അയ്യാ വൈകുണ്ഠ സ്വാമികൾ

Arun Mohan
0

അയ്യാ വൈകുണ്ഠ സ്വാമികൾ

'അയ്യാ വൈകുണ്ഠർ' എന്നും അറിയപ്പെടുന്നു. ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്തു. നാഗർകോവിലിനടുത്ത് ശാസ്താംകോയിൽവിളയിൽ ജനിച്ചു. ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചു. വിഗ്രഹാരാധന, മൃഗബലി തുടങ്ങിയ ആചാരങ്ങളിൽ അർത്ഥമില്ലെന്ന് വൈകുണ്ഠർ സിദ്ധാന്തിച്ചു. മേൽമുണ്ടു ധരിക്കൽ സമരത്തിനു നേതൃത്വം നൽകി. 1836 ൽ ശുചീന്ദ്രത്ത് 'സമത്വസമാജം' എന്ന സംഘടന സ്ഥാപിച്ചു. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു ശക്തി പകർന്നു. ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു വൈകുണ്ഠസ്വാമികൾ കണ്ണാടിപ്രതിഷ്ഠ (1851 ൽ) നടത്തിയത്. 'കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്' എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകി. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാനും അദ്ദേഹം ഉപദേശിച്ചു.

രാജഭരണത്തിനും ബ്രിട്ടീഷ്ഭരണത്തിനുമെതിരെ നിരന്തരം സമരം നടത്തിയ വൈകുണ്ഠസ്വാമികളെ തിരുവിതാംകൂർ സർക്കാർ നൂറ്റിപ്പത്തു ദിവസത്തെ തടവിനു ശിക്ഷിച്ചു. വിവിധ ജാതികളിൽ നിന്നു പൂജാരിമാരെ തിരഞ്ഞെടുത്ത് വിശ്വാസ സമ്പ്രദായത്തെ പുരോഹിത വിമുക്തമാക്കാനുള്ള ശ്രമവും അക്കാലത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. ഏതു ജാതിയിൽപെട്ടവർക്കും സന്ന്യാസം സ്വീകരിക്കാമെന്നു പ്രഖ്യാപിച്ചുകൊണ്ട് 'തുവൈയൽപന്തി' എന്ന പ്രസ്ഥാനം അയ്യാ വൈകുണ്ഠർ സ്ഥാപിച്ചു. ഏകദൈവം എന്ന സങ്കൽപത്തിന്റെ അടിസ്ഥാനത്തിലാണ്‌ വൈകുണ്ഠർ 'അയ്യാവഴി'ക്കു പ്രചാരം നൽകിയത്. ശിഷ്യന്മാരായ ഷൺമുഖ വടിവേലു, തൈക്കാട്ട് അയ്യാവ് എന്നിവർ അയ്യാവൈകുണ്ഠരുടെ ദർശനങ്ങളാണു പ്രചരിപ്പിച്ചത്.

PSC ചോദ്യങ്ങൾ

1. വൈകുണ്ഠ സ്വാമികൾ ജനിച്ചത് - 1809 മാർച്ച് 12

2. വൈകുണ്ഠ സ്വാമികൾക്ക്‌ മാതാപിതാക്കൾ ആദ്യമിട്ട പേര്‌ എന്തായിരുന്നു? - മുടിചൂടും പെരുമാൾ

3. സവർണ ഹിന്ദുക്കളുടെ എതിർപ്പുമൂലം വൈകുണ്ഠ സ്വാമികൾക്ക്‌ ബാല്യകാലത്ത്‌ നൽകപ്പെട്ട പേര്‌ എന്താണ്‌? - മുത്തുക്കുട്ടി

4. ഇന്ത്യയിലെ ആദ്യകാല നവോത്ഥാന പ്രസ്ഥാനങ്ങളിലൊന്നായ സമത്വ സമാജം സ്ഥാപിച്ചത്‌ ആരാണ്‌? - വൈകുണ്ഠ സ്വാമികൾ

5. സമത്വ സമാജം സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വർഷമാണ്‌? - 1836

6. “ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌? - വൈകുണ്ഠ സ്വാമികൾ

7. രാജാധികാരത്തെ എതിർത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ തിരുവനന്തപുരത്തുള്ള ഏത്‌ ജയിലിലാണ്‌ അടച്ചത്‌? - ശിങ്കാരത്തോപ്പ്‌

8. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ .... എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌ - നിഴല്‍ താങ്കല്‍

9. വൈകുണ്ഠ സ്വാമികൾ കുഴിച്ച സ്വാമിക്കിണര്‍ അഥവാ മുന്തിരിക്കിണര്‍ എവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌? - സ്വാമിത്തോപ്പ്‌

10. വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന്‌ പരിശീലനം നൽകുന്നതിനായി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച പരിശീലനക്കളരിയാണ്‌ ...... - തുവയല്പന്തി കൂട്ടായ്മ

11. ധർമ-യുഗം സ്ഥാപിക്കുക എന്ന തന്റെ ലക്ഷ്യം നേടുന്നതിനായി വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്താപദ്ധതിയെ ..... എന്നു പറയുന്നു - അയ്യാവഴി

