സ്വാതി സംഗീത പുരസ്‌കാരം (Swathi Sangeetha Puraskaram)
സംഗീതരംഗത്തെ
മികവിനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമാണ് സ്വാതി സംഗീത പുരസ്‌കാരം.
സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർഥം കേരള സർക്കാർ നൽകുന്നതാണിത്. സംഗീതരംഗത്ത്
നൽകുന്ന മികച്ച സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണിത്. കേരള സർക്കാർ നിയമിക്കുന്ന
പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1997 മുതലാണ് സ്വാതി പുരസ്‌കാരം
നല്കിത്തുടങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
1997ൽ കർണാടക സംഗീതജ്ഞനായ
ശെമ്മാങ്കുടി ശ്രീനിവാസ അയ്യരാണ് പ്രഥമ സ്വാതി പുരസ്‌കാരം നേടിയത്.
കലാകാരന്മാരിൽ വച്ച് രാജാവും രാജാക്കന്മാരിൽ വച്ച് കലാകാരനും എന്ന് സ്വാതി തിരുനാൾ വിഖ്യാതനായി. 1813-ൽ ജനിച്ചു. സംഗീതജ്ഞനും ഗാനരചയിതാവും ഗായകനുമായിരുന്നു, സ്വാതിതിരുനാൾ. മാതൃഗർഭത്തിലായിരിക്കെത്തന്നെ രാജ്യാവകാശിയായിരുന്നതിനാൽ 'ഗർഭശ്രീമാൻ' എന്നു വിളികൊണ്ടു. 1829 ഏപ്രിൽ 4-ന് രാജാവായി അധികാരമേറ്റു. സാഹിത്യത്തിലെന്ന പോലെ സാമൂഹ്യ പരിഷ്കരണരംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു. ഹിന്ദുസ്ഥാനിസംഗീതത്തിനും കർണ്ണാടകസംഗീതത്തിനും വിലപ്പെട്ട സംഭാവന നൽകിയ സ്വാതിതിരുനാളിന്റെ ചില കൃതികളാണ് ഉത്സവപ്രബന്ധം, അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം, മധ്യമകാലകീർത്തനങ്ങൾ എന്നിവ. 1847-ൽ അന്തരിച്ചു.
സ്വാതി സംഗീത പുരസ്‌കാര ജേതാക്കൾ
◆ 1997 - ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
◆ 1998 - ഉസ്താദ് ബിസ്മില്ലാ ഖാൻ
◆ 2003 - ഭീംസെൻ ജോഷി
◆ 2017 - എൽ. സുബ്രഹ്മണ്യം
◆ 2018 - പാലാ സി.കെ. രാമചന്ദ്രൻ
◆ 2019 - ടി.എം. കൃഷ്ണ
◆ 2021 - പി.ആർ. കുമാര കേരളവർമ്മ (കർണ്ണാടക സംഗീതം)
