണ്ടമുക ശാസ്‌താ ക്ഷേത്രത്തിൽ ശാന്തിക്കാരനായി. 1908 ൽ സ്ഥാപിതമായ നമ്പൂതിരിമാരുടെ സംഘടനയായ 'യോഗക്ഷേമസഭ'യുടെ ഉൽപതിഷ്ണുവിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ചു. യോഗക്ഷേമസഭയുടെ ആപ്തവാക്യം "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്നതായിരുന്നു. യോഗക്ഷേമസഭയുടെ മുഖപത്രം 'മംഗളോദയവും', യോഗക്ഷേമസഭയുടെ മാസിക 'ഉണ്ണിനമ്പൂതിരിയും' ആണ്. ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു യോഗക്ഷേമസഭയുടെ പ്രഥമ അധ്യക്ഷൻ. 1919 ൽ വി.ടി.യുടെ നേതൃത്വത്തിൽ 'യുവജനസംഘം' എന്ന സംഘടനയ്ക്ക് രൂപം നൽകി. അതിന്റെ മുഖപത്രമായി 'ഉണ്ണിനമ്പൂതിരി' എന്ന മാസികയും ആരംഭിച്ചു. കുടുമമുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം, വിധവാവിവാഹം തുടങ്ങിയ സമുദായ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്". 1929 ലാണ് ഈ നാടകം പുറത്തിറങ്ങിയത്. വി.ടി.ഭട്ടതിരിപ്പാട് 1929 ൽ അന്തർജ്ജന സമാജം രൂപീകരിച്ചു. (പാർവ്വതി നെന്മണിമംഗലം ആയിരുന്നു അന്തർജനസമാജത്തിന് നേതൃത്വം നൽകിയത്). 1931 ൽ വി.ടി.ഭട്ടതിരിപ്പാട് യാചന യാത്ര നടത്തി. തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ ഈ കാൽനാട പ്രചാരണയാത്രയുടെ ലക്ഷ്യം ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതായിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശനപ്രചാരണ ജാഥയിൽ പങ്കെടുത്ത വി.ടി. 'അയിത്തോച്ചാടനത്തിന് "ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം (Let us torch fire on temple) " എന്ന ലേഖനം 'ഉണ്ണിനമ്പൂതിരി' മാസികയിൽ പ്രസിദ്ധീകരിച്ചു. 1934 ൽ നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹത്തിന് കാർമികത്വം വഹിച്ചു. വിധവയായ തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്തു. മിശ്രവിവാഹം ബോധവൽകരണവുമായി ബന്ധപ്പെട്ട് 1968 ൽ കാഞ്ഞങ്ങാട് (കാസർഗോഡ്) മുതൽ ചെമ്പഴന്തി (തിരുവനന്തപുരം) വരെ സാമൂഹ്യ പരിഷ്കരണ ജാഥ നടത്തിയത് അദ്ദേഹമായിരുന്നു. 'കണ്ണീരും കിനാവും', ദക്ഷിണായനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായുള്ള ആത്മകഥ രചിച്ചു. രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം. വിദ്യാർത്ഥി എന്ന ദ്വൈവാരികയുടെ എഡിറ്ററായിരുന്നു അദ്ദേഹം. പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു. 1982 ഫെബ്രുവരി 12 -ന് അന്തരിച്ചു.
