ഭാഗം 3 - മൗലികാവകാശങ്ങൾ (അനുഛേദം 12-35)

Arun Mohan
0

ഭാഗം 3 - മൗലികാവകാശങ്ങൾ (അനുഛേദം 12-35)

ഭരണഘടനയുടെ മൂന്നാംഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് ഈ ആശയം സ്വീകരിച്ചത്. 'വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാഗ്നാകാർട്ട'യെന്നാണ് ഇതറിയപ്പെടുന്നത്. തുടക്കത്തിൽ ഏഴ് അവകാശങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സ്വത്തവകാശം 1978 ലെ 44 ആം ഭരണഘടനാ ഭേദഗതിവഴി നിയമപരമായ അവകാശമാക്കിത്തീർത്തു. 'മൗലികാവകാശങ്ങളുടെ ശില്പി' എന്നറിയപ്പെടുന്നത് സർദാർ വല്ലഭ്ഭായ് പട്ടേലാണ്.

6 മൗലികാവകാശങ്ങളാണ് ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നത്.

1. സമത്വത്തിനുള്ള അവകാശം

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം

3. ചൂഷണത്തിനെതിരെയുള്ള അവകാശം

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.

6. മൗലികാവകാശങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചു കിട്ടുന്നതിനുള്ള അവകാശം.

Post a Comment

0 Comments
Post a Comment (0)