വെല്ലൂർ കലാപം
ടിപ്പുവിനോട്
ബ്രിട്ടീഷുകാർ കാട്ടിയ ക്രൂരത മൈസൂരിൽ മാത്രമല്ല, സമീപ രാജ്യങ്ങളിലും
ചർച്ചാവിഷയമായി. ഇതിൽ അരിശം പൂണ്ട്
ഇംഗ്ലീഷ് സൈന്യത്തിലെ ദേശസ്നേഹികളായ ഒരുപറ്റം ശിപായിമാർ വെല്ലൂർക്കോട്ട
ആക്രമിച്ചു. എന്നാൽ,
ഇരമ്പിയെത്തിയ
ഇംഗ്ലീഷ് സേന ശിപായിമാരെ ഒന്നടങ്കം കൊലപ്പെടുത്തി. ഈ സംഭവം 'വെല്ലൂർ കലാപം' എന്നറിയപ്പെടുന്നു. 1806 ജൂലൈയിലാണ് വെല്ലൂർ കലാപം ആരംഭിച്ചത്.
PSC ചോദ്യങ്ങൾ
1.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ
സൈന്യത്തിലെ ഇന്ത്യൻ ശിപായിമാർ നടത്തിയ ആദ്യത്തെ കലാപം - വെല്ലൂർ കലാപം
2.
വെല്ലൂർ കലാപം
നടന്ന വർഷം പേര് - 1806 ജൂലൈ 10
3.
വെല്ലൂർ കലാപം
നടക്കുമ്പോൾ മദ്രാസ് ഗവർണർ - വില്യം ബെന്റിക്
4.
വെല്ലൂർ ലഹളയ്ക്ക്
കാരണമായ സംഭവം - സൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്‌കാരം
5.
വേഷപരിഷ്‌കാരം
നടപ്പിലാക്കിയ മദ്രാസിലെ ബ്രിട്ടീഷ് സൈനിക മേധാവി - ജോൺ ക്രാഡോക്ക്
6.
വെല്ലൂർ ലഹള
അടിച്ചമർത്താൻ നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - സർ. റോളോ ഗില്ലസ്പി
7.
വെല്ലൂർ ലഹള
നടക്കുമ്പോൾ ഗവർണർ ജനറലായിരുന്നത് - ജോർജ് ബോർലോ
8.
വെല്ലൂർ ലഹളയെ
"ഒന്നാം സ്വാതന്ത്ര്യ സമര (1857)
ത്തിന്റെ
പൂർവ്വരംഗം" എന്ന് വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ
9.
ഫസ്റ്റ് വാർ ഓഫ്
ഇന്ത്യൻ ഇൻഡിപ്പെൻഡൻസിന്റെ റിഹേഴ്‌സൽ (ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ
പൂർവ്വരംഗം) എന്നറിയപ്പെടുന്നത് - വെല്ലൂർ കലാപം
10.
ഇന്ത്യയിലെ പട്ടാളക്കാർ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായി നടത്തിയ കലാപം - വെല്ലൂർ കലാപം
11. വെല്ലൂർ കലാപകേന്ദ്രം - തമിഴ്‌നാട്ടിലെ വെല്ലൂർ