പ്രധാന കൃതികൾ
രജനിരംഗം, കണ്ണീരും കിനാവും, കരിഞ്ചന്ത, ദക്ഷിണായനം, പോംവഴി, ചക്രവാളങ്ങൾ, പൊഴിഞ്ഞ പൂക്കൾ, വെടിവെട്ടം, സത്യം എന്നത് ഇവിടെ മനുഷ്യനാകുന്നു, എന്റെ മണ്ണ്, കാലത്തിന്റെ സാക്ഷി, കർമ്മ വിപാകം, ജീവിത സ്‌മരണകൾ, വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും
PSC ചോദ്യങ്ങൾ
1. "എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കലിനെ കല്ലായിതന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും" - ആരുടെ വചനം - വി.ടി.ഭട്ടതിരിപ്പാട്
2. യോഗക്ഷേമ സഭ സ്ഥാപിതമായ വർഷം - 1908 ജനുവരി 31 (ആലുവ)
3. 1919 -ൽ രൂപവത്കൃതമായ യുവജന സംഘം എന്ന സംഘടനയുടെ മുഖപത്രം - ഉണ്ണിനമ്പൂതിരി
4. 'അമ്പലങ്ങൾക്ക് തീ കൊളുത്തുക' എന്ന പ്രക്ഷോഭജനകമായ ലേഖനം എഴുതിയത് ആരാണ്? - വി.ടി.ഭട്ടതിരിപ്പാട്
5. 1931 ലെ യാചനായാത്രക്ക് നേതൃത്വം നൽകിയത് ആരാണ്? - വി.ടി.ഭട്ടതിരിപ്പാട്
6. നമ്പൂതിരി സമുദായത്തിന്റെ ഉദ്ധാരണത്തിനുവേണ്ടിയുള്ള യോഗക്ഷേമസഭ രൂപംകൊണ്ടതെന്ന് - 1909 ൽ
7. യോഗക്ഷേമസഭയുടെ വാർഷിക സമ്മേളനത്തിൽ അരങ്ങേറപ്പെട്ട വി.ടി.യുടെ നാടകം ഏത്? - അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്
8. വി.ടി.ഭട്ടത്തിരിപ്പാട് പങ്കെടുത്ത ഏക ഐ.എൻ.സി സമ്മേളനം - അഹമ്മദാബാദ് സമ്മേളനം (1921)
9. ഒറ്റപ്പാലത്ത് ചേർന്ന കെ.പി.സി.സി സമ്മേളനത്തിൽ വി.ടി പങ്കെടുത്ത വർഷം - 1921
10. ഇ.എം.എസ് അഭിനയിച്ച വി.ടി നാടകം - അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് (എടക്കുന്നിൽ വടക്കിനിയേടത് മനയിൽ വെച്ച്)
11. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസംനേടാനാരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് - വി.ടി.ഭട്ടതിരിപ്പാട്
12. മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന സാമൂഹിക പരിഷ്‌കർത്താവ് - വി.ടി.ഭട്ടത്തിരിപ്പാട്
13. നമ്പൂതിരി സമുദായത്തിൽ അംഗമായ നവോത്ഥാന നായകൻ - വി.ടി. ഭട്ടതിരിപ്പാട്
14. ബ്രാഹ്മണ സമുദായത്തിലെ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തി - വി.ടി ഭട്ടതിരിപ്പാട്
15. 1919 ൽ വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന - നമ്പൂതിരി യുവജന സംഘം
16. വി.ടി ഭട്ടതിരിപ്പാട് നമ്പൂതിരി യുവജന സംഘത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്ത വർഷം - 1929
17. വി.ടി യുടെ നാടകമായ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' ആദ്യമായി പ്രസിദ്ധീകരിച്ച മാസിക - ഉണ്ണിനമ്പൂതിരി (1920)
18. വി.ടിയുടെ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ച വർഷം - 1929
19. 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ച വേദി - ഇടക്കുന്നി (തൃശ്ശൂർ)
20. യോഗക്ഷേമ സഭയുടെ ആദ്യ പ്രസിഡന്റ് - ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്
21. യോഗക്ഷേമ സഭയിലെ പ്രധാന അംഗമായിരുന്ന വ്യക്തി - വി.ടി.ഭട്ടതിരിപ്പാട്
22. യോഗക്ഷേമ സഭയുടെ പ്രധാന ലക്ഷ്യങ്ങൾ - ബഹുഭാര്യത്വം നിരോധിക്കുക, വിധവാ വിവാഹം നടപ്പാക്കുക, വൃദ്ധ വിവാഹം തടയുക
23. യോഗക്ഷേമ സഭയുടെ ആപ്‌തവാക്യം - നമ്പൂതിരിയെ മനുഷ്യനാക്കുക
24. 'യോഗക്ഷേമസഭയുടെ മുഖപത്രം - മംഗളോദയം
25. യോഗക്ഷേമസഭ പ്രസിദ്ധീകരിച്ച മാസികകൾ - മംഗളോദയം, യോഗക്ഷേമം
26. വി.ടി യുടെ നേതൃത്വത്തിൽ കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള തുക സമാഹരിക്കുന്നതിനായി നടത്തിയ കാൽനട പ്രചരണ ജാഥ - യാചന യാത്ര.
