പൈക കലാപം

Arun Mohan
0

പൈക കലാപം

ഒഡീഷയിലെ പൈക സമുദായത്തിൻ ഗജപതി രാജാക്കന്മാർ കൃഷിഭൂമി പാട്ടത്തിനു നൽകി വന്നിരുന്നു. ഇത് 1803 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിർത്തലാക്കിയതിനെ തുടർന്നാണ് പൈക പ്രക്ഷോഭം ഉണ്ടായത്. 1817 ൽ ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തിലാണു സായുധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനി പ്രക്ഷോഭത്തെ അടിച്ചമർത്തി. പൈക പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി 2017 ൽ കേന്ദ്രം അംഗീകരിച്ചു.

PSC ചോദ്യങ്ങൾ

1. ഒഡീഷയിലെ ഗജപതി രാജാക്കന്മാർക്കു കീഴിൽ സൈനിക ജോലിയിലും പാട്ട കൃഷിയിലും ഏർപ്പെട്ടിരുന്ന സമൂഹം - പൈക സമൂഹം

2. പൈക പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ ഒഡീഷയിലെ പ്രദേശം - ഖൊർധ

3. ഒഡീഷയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരം - പൈക സമരം

4. പൈക സമരം നടന്ന വർഷം - 1817

5. പൈക പ്രക്ഷോഭത്തിന്റെ മറ്റൊരു പേര് - പൈക ബിദ്രോഹ

6. പൈക പ്രക്ഷോഭത്തിന്റെ കാരണം - പൈക സമൂഹത്തിന് സൈനിക സേവനത്തിനു പകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയത്

7. പൈക പ്രക്ഷോഭത്തിന്റെ നേതാവ് - ബക്ഷി ജഗബന്ധു

8. പൈക കലാപത്തിന്റെ ഇരുന്നൂറാം വാർഷികം കേന്ദ്ര സർക്കാർ ആഘോഷിച്ചത് - 2017

9. ബ്രിട്ടീഷുകാർക്കെതിരായ ഒന്നാം സ്വാതന്ത്ര്യസമരമെന്ന നിലയ്ക്ക് പരിഗണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് - പൈക സമരം

Post a Comment

0 Comments
Post a Comment (0)