സിങ് സഭ പ്രസ്ഥാനം
1873ൽ പഞ്ചാബിലെ അമൃത്സറിൽ പിറവിയെടുത്തതാണ് സിങ് സഭ. പഞ്ചാബിൽ പിന്നീടുണ്ടായ അകാലി പ്രസ്ഥാനത്തിന്റെ പിറവിക്കു പിന്നിൽ സിങ് സഭയുടെ സ്വാധീനമുണ്ടായിരുന്നു. സിഖ് മതത്തിന്റെ നവീകരണത്തിനായി ആധുനിക വിദ്യാഭ്യാസത്തിനും പാശ്ചാത്യ ചിന്തകൾക്കും പ്രാമുഖ്യം നൽകണമെന്ന ആശയം സിങ് സഭ മുന്നോട്ടുവച്ചു. പഞ്ചാബിൽ ഹിന്ദു പ്രസ്ഥാനങ്ങളായ ബ്രഹ്മ സമാജത്തിന്റെയും ആര്യ സമാജത്തിന്റെയും ക്രിസ്ത്യൻ മിഷനറിമാരുടെയും മുസ്‌ലിം പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ ചെറുക്കുക എന്നതായിരുന്നു സിങ് സഭയുടെ ലക്ഷ്യം. സിഖ് മതത്തിന്റെ മുൻ മഹത്വം പുനഃസ്ഥാപിച്ച് മറ്റു മതങ്ങളിലേയ്ക്കുള്ള സിഖുകാരുടെ മതപരിവർത്തനം തടയുക എന്നതായിരുന്നു സിങ് സഭയുടെ മറ്റൊരു ലക്ഷ്യം.