27. യാചനയാത്ര നടന്ന വർഷം - 1931 ഏപ്രിൽ 26
28. യാചനയാത്ര നടന്നത് - തൃശ്ശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ
29. യാചനയാത്ര എത്ര ദിവസം നീണ്ടു നിന്നു - 7 ദിവസം
30. 1968-ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങോട്ട് നിന്ന് ചെമ്പഴന്തിവരെ സാമൂഹിക പരിഷ്‌കരണ ജാഥ നയിച്ചത് - വി.ടി. ഭട്ടതിരിപ്പാട്
31. കുടുമ മുറിക്കൽ, പരിവേദനം, മിശ്രഭോജനം എന്നിവയ്ക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകൻ - വി.ടി. ഭട്ടതിരിപ്പാട്
32. ഉണ്ണി നമ്പൂതിരി, യോഗക്ഷേമം, പാശുപതം, ഉദ്ബുദ്ധ കേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന വ്യക്തി - വി.ടി.ഭട്ടതിരിപ്പാട്
33. വിധവാ പുനർവിവാഹം ആദ്യമായി (1937) സംഘടിപ്പിച്ച വ്യക്തി - വി.ടി.ഭട്ടതിരിപ്പാട്
34. ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട് സ്വന്തം സഹോദരിയെ അന്യസമുദായക്കാരനെകൊണ്ട് വിവാഹം കഴിപ്പിച്ച നവോത്ഥാന നായകൻ - വി.ടി.ഭട്ടതിരിപ്പാട്
35. വി.ടിയുടെ ആദ്യ കഥാസമാഹാരം - രജനിരംഗം
36. വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ - കണ്ണീരും കിനാവും
37. വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം - 1971
38. വി.ടി. ഭട്ടതിരിപ്പാട് കോളേജ് സ്ഥിതി ചെയ്യുന്നത് - ശ്രീകൃഷ്‌ണപുരം (പാലക്കാട്)
39. “ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം" എന്ന ലേഖനം അച്ചടിച്ചതിനാൽ കൊച്ചി സർക്കാർ നിരോധിച്ച പ്രസിദ്ധീകരണം - ഉണ്ണിനമ്പൂതിരി
40. വി.ടി.ഭട്ടതിരിപ്പാട് അന്തരിച്ച വർഷം - 1982 ഫെബ്രുവരി 12
41. 'ബഹുമത സമൂഹം' എന്ന ആശയം മുന്നോട്ട് വച്ച നവോത്ഥാന നായകൻ - വി.ടി.ഭട്ടതിരിപ്പാട്
42. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെയുള്ള നാടകത്രയം എന്നറിയപ്പെടുന്ന
43. നാടകങ്ങൾ - മറക്കുടയ്ക്കുള്ളിലെ മഹാനരകം (മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട്), അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (വി.ടി.ഭട്ടതിരിപ്പാട്), ഋതുമതി (എം.പി. ഭട്ടതിരിപ്പാട്)
44. നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി അന്തർജന സമാജം എന്ന സംഘടന രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ - വി.ടി.ഭട്ടതിരിപ്പാട്
