ഡോ പത്മനാഭൻ പൽപ്പു
'ഈഴവരുടെ രാഷ്ട്രീയ നേതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു. തിരുവനന്തപുരത്ത് പേട്ടയിൽ 1863 നവംബർ രണ്ടിനു ജനനം. മൈസൂർ കൊട്ടാരത്തിൽ വച്ച് സ്വാമി വിവേകാനന്ദനിൽ നിന്നു കിട്ടിയ ഉപദേശം 1903 ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിനു നിമിത്തമായി. 1891 ലെ മലയാളി മെമ്മോറിയൽ എന്നിവയിൽ പൽപ്പു സജീവ പങ്കാളിയായിരുന്നു. മലബാറിന്റെ സാമ്പത്തിക വികസനത്തിനായി 'മലബാർ ഇക്കണോമിക് യൂണിയൻ' എന്ന സംഘടന പൽപ്പു രൂപീകരിച്ചു. 1950 ജനുവരി 25 ന് ഡോ.പൽപ്പു അന്തരിച്ചു.
PSC ചോദ്യങ്ങൾ
1. ഈഴവ സമുദായത്തെ സംഘടിപ്പിക്കുന്നതിന് പരിശ്രമിച്ച ആദ്യ നേതാവ് - ഡോ പൽപ്പു
2. ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് - ഡോ പൽപ്പു
3. ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയതാര് - ഡോ പൽപ്പു
4. വിഖ്യാത ചിന്തകൻ നടരാജഗുരുവിന്റെ പിതാവ് - ഡോ പൽപ്പു
5. മൈസൂർ ഗവൺമെന്റ് സർവ്വീസിൽ ഡോക്ടറായി സേവനമനഷ്ഠിക്കുകയും വരുമാനത്തിന്റെ സിംഹഭാഗവും സ്വസമുദായത്തിന്റെ ഉന്നമനത്തിന് ചെലവഴിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് - ഡോ പൽപ്പു
6. ഇംഗ്ലണ്ടിൽ പോയി ഉന്നതബിരുദം നേടുന്നതിന് തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽ നിന്ന് അവസരം ലഭിച്ച ആദ്യവ്യക്തി - ഡോ പൽപ്പു
7. മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ - ഡോ പൽപ്പു
8. ഈഴവ മെമ്മോറിയൽ സംഘടിപ്പിക്കാൻ മുൻകൈയെടുത്തതാര് - പി.പൽപ്പു
9. ഈഴവ സമുദായത്തിനു വേണ്ടി പ്രവർത്തിക്കാൻ സി. കേശവന് പ്രചോദനമായത് - പി.പൽപ്പു
10. എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വൈദ്യശാസ്ത്ര ബിരുദധാരി - പി.പൽപ്പു
11. തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ - പി.പൽപ്പു
12. ഇന്ത്യയിലെ മഹന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെയാണ് - ഡോ പൽപ്പു
13. സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ടത് - ഡോ പൽപ്പു
14. ഡോ പൽപ്പു ജനിച്ചത് ....... വർഷമാണ് - 1863
15. ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത് ആരാണ്? - ഡോ പൽപ്പു
16. എത്ര പേരാണ് ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചത് - 13176
17. തിരുവിതാംകൂർ ഈഴവമഹാസഭ സ്ഥാപിക്കപ്പെട്ടത് ....... വർഷമാണ്? - 1896
18. ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ആരാണ്? - ഡോ പൽപ്പു
19. ഡോ പൽപ്പുവിന്റെ അമ്മയുടെ പേര്? - മാതപ്പെരുമാൾ
20. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1904-ൽ രൂപവത്കൃതമായ സ്ത്രീ സമാജത്തിന്റെ അധ്യക്ഷ ആരായിരുന്നു? - മാതപ്പെരുമാൾ
21. തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ പത്രത്തിൽ ഡോ പൽപ്പു എഴുതി പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ പേര് എന്താണ് - തിരുവിതാംകോട്ടെ തീയൻ
22. ഡോ പൽപ്പു ........... വർഷം അന്തരിച്ചു - 1950
23. ഡോ പൽപ്പു ജനിച്ച സ്ഥലം - പേട്ട (തിരുവനന്തപുരം)
24. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത് - മൈസൂർ
25. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച സാമൂഹിക പരിഷ്കർത്താവ് - ഡോ.പൽപ്പു
26. ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയത് - ഡോ.പൽപ്പു
27. പൽപ്പുവിന്റെ കുട്ടിക്കാല നാമം - കുട്ടിയപ്പി
28. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ആദ്യ വ്യക്തി - ഡോ പൽപ്പു
29. ഡോ പൽപ്പു വിവേകാനന്ദനെ കണ്ടുമുട്ടിയത് - 1882 (മൈസൂരിൽ)
30. ഡോ പൽപ്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ്' എന്ന് വിശേഷിപ്പിച്ചത് - റിട്ടി ലൂക്കോസ്
31. "ഡോ പൽപ്പു ധർമബോധത്തിൽ ജീവിച്ച കർമയോഗി" എന്ന പുസ്തകത്തിന്റെ കർത്താവ് - എം.കെ.സാനു
0 Comments