12. അഖിലത്തിരട്ട് എന്ന ഗ്രന്ഥം ആരാണ് രചിച്ചത്? - വൈകുണ്ഠ സ്വാമികൾ

13. അരുൾ നൂൽ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? - വൈകുണ്ഠ സ്വാമികൾ

14. അയ്യാവഴി എന്ന ചിന്താപദ്ധതിയുമായി ബന്ധപ്പെട്ട ഗ്രന്ഥമേതാണ് - അഖിലത്തിരട്ട് 

15. അയ്യാ വൈകുണ്ഠസ്വാമികൾ ജനിച്ചത് ഏത് ജില്ലയിൽ - നാഗർകോവിൽ

16. ഊഴിയ വേലയ്‌ക്കെതിരെ സമരം നയിച്ചത് - വൈകുണ്ഠസ്വാമികൾ

17. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം - സ്വാമിത്തോപ്പ് (കന്യാകുമാരി)

18. നിഴൽ താങ്കല്‍ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് - വൈകുണ്ഠസ്വാമികൾ

19. തുവയൽപന്തി സ്ഥാപിച്ചത് - അയ്യാ വൈകുണ്ഠർ

20. ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കർത്താവ് - അയ്യാ വൈകുണ്ഠർ

21. അയ്യാ വൈകുണ്ഠരുടെ ബാല്യകാലനാമം - മുത്തുക്കുട്ടി

22. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - അയ്യാ വൈകുണ്ഠർ

23. ബ്രിട്ടീഷ് സാമ്രാജ്യത്തെ 'വെൺ നീചർ' എന്ന് വിശേഷിപ്പിച്ചത് - വൈകുണ്ഠ സ്വാമികൾ 

24. 1833 - ൽ ശുചീന്ദ്രം രഥോത്സവത്തിന്‌ അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച സാമൂഹിക പരിഷ്‌കർത്താവ് - വൈകുണ്ഠ സ്വാമി

25. വൈകുണ്ഠ സ്വാമിയുടെ പിതാവ് - പൊന്നുനാടാർ 

26. വൈകുണ്ഠ സ്വാമിയുടെ മാതാവ് - വെയിലാളമ്മ

27. വൈകുണ്ഠ സ്വാമിയുടെ ഭാര്യ - തിരുമാലമ്മാൾ

28. വൈകുണ്ഠ സ്വാമികൾ അന്തരിച്ച വർഷം - 1851 ജൂൺ 3

29. 'കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ' എന്നറിയപ്പെടുന്ന വ്യക്തി - വൈകുണ്ഠ സ്വാമികൾ

30. കുട്ടിക്കാലത്ത് വൈകുണ്‌ഠ സ്വാമികളെ സ്വാധീനിച്ച ഗ്രന്ഥം - തിരുക്കുറൽ

31. വൈകുണ്ഠ സ്വാമികൾ ധ്യാനത്തിനായി തെരഞ്ഞെടുത്ത സ്ഥലം - സ്വാമിത്തോപ്പ്

32. ഊഴിയം, വിരുത് തുടങ്ങിയ ജന്മിത്ത സമ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ വൈകുണ്ഠ‌ സ്വാമികൾ നിവേദനം സമർപ്പിച്ച തിരുവിതാംകൂർ രാജാവ് - സ്വാതി തിരുനാൾ

33. രാജാധികാരത്തെ എതിർത്ത ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് -  വൈകുണ്ഠ സ്വാമികൾ

34. 'വേല ചെയ്താൽ കൂലി കിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയ സാമൂഹിക പരിഷ്‌കർത്താവ് - വൈകുണ്ഠ‌സ്വാമികൾ

35. വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്‌ത്‌ 110 ദിവസം ശിങ്കാരത്തോപ്പ് ജയിലിലടച്ച തിരുവിതാംകൂർ രാജാവ് - സ്വാതി തിരുനാൾ (1838)

36. സ്വാതിതിരുനാളിന്റെ ഗുരുവായിരുന്ന തൈക്കാട് അയ്യയുടെ നിർദ്ദേശപ്രകാരം സ്വാതിതിരുനാൾ ജയിൽ മോചിതനാക്കിയ (1839) വ്യക്തി - വൈകുണ്ഠ‌സ്വാമികൾ

37. ശിങ്കാരത്തോപ്പ് ജയിലിൽ നിന്ന് വൈകുണ്ഠ സ്വാമികൾ മോചിതനായ വർഷം - 1839 മാർച്ച് 26

38. ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിന്റെ കയർ തന്റെ സഹപ്രവർത്തകരുമായി ചേർന്ന് പരസ്യമായി വലിച്ച് ആചാരലംഘനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് - വൈകുണ്ഠ സ്വാമികൾ

39. വൈകുണ്ഠ സ്വാമിയുടെ പ്രധാന ശിഷ്യൻ - തൈക്കാട് അയ്യ

40. വൈകുണ്ഠ സ്വാമികൾ ലോകത്തിനു നൽകിയ മഹത് വചനം - ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് മനുഷ്യന്

41. വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ - അഖിലത്തിരുട്ട് അമ്മാനൈ, അരുൾ നൂൽ

42. അഖിലത്തിരുട്ട് അമ്മാനൈ, അരുൾനൂൽ എന്നീ കൃതികൾ ചിട്ടപ്പെടുത്തിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യൻ - ഹരിഗോപാലൻ

43. വൈകുണ്ഠ സ്വാമികൾ മുന്നോട്ട് വച്ച ദാർശനിക ചിന്താപദ്ധതി - അയ്യാവഴി

44. അഖിലത്തിരുട്ട് അമ്മാനൈ, അരുൾനൂൽ എന്നീ കൃതികൾ മുന്നോട്ട് വയ്ക്കുന്ന ആശയം - അയ്യാവഴി

45. അയ്യാവഴി മതത്തിന്റെ ആഘോഷങ്ങൾ - അയ്യാവൈകുണ്‌ഠ അവതാരം, കൊടിയേറ്റൂർ തിരുനാൾ

46. അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം - ദച്ചനം (തിരിച്ചന്തൂർ)

47. 'ധർമ്മയുഗം' സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടു കൂടി വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്താപദ്ധതി - അയ്യാവഴി

48. അയ്യാവഴി മതത്തിന്റെ ചിഹ്നം - തീ ജ്വാല വഹിക്കുന്ന താമര

49. വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത് - അത്തളവിള (കന്യാകുമാരി)

50. വൈകുണ്ഠ സ്വാമികളുടെ അഞ്ച് ശിഷ്യന്മാർ അറിപ്പെടുന്നത് - സീടർ

51. 'സമപന്തിഭോജനം' ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് - വൈകുണ്‌ഠ സ്വാമികൾ

52. എല്ലാ ജാതിയിൽപ്പെട്ടവർക്കുമായി ഉപയോഗിക്കാൻ വൈകുണ്ഠ സ്വാമി നിർമ്മിച്ച കിണർ - മുന്തിരിക്കിണർ (സ്വാമി കിണർ)

53. ചാന്നാർ ലഹളയ്ക്ക് (മേൽമുണ്ട് സമരം) പ്രചോദനം നൽകിയ ആത്മീയ നേതാവ് - വൈകുണ്‌ഠ സ്വാമികൾ

54. ക്ഷേത്രങ്ങളിലെ ദേവദാസി സമ്പ്രദായത്തെ എതിർത്ത നേതാവ് - വൈകുണ്‌ഠ സ്വാമികൾ

55. മുന്തിരികിണർ സ്ഥിതി ചെയ്യുന്ന സ്ഥലം - സ്വാമിത്തോപ്പ് (കന്യാകുമാരി)

56. 'സമ്പൂർണ്ണ ദേവൻ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് - വൈകുണ്ഠ സ്വാമികൾ

57. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന - വി.എസ്.ഡി.പി. (വൈകുണ്‌ഠസ്വാമി ധർമ്മ പ്രചാരണ സഭ)

58. വൈകുണ്ഠസ്വാമികളുടെ ജന്മദിനമായി മാർച്ച് 12 പൊതു അവധിയാക്കുക എന്ന ആവശ്യവുമായി വൈകുണ്ഠസ്വാമി ധർമ്മപ്രചരണ സഭ നടത്തിയ സമരം - നിലവിളി സമരം (2014) (വൈകുണ്ഠ‌സ്വാമിയുടെ ജന്മദിനമായ മാർച്ച് 12 സർക്കാർ നാടാർ സമുദായത്തിനു നിയന്ത്രിത അവധി നൽകിയിട്ടുണ്ട്)

59. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ അറിയപ്പെടുന്ന പേര് - പതികൾ

60. ആദ്യത്തെ പതി സ്ഥാപിച്ച സ്ഥലം - സ്വാമിത്തോപ്പ്

61. പ്രധാനപ്പെട്ട 5 പതികൾ - സ്വാമിത്തോപ്പ് പതി, മുട്ടപ്പതി, അമ്പലപതി, പൂപ്പതി, താമരക്കുളംപതി

62. മഹാവിഷ്ണുവിന്റെ അവതാരമെന്ന് സ്വയം വിശേഷിപ്പിച്ച നവോത്ഥാന നായകൻ - വൈകുണ്ഠ സ്വാമികൾ

63. തിരുവിതാംകൂർ രാജാവിനെ വൈകുണ്ഠ സ്വാമികൾ വിശേഷിപ്പിച്ചത് - അനന്തപുരി നീചൻ

64. ബ്രിട്ടീഷുകാരുടെ ഭരണത്തെ വൈകുണ്‌ഠ സ്വാമികൾ വിശേഷിപ്പിച്ചത് - വെൺനീചന്റെ ഭരണം

65. വൈകുണ്ഠസ്വാമികൾ തിരുവിതാംകൂറിലെ ഭരണത്തെ വിശേഷിപ്പിച്ചത് - കരിനീചഭരണം

Post a Comment

0 Comments
Post a Comment (0)