ഒ. വി. വിജയൻ സാഹിത്യ പുരസ്‌കാരം

Arun Mohan
0

ഒ. വി. വിജയൻ സാഹിത്യ പുരസ്‌കാരം

ഹൈദരാബാദ് ആസ്ഥാനമായുള്ള നവീന സാംസ്‌കാരിക കലാ കേന്ദ്രം (NSKK) 2011 മുതൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഒ. വി. വിജയൻ സാഹിത്യ പുരസ്‌കാരം. 50,001 രൂപയാണ് പുരസ്‌കാര തുക. 1931-ൽ പാലക്കാട് ജില്ലയിൽ മണലിയിൽ ജനിച്ച ഇദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാർട്ടൂണിസ്‌റ്റ്, രാഷ്ട്രീയചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായി. മുഴുവൻ പേര് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ. ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയട്ട് ദിനപത്രത്തിലും ജോലിചെയ്തു. 1967 മുതൽ സ്വതന്ത്രലേഖകനായി. പല പത്രങ്ങൾക്കും വേണ്ടി കാർട്ടൂണുകൾ വരച്ചു. ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിമർശന പരമ്പരയും പ്രസിദ്ധമാണ്. ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി എന്നിവ പ്രഖ്യാതമായ കൃതികളാണ്. ഗുരുസാഗരത്തിന് 1990-ൽ കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും 1991-ൽ വയലാർ അവാർഡും 2001-ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. 2005 മാർച്ച് 30-ന് നിര്യാതനായി.

PSC ചോദ്യങ്ങൾ

1. ഹൈദരാബാദ് ആസ്ഥാനമായുള്ള നവീന സാംസ്‌കാരിക കലാ കേന്ദ്രം (NSKK) 2011 മുതൽ ഏർപ്പെടുത്തിയ പുരസ്‌കാരം - ഒ. വി. വിജയൻ സാഹിത്യ പുരസ്‌കാരം

2. പ്രഥമ പുരസ്‌കാരജേതാവ് (2011)- സാറാ ജോസഫ് (കൃതി : ഊരുകാവൽ- നോവൽ)

3. 2023ലെ (10 ആം) ഒ. വി. വിജയൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത് - പി. എഫ്. മാത്യൂസ് (കൃതി - മുഴക്കം - നോവൽ)

4. 2024ലെ (11 ആം) ഒ. വി. വിജയൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത് - കുഴൂർ വിൽസൺ (കൃതി - ഇന്നു ഞാൻ നാളെ നീയാന്റെപ്പൻ - കവിതാസമാഹാരം)

5. പുരസ്‌കാര തുക – 50,001 

Post a Comment

0 Comments
Post a Comment (0)