ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരം (OV Vijayan Smaraka Sahithya Award)
കാർട്ടൂണിസ്റ്റ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കോളമെഴുത്തുകാരൻ, രാഷ്ട്രീയചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഒ.വി.വിജയൻ. മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണാർഥം 2019ൽ ഒ.വി.വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളാണ് ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾ. കഥാസമാഹാരം, നോവല്‍, യുവകഥ എന്നീ മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കഥാസമാഹാരത്തിന് 25,000 രൂപ, നോവലിന് 25,000 രൂപ, യുവകഥയ്ക്ക് 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്.
PSC ചോദ്യങ്ങൾ
1. ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരം 2021 -ൽ നേടിയത് -
നോവൽ
വിഭാഗം - ടി.ഡി. രാമകൃഷ്‌ണൻ (മാമ ആഫ്രിക്ക)
കഥാ
സമാഹാരം - അംബികാ സുതൻ മങ്ങാട് (ചിന്ന മുണ്ടി)
യുവകഥാ
പുരസ്‌കാരം - അർജുൻ അരവിന്ദ് (ഇസഹപുരാണം)
2.
2022 ലെ O.V വിജയൻ സ്മാരക സാഹിത്യ പുരസ്ക്‌കാരം
നേടിയത് -
നോവൽ
വിഭാഗം - പി.എഫ് മാത്യൂസ് (അടിയാള പ്രേതം)
കഥാസമാഹാരം
- വി.എം.ദേവദാസ് (കാടിന് നടുക്കൊരു മരം)
യുവകഥാ
പുരസ്‌കാരം - നിഥിൻ (കഥ - ചാച്ചൻ)
3.
2023 ലെ OV വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരം
നേടിയത് -
നോവൽ
വിഭാഗം - വി. ഷിനിലാൽ (124)
കഥാസമാഹാരം
- കെ.പി. രാമനുണ്ണി (ശരീരദൂരം,
ഹൈന്ദവം)
യുവകഥാ
പുരസ്‌കാരം - ജിൻഷാ ഗംഗ (തേറ്റ)
യുവകഥാ പ്രത്യേക ജ്യൂറി പരാമർശം - ഹരികൃഷ്‌ണൻ തച്ചാടൻ (പാത്തുമ്മയുടെ വീട്)
