മന്നത്ത് പത്മനാഭൻ
എൻ.എസ്.എസ് സ്ഥാപകനേതാവ്. സാമൂഹിക വിപ്ലവകാരി. കേരളം കണ്ട മികച്ച പ്രഭാഷകരിലൊരാൾ. 1878 ജനുവരി രണ്ടിന് പെരുന്നയിൽ ജനനം. 1914 ഒക്ടോബർ 31 ന് പതിമൂന്നു പേർക്കൊപ്പം സ്ഥാപിച്ച 'നായർ ഭൃത്യജന സംഘം' 1917 ൽ 'നായർ സർവീസ് സൊസൈറ്റി'യായി മാറി. നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ചെറുപ്പക്കാരെ അണിനിരത്തികൊണ്ടുള്ള ശുദ്ധീകരണ വിപ്ലവമാണു മന്നം നടത്തിയത്. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി സ്കൂളുകൾ സ്ഥാപിച്ചു. 1929 ൽ ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രധാനിയായി മന്നം നടത്തിയ 'സവർണജാഥ' പ്രസിദ്ധമാണ്. 1947 ൽ തിരുവിതാംകൂർ ദിവാനെതിരെ സമരം നടത്തിയതിന് ജയിലിലായി. 1949 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ അംഗമായി. 1950 ഫെബ്രുവരി 10 ന് 'പിള്ള' എന്ന ജാതിനാമം ഉപേക്ഷിച്ച് മന്നത്ത് പത്മനാഭനായി. 1959 ൽ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്ക്കെതിരെ 'വിമോചനസമരം' സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 1959 ൽ 'ഭാരതകേസരി' സ്ഥാനവും 1966 ൽ 'പത്മഭൂഷൺ' ബഹുമതിയും ലഭിച്ചു. 1970 ഫെബ്രുവരി 25 ന് അന്തരിച്ചു.
PSC ചോദ്യങ്ങൾ
1. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സവർണജാഥ നയിച്ചതാര്? - മന്നത്ത് പത്മനാഭൻ
2. ഭാരത കേസരി എന്നറിയപ്പെടുന്നത് ആരാണ് - മന്നത്ത് പത്മനാഭൻ
3. നായർ ഭൃത്യജന സംഘം സ്ഥാപിക്കപ്പെട്ടത് എന്നാണ്? - 1914
4. നായർ ഭൃത്യജന സംഘത്തിന് എൻ.എസ്.എസ് എന്ന പേര് നിർദേശിച്ചത് ആരാണ്? - കെ.പരമുപിള്ള
5. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ആരാണ്? - കെ.കേളപ്പൻ
6. എൻ.എസ്.എസിന്റെ പ്രഥമ ജനറൽ സെക്രട്ടറി ആരായിരുന്നു? - മന്നത്ത് പത്മനാഭൻ
7. മന്നത്ത് പത്മനാഭന്റെ ആത്മകഥയുടെ പേര് - എന്റെ ജീവിത സ്മരണകൾ
8. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് - മന്നത്ത് പത്മനാഭൻ
9. വിമോചന സമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാജാഥ ആരംഭിച്ച സ്ഥലം - തലശ്ശേരി
10. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് - മന്നത്ത് പദ്മനാഭൻ
11. ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത് - അധ്യാപനം
12. തന്റെ ദേവനും ദേവിയും സംഘടനയാണെന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ് - മന്നത്ത് പദ്മനാഭൻ
13. മന്നത് പദ്മനാഭനും, ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന - ഹിന്ദുമഹാമണ്ഡലം (1951)
14. 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് - മന്നത്ത് പദ്മനാഭൻ
15. ഭാരത കേസരി എന്ന് അറിയപ്പെട്ടത് - മന്നത്ത് പത്മനാഭൻ
16. മന്നത്ത് പദ്മനാഭൻ ജനിച്ച സ്ഥലം - പെരുന്ന
17. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റായത് - മന്നത്ത് പത്മനാഭൻ
18. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് - കെ.എം.പണിക്കർ
19. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച കേരളീയനായ സാമൂഹിക പരിഷ്കർത്താവ് - മന്നത്ത് പദ്മനാഭൻ
20. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങൾ പടുത്തുയർത്താനായി പിടിയരിയും ഉത്പന്നപ്പിരിവും നടത്തിയ സാമൂഹിക പരിഷ്കർത്താവ്? - മന്നത്ത് പദ്മനാഭൻ
0 Comments