സഞ്ജയൻ (എം.ആർ. നായർ)

Arun Mohan
0

സഞ്ജയൻ (എം.ആർ. നായർ)

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഹാസ്യസാഹിത്യകാരനാണ് സഞ്ജയൻ. 1903 ജൂൺ 13-ന് തലശ്ശേരിയിൽ ജനിച്ച സഞ്ജയന്റെ ശരിയായ നാമം മാണിക്കോത്ത് രാമുണ്ണിനായർ എന്നാണ്. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി. കേരളപത്രിക എന്ന പത്രത്തിന്റെയും സഞ്ജയൻ, വിശ്വരൂപം എന്നീ ഹാസ്യമാസികകളുടെയും പത്രാധിപരായിരുന്നു. ഹാസ്യരസോദ്ദീപകമായ ഒരു കൃത്രിമഭാഷ മെനഞ്ഞുണ്ടാക്കി പ്രയോഗിക്കുകയാണ് മിക്കപ്പോഴും സഞ്ജയന്റെ പതിവ്. കരച്ചിലിനെ ചിരിയാക്കി മാറ്റി, കരയുകയല്ല ചിരിക്കുകയാണു വേണ്ടത് എന്ന് അദ്ദേഹം ലോകരെ ഉദ്ബോധിപ്പിച്ചു. മനുഷ്യന്റെ സാർവലൗകികവും സാർവദേശീയവുമായ വൈകൃതങ്ങളും വൈകല്യങ്ങളുമാണ് തന്റെ പരിഹാസത്തിന് അദ്ദേഹം സ്വീകരിച്ചത്. സഞ്ജയൻ (ആറുഭാഗം), ആദ്യോപഹാരം, തിലോദകം, ഹാസ്യാഞ്ജലി, സാഹിത്യനികഷം തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിര്യാണം 1943 സെപ്റ്റംബർ 13-ന്.

Post a Comment

0 Comments
Post a Comment (0)