വേദ സമാജം
1864ൽ മദ്രാസ് സന്ദർശിച്ച കേശവചന്ദ്ര സെൻ വേദസമാജം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ആളുകളെ ബോധ്യപ്പെടുത്തുകയും തുടർന്ന് ശ്രീധരലു നയിഡു 1864ൽ മദ്രാസിൽ സ്ഥാപിച്ച സംഘടനയാണ് വേദ സമാജം. പിന്നീട് ശ്രീധരലു നയിഡു കൽക്കട്ട സന്ദർശിക്കുകയും ബ്രഹ്മ സമാജത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കുകയും തിരികെ മദ്രാസിലെത്തി 1871ൽ വേദ സമാജത്തെ ദക്ഷിണേന്ത്യയിലെ ബ്രഹ്മ സമാജം എന്ന് പുനർനാമകരണവും ചെയ്തു. സാമൂഹികവും മതപരവുമായ പരിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിക്കുക, ജാതി വ്യത്യാസങ്ങൾ ഇല്ലാതാക്കുക, വിധവാ പുനർവിവാഹവും സ്ത്രീ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക, യാഥാസ്ഥിതിക ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും നിരുത്സാഹപ്പെടുത്തുക, പരമദൈവത്തിലുള്ള വിശ്വാസം പ്രചരിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ. അദ്ദേഹം ബ്രഹ്മധർമ്മ ഗ്രന്ഥങ്ങൾ തമിഴിലേക്കും തെലുങ്കിലേക്കും വിവർത്തനം ചെയ്യുകയും, പുസ്തകത്തിന്റെ പ്രചാരണത്തിനായി മിഷനറി പര്യടനങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ 1874ൽ ശ്രീധരലു നയിഡുവിന്റെ മരണത്തെത്തുടർന്ന് സമാജത്തിനുള്ളിൽ നിരവധി ഭിന്നതകൾ ഉടലെടുത്തു.