കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ

Arun Mohan
0

കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ

പാളയം സെന്റ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ

ഗോഥിക് ശിൽപകലയുടെ ഉദാത്തമാതൃകയാണ് തിരുവനന്തപുരം ജില്ലയിലെ പാളയത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളി. 1873ൽ നിർമാണം പൂർത്തീകരിച്ച ഈ ദേവാലയം രൂപകൽപ്പന ചെയ്തത് ഫാദർ ഇൻസഫോൻസ് ആണ്.

സെന്റ് ജോർജ് ഫൊറോനാ പള്ളി

അരുവിത്തുറ പള്ളി എന്നറിയപ്പെടുന്നു. വിശുദ്ധ തോമാസ്ലീഹ സ്ഥാപിച്ച പള്ളിയാണിതെന്ന് കരുതപ്പെടുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ അരുവിത്തുറയിലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.

സെന്റ് ഫ്രാൻസിസ് ചർച്ച്

ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യത്തെ പള്ളി. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ പള്ളി. 1503ൽ കൊച്ചിയിൽ സ്ഥാപിതമായി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ ഇവിടെയാണ് വാസ്കോഡ ഗാമയെ ആദ്യം അടക്കിയത്.

വല്ലാർപ്പാടം പള്ളി

1524ൽ പോർച്ചുഗീസുകാരാണ് സ്ഥാപിച്ചത്. National Shrine Basilica of our Lady of Ransom, Vallarpadam എന്നാണ് മുഴുവൻ പേര്. എറണാകുളം ജില്ലയിലെ വല്ലാർപ്പാടത്ത് സ്ഥിതിചെയ്യുന്നു.

സാന്റാ ക്രൂസ് കത്തീഡ്രൽ ബസിലിക്ക

ഇന്ത്യയിലുള്ള എട്ട് ബസിലിക്കകളിൽ ഒന്നാണിത്. ഇന്തോ - യൂറോപ്യൻ, ഗോഥിക് കലകളാൽ നിർമിതമായ ഈ ദേവാലയം ഫോർട്ട് കൊച്ചിയിലാണ് സ്ഥിതിചെയ്യുന്നത്.

സെന്റ് ആൻഡ്രൂസ് പള്ളി അർത്തുങ്കൽ

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സ്ഥിതിചെയ്യുന്നു. ഈ ദേവാലയത്തിലെ പത്തുനാൾ നീണ്ടുനിൽക്കുന്ന അർത്തുങ്കൽ പെരുനാൾ വളരെയധികം വിശേഷപ്പെട്ടതാണ്. പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന സെബാസ്ത്യാനോസിന്റെ തിരുസ്വരൂപമെഴുന്നള്ളിക്കൽ വളരെ പ്രസിദ്ധമാണ്. എല്ലാ വർഷവും ജനുവരി മാസമാണ് പെരുന്നാളാഘോഷം. ഉത്സവത്തിന്റെ പത്താം നാൾ കടൽത്തീരത്തു നിന്ന് ദേവാലയത്തിലേക്ക് വിശ്വാസികൾ നടത്തുന്ന മുട്ടിന്മേൽ ഇഴഞ്ഞുള്ള കൃതജ്ഞതാ നേർച്ച പ്രസിദ്ധമാണ്.

സെന്റ് ജോർജ് ഫെറോന സീറോ മലബാർ ചർച്ച്

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റോമൻ കാത്തലിക് പള്ളിയായ ഇത് 594ൽ പണികഴിപ്പിക്കുകയും 1080 എ.ഡിയിൽ പുനർനിർമിച്ചതായും കരുതപ്പെടുന്നു.

സെന്റ് തോമസ് കൊടുങ്ങല്ലൂർ പള്ളി

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ മാല്യങ്കരയിൽ സ്ഥിതിചെയ്യുന്നു. ക്രിസ്തുവർഷം 52 ൽ തോമാശ്ലീഹാ സ്ഥാപിച്ച ഈ ദേവാലയം ഇന്ത്യയിലെ ആദ്യ ക്രിസ്തീയ ദേവാലയമായി കരുതപ്പെടുന്നു. സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലാണ് ഈ പള്ളി.

സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി

പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്രൈസ്തവ ദേവാലയം. തോമാ ശ്ലീഹയാൽ സ്ഥാപിതമായ ഈ പള്ളി കോവിലയാറിന് തീരത്ത് സ്ഥിതിചെയ്യുന്നു.

പരുമല പള്ളി

പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയം. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ഈ ദേവാലയത്തിലാണ് സഭയുടെ ശ്രേഷ്ഠ ഗുരുവായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്നത്. എല്ലാ വർഷവും നവംബർ മാസത്തിൽ നടക്കുന്ന പരുമല പെരുന്നാൾ ലോകപ്രസിദ്ധമാണ്. പരുമലപള്ളി സ്ഥാപകനായ ഗീവറുഗീസ്മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൽ പ്രത്യേക പ്രാർത്ഥനകളോടുകൂടി നടത്തപ്പെടുന്നു.

സെന്റ് തോമസ് സീറോ മലബാർ പള്ളി

മലയാറ്റൂർ പള്ളി എന്ന പേരിൽ പ്രസിദ്ധമായ പള്ളി. എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ നിന്നും UN അംഗീകരിച്ച ആദ്യ രാജ്യാന്തര തീർത്ഥാടന കേന്ദ്രം. മലയാറ്റൂർ പള്ളിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി 2004ൽ പ്രഖ്യാപിച്ചു. എല്ലാ വർഷവും മാർച്ച് മാസം നടക്കുന്ന മലയാറ്റൂർ പെരുന്നാൾ ലോകപ്രസിദ്ധമാണ്. മലയാറ്റൂർ പെരുന്നാളിലെ 'പൊന്നിൻ കുരിശ് മലകയറ്റം' ലോകപ്രശസ്തമാണ്. ഇന്തോ - സാരസൻ ശിൽപകലാ മാതൃകയിലാണ് ഈ പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Post a Comment

0 Comments
Post a Comment (0)