കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളികൾ

Arun Mohan
0

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളികൾ

ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും പ്രധാന സാഹിത്യ ബഹുമതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 1954-ൽ സ്ഥാപിതമായ ഈ പുരസ്കാരം അക്കാദമി അംഗീകരിച്ച 24 ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ച മികച്ച സാഹിത്യകൃതികൾക്ക് വർഷം തോറും നൽകിവരുന്നു. ഒരു ഫലകവും 1 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക. ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പും പ്രതിവർഷം നൽകുന്നുണ്ട്. അക്കാദമി അംഗീകരിച്ച ഓരോ ഭാഷയിലും യുവ സാഹിത്യ പുരസ്‌കാരവും ബാലസാഹിത്യത്തിനുള്ള പുരസ്‌കാരവും നൽകുന്നുണ്ട്. പുസ്തകം പ്രസിദ്ധീകരിച്ച വർഷം ജനുവരി ഒന്നിനു 35 വയസ്സ് കവിയാത്തവരെയാണ് യുവ സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഫലകവും 50000 രൂപയുമാണ് യുവ സാഹിത്യ പുരസ്‌കാരത്തിനും ബാലസാഹിത്യ പുരസ്‌കാരത്തിനും ലഭിക്കുക.

PSC ചോദ്യങ്ങൾ

1. സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള ഭാഷയിലുള്ള രചനകൾക്ക് എല്ലാ വർഷവും നൽകുന്ന അവാർഡ് - സാഹിത്യ അക്കാദമി അവാർഡ്

2. പുരസ്‌കാര തുക - 1 ലക്ഷം

3. പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1954

4. ആദ്യ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നൽകിയ വർഷം - 1955

5. കേന്ദ്ര സാഹിത്യ അക്കാദമിയുടെ തുടക്കത്തിലെ സമ്മാനത്തുക - 5000 രൂപ

6. 1 ലക്ഷം രൂപയാക്കി സമ്മാനത്തുക ഉയർത്തിയ വർഷം - 2003

7. സാഹിത്യ അക്കാദമി അവാർഡ് ആദ്യം ലഭിച്ച വ്യക്തി (മലയാള വിഭാഗം) - ആർ. നാരായണപണിക്കർ (ഭാഷാ സാഹിത്യ ചരിത്രം)

8. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളി - വൈക്കം മുഹമ്മദ് ബഷീർ

9. 2021ലെ മലയാള സാഹിത്യ കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് - ജോർജ്ജ് ഓണക്കൂർ (ഹൃദയരാഗങ്ങൾ - ആത്മകഥ)

10. 2021ലെ മലയാളം വിഭാഗത്തിലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചത് - മൊബിൻ മോഹൻ (ജക്കരന്ത - നോവൽ)

11. 2021ലെ മലയാള ഭാഷയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ചത് - രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും - നോവൽ)

12. 2021ലെ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹരായവരിൽ ഉൾപ്പെട്ട മലയാളി - എം. ലീലാവതി

13. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2022 ൽ നേടിയത് - എം. തോമസ് മാത്യു (കൃതി- ആശാന്റെ സീതായനം)

14. കേന്ദ്ര സാഹിത്യ അക്കാദമി 2024ൽ നേടിയ മലയാളി - കെ.ജയകുമാർ (കൃതി - പിങ്ഗള കേശിനി) 

Post a Comment

0 Comments
Post a Comment (0)