ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളികൾ

Arun Mohan
0

ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളികൾ

ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനമാണ് ജ്ഞാനപീഠം അഥവാ ജ്ഞാനപീഠ പുരസ്‌കാരം. അവാർഡ് തുകയുടെ കാര്യത്തിലും ആധികാരികതയിലും സാഹിത്യരംഗത്ത് ഇതിനേക്കാൾ മാനിക്കപ്പെടുന്ന മറ്റൊരു അംഗീകാരവും രാജ്യത്തില്ല. ഭാരതത്തിലെ പരമോന്നത സാഹിത്യബഹുമതിയാണെങ്കിലും ജ്ഞാനപീഠം നൽകുന്നത് കേന്ദ്ര സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരോ അല്ല: പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ്. 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റിന്റെ പിറവി. ജ്ഞാനപീഠം ദേശീയതലത്തിൽ ആദ്യമായി നൽകിത്തുടങ്ങിയത് 1965 മുതലാണ്. ജ്ഞാനപീഠം പുരസ്‌കാരത്തിന് ആദ്യമായി അർഹത നേടിയത് മലയാളത്തിന്റെ അഭിമാനമായ ജി.ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴൽ' എന്ന കവിതാസമാഹാരമാണ്. ഏറ്റവും മികച്ച കൃതിക്ക് അവാർഡ് നൽകുന്ന പതിവ് 1981ൽ അവസാനിച്ചു. 1982 മുതൽ തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾക്കായാണ് അവാർഡ് നൽകുന്നത്. മലയാളത്തിൽ നിന്ന് ജി.ശങ്കരക്കുറുപ്പിന് 'ഓടക്കുഴലി'ലൂടെയും എസ്.കെ.പൊറ്റെക്കാടിന് 'ഒരു ദേശത്തിന്റെ കഥ'യിലൂടെയുമാണ് പുരസ്‌കാരം ലഭിച്ചത്. എന്നാൽ, തകഴിക്കും എം.ടിക്കും ഒ.എൻ.വിയ്ക്കും അക്കിത്തത്തിനും അവരുടെ മൊത്തം സാഹിത്യ സംഭാവനകളുടെ പേരിലാണ് ജ്ഞാനപീഠം നൽകിയത്. നിലവിൽ മലയാള ഭാഷയിൽ നിന്നും ജ്ഞാനപീഠം പുരസ്‌കാരം നേടിയത് ആറ് പേരാണ് - ജി. ശങ്കരക്കുറുപ്പ് - ഓടക്കുഴൽ (1965), എസ്.കെ പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ (1980), തകഴി ശിവശങ്കരപ്പിള്ള - സമഗ്രസംഭാവന (1984), എം.ടി. വാസുദേവൻ നായർ - സമഗ്രസംഭാവന (1995), ഒ.എൻ.വി. കുറുപ്പ് - സമഗ്രസംഭാവന (2007), അക്കിത്തം അച്യുതൻ നമ്പൂതിരി - സമഗ്രസംഭാവന (2019).

Post a Comment

0 Comments
Post a Comment (0)