ഓടക്കുഴൽ അവാർഡ് (Odakkuzhal Award)
'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമയ്ക്കായി മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയതാണ് ഓടക്കുഴൽ അവാർഡ്. ജ്ഞാനപീഠം ലഭിച്ചപ്പോൾ കിട്ടിയ തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് 1968 മുതൽ അവാർഡ് നൽകിത്തുടങ്ങിയത്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടിയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1969ൽ തുളസീദാസ രാമായണം എന്ന വിവർത്തനത്തിന് വെണ്ണിക്കുളം ഗോപാലക്കുറുപ്പിന് ആദ്യത്തെ അവാർഡ് ലഭിച്ചു.
ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവാണ് (1965-ൽ ഓടക്കുഴൽ എന്ന കൃതിക്ക്) ജി.ശങ്കരക്കുറുപ്പ്. 1901 ജൂൺ 3-ന് കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. അധ്യാപകൻ, പ്രഭാഷകൻ, കവി, ഗദ്യകാരൻ, വിവർത്തകൻ എന്നീ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചു. 1955-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വിരമിച്ചു. 1968-ൽ രാജ്യസഭാംഗമായി. യോഗാത്മകതയ്ക്ക് മലയാള കവിതയിൽ സ്ഥാനം കൊടുത്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ്ലാന്റ് നെഹ്രു അവാർഡ്, പത്മഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ നേടി. കവിത, നാടകം, ജീവചരിത്രം, വിവർത്തനം, കല, വ്യാകരണം, നിരൂപണം തുടങ്ങിയ ഇനങ്ങളിൽ അമ്പതോളം കൃതികൾ രചിച്ചു. സാഹിത്യകൗതുകം, വെള്ളിൽപ്പറവകൾ, ചെങ്കതിരുകൾ, ഇതളുകൾ, ഓടക്കുഴൽ, സൂര്യകാന്തി, വിശ്വദർശനം, ഓർമയുടെ ഓളങ്ങളിൽ, ഗീതാഞ്ജലി (വിവർത്തനം), ഇളംചുണ്ടുകൾ, സാഹിത്യപരിചയം തുടങ്ങിയവയാണ് പ്രധാന കൃതികൾ. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു.
ഓടക്കുഴൽ
പുരസ്‌കാരം ലഭിച്ച വ്യക്തികൾ
1968 - ബാലകവി രാമൻ (കൃതി: നാരായണീയം (തമിഴ് തർജ്ജിമ))
1969 - വെണ്ണിക്കുളം (കൃതി: തുളസീദാസരാമായണം)
2013 - കെ.ആർ.മീര (ആരാച്ചാർ)
2014 - റഫീക്ക് അഹമ്മദ് (റഫീക്ക് അഹമ്മദിന്റെ കൃതികൾ)
2015 - എസ്.ജോസഫ് (ചന്ദ്രനോടൊപ്പം)
2016 - എം.എ. റഹ്‌മാൻ (ഓരോ ജീവനും വിലപ്പെട്ടതാണ്)
2017 - അയ്മനം ജോൺ (അയ്മനം ജോണിന്റെ കഥകൾ)
2018 - ഇ.വി.രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശകാലങ്ങൾ)
2019 - എൻ.പ്രഭാകരൻ (മായാമനുഷ്യർ)
2021 - സാറാ ജോസഫ് (ബുധിനി)
2022 - അംബികാസുതൻ മാങ്ങാട് (പ്രാണവായു-കഥാസമാഹാരം)
PSC ചോദ്യങ്ങൾ
1.
ഓടക്കുഴൽ പുരസ്‌കാരം
നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്റ്റ്
2.
ഓടക്കുഴൽ അവാർഡ്
ഏർപ്പെടുത്തിയത് - ജി.ശങ്കരക്കുറുപ്പ്
3.
പ്രഥമ ഓടക്കുഴൽ
പുരസ്‌കാര ജേതാവ് - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969)
4.
ഓടക്കുഴൽ പുരസ്‌കാരത്തിന്റെ
സമ്മാനത്തുക - 30,000 രൂപ
5.
മഹാകവി
ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ പുരസ്ക്കാരം ലഭിച്ചത്
- പി.എൻ. ഗോപീകൃഷ്‌ണൻ (കവി),
കൃതി : കവിത
മാംസഭോജിയാണ് (കവിതാസമാഹാരം)
6.
2024ലെ (54 ആം) ഓടക്കുഴൽ പുരസ്‌കാര ജേതാവ് - കെ.
അരവിന്ദാക്ഷൻ
7. 2024ലെ ഓടക്കുഴൽ പുരസ്‌കാരാർഹമായ കൃതി - ഗോപ (ശ്രീബുദ്ധന്റെ ജീവിതം ആധാരമായ നോവലാണ് ഗോപ)
