വയലാർ അവാർഡ്

Arun Mohan
0

വയലാർ അവാർഡ് (Vayalar Award)

കവി, ചലച്ചിത്ര ഗാനരചയിതാവ്, നാടക ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വയലാർ രാമവർമ്മ. അദ്ദേഹത്തിന്റെ സ്മരണാർഥം 1977ൽ വയലാർ രാമവർമ്മ സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് വയലാർ അവാർഡ്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും നല്ല സൃഷ്ടിയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതിയ്ക്കാണ് പുരസ്‌കാര ജേതാവിനെ നിർണക്കുന്നതിനുള്ള ചുമതല. വയലാർ അവാർഡ് 1977 മുതലാണ് നൽകിത്തുടങ്ങിയത്. എല്ലാ വർഷവും വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27നാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തിൽ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. അഗ്നിസാക്ഷി എന്ന കൃതിക്ക് ലളിതാംബികാ അന്തർജനത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.

വയലാർ പുരസ്‌കാരം ലഭിച്ച വ്യക്തികൾ

2024 - അശോകൻ ചരുവിൽ (കാട്ടൂർ കടവ് (നോവൽ))

2023 - ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം)

2022 - എസ്. ഹരീഷ് (മീശ)

2021 - ബെന്യാമിൻ (മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ)

2020 - ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽകാലം)

2019 - വി.ജെ. ജെയിംസ് (നിരീശ്വരൻ)

2018 - കെ.വി. മോഹൻകുമാർ (ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം)

PSC ചോദ്യങ്ങൾ

1. വയലാർ അവാർഡ് ഏർപ്പെടുത്തിയത് - വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്

2. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം -1977

3. വയലാർ അവാർഡിന്റെ സമ്മാനത്തുക - 1,00,000

4. പ്രഥമ വയലാർ അവാർഡ് ജേതാവ് - ലളിതാംബിക അന്തർജ്ജനം (1977 ൽ അഗ്നിസാക്ഷി എന്ന കൃതിക്ക് )

5. 2021 ലെ (45 ആം) വയലാർ അവാർഡ് ജേതാവ് - ബെന്യാമിൻ (കൃതി - മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)

6. 2022 ലെ 46 ആം വയലാർ അവാർഡിന് അർഹനായത് - എസ്. ഹരീഷ് (നോവൽ- മീശ)

7. 2023 ലെ 47 ആം വയലാർ അവാർഡിന് അർഹനായത് - ശ്രീകുമാരൻ തമ്പി (കൃതി - ജീവിതം ഒരു പെൻഡുലം)

8. 2024 ലെ 48 ആം വയലാർ അവാർഡിന് അർഹനായത് - അശോകൻ ചരുവിൽ (കൃതി- കാട്ടുർകടവ്)

Post a Comment

0 Comments
Post a Comment (0)