ദിയോബന്ദ് പ്രസ്ഥാനം
ഖാസിം നാനോതവിയും മറ്റു ചിലരും ചേർന്ന് 1886ൽ ഉത്തർ പ്രദേശിലെ ദിയോബന്ദിൽ സ്ഥാപിച്ചതാണ് ദിയോബന്ദ് പ്രസ്ഥാനം. ഇസ്ലാം മത പരിഷ്‌കരണമായിരുന്നു ലക്ഷ്യം. ഇവരുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ ധാരാളം മതപഠന സ്ഥാപനങ്ങൾ സ്ഥാപിക്കുകയുണ്ടായി. ഇത്തരം സ്‌കൂളുകളും കോളേജുകളും ആരംഭിക്കാൻ ഖാസിം നാനോതവിയുടെ സുഹൃത്തായ റാഷിദ് അഹമ്മദ് ഗംഗോഹി എന്ന മതപണ്ഡിതനാണ് മുഖ്യ നേതൃത്വം വഹിച്ചത്. പൊതുവേ, ദിയോബന്ദികൾ സൂഫി ഭക്തി ആചാരങ്ങളുടെ കടുത്ത എതിരാളികളായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ധാർമികവും മതപരവുമായ പുനരുജ്ജീവനമായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അലിഗഢ് പ്രസ്ഥാനം പ്രചരിപ്പിച്ച ചിന്തകളെ എതിർത്ത ഈ സംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണത്തെ സ്വാഗതം ചെയ്തു.