ആര്യസമാജം
![]() |
ദയാനന്ദ
സരസ്വതിയാണ് ആര്യസമാജം സ്ഥാപിച്ചത്. മുംബൈ നഗരത്തിലാണ് ആര്യസമാജം 1875 ഏപ്രിൽ പത്തിന് ഔപചാരികമായി രജിസ്റ്റർ
ചെയ്തത്. ലോകത്തെ മഹത്ത്വപൂർണമാക്കുക എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് ദയാനന്ദ സരസ്വതി രചിച്ച സത്യാർഥ
പ്രകാശമാണ്. ഹിന്ദുക്കളുടെ ആദ്യകാല ഗ്രന്ഥങ്ങളായ വേദങ്ങൾ പുനഃസ്ഥാപിക്കുക, മനുഷ്യരാശിയുടെ ഭൗതികവും ആത്മീയവും
സാമൂഹികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കുക, ഇന്ത്യയിൽ പൗരാവകാശ പ്രസ്ഥാനങ്ങൾ
വളർത്തുക തുടങ്ങിയവയായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങൾ. ഹിന്ദുമതത്തിൽ മതപരിവർത്തനം
അവതരിപ്പിച്ച ആദ്യത്തെ ഹിന്ദു സംഘടനയാണ് ആര്യസമാജം. ഹിന്ദുക്കളെ അവരുടെ
വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ശുദ്ധി പ്രസ്ഥാനം ഇരുപതാം
നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ചത് ആര്യസമാജത്തിന്റെ ആഭിമുഖ്യത്തിലാണ്. പാശ്ചാത്യ
സമ്പ്രദായങ്ങളിൽനിന്നു മാറി സ്വദേശി സാംസ്‌കാരിക മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കാൻ
ആര്യസമാജം ആളുകളെ പ്രേരിപ്പിച്ചു. ഇതിന് വേദങ്ങളുടെ ആശയങ്ങൾ അടിസ്ഥാനമാവണം.
ജാതീയമായ ചേരിതിരിവില്ലാതെ ഓരോരുത്തരുടെയും കഴിവും പ്രാപ്‌തിയും ആവണം എല്ലാറ്റിനും
അളവുകോൽ എന്ന് ദയാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഇതുവഴി ജാതിവ്യവസ്ഥയെ
ശുദ്ധീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഉത്തർപ്രദേശിലും
പഞ്ചാബിലും രാജസ്ഥാനിലുമെല്ലാം മാറ്റങ്ങളുണ്ടാക്കാൻ ആര്യസമാജത്തിന് കഴിഞ്ഞു. ഇന്ന്
ഇന്ത്യയ്ക്കു പുറത്ത് പല രാജ്യങ്ങളിലും ഈ സമാജം ശക്തമാണ്.
PSC ചോദ്യങ്ങൾ
1.
ആര്യസമാജത്തിന്റെ
സ്ഥാപകൻ - ദയാനന്ദ സരസ്വതി
2. ആര്യസമാജത്തിന്റെ
ആസ്ഥാനം - ബോംബെ
3.
ആര്യസമാജം
സ്ഥാപിച്ച വർഷം - 1875
4.
പത്ത്
സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ആര്യസമാജം
5. ആര്യസമാജത്തിന്റെ ആപ്തവാക്യം - കൃണ്വന്തോ വിശ്വം ആര്യം (ലോകത്തെ മഹത്വപൂർണ്ണമാക്കുക)
