ഒന്നാം സ്വാതന്ത്ര്യ സമരം
ഇന്ത്യൻ
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം. 'ശിപായി ലഹള' എന്നു ബ്രിട്ടീഷുകാർ വിളിച്ച ഈ സമരം
ബംഗാളിലെ ബാരക്പൂരിലെ ചെറിയ പട്ടാള ക്യാമ്പിൽ നിന്ന് കത്തിപ്പടർന്നു.
ബ്രിട്ടീഷുകാർ ഇറക്കുമതി ചെയ്‌ത തോക്കിന്റെ തിര കാളയുടെയും പന്നിയുടെയും കൊഴുപ്പ്
പുരട്ടിയിട്ടുള്ള കടലാസ് കൊണ്ട് പൊതിഞ്ഞതാണ് എന്നൊരു വാർത്ത പരന്നു. ഈ കവർ കടിച്ചു
മുറിച്ചശേഷം വേണമായിരുന്നു തിര തോക്കിൽ നിറയ്ക്കാൻ. ഇത് മുസ്ലിങ്ങൾക്കും
ഹൈന്ദവർക്കും ഇടയിൽ വലിയ എതിർപ്പിന് വഴിവച്ചു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന
ശിപ്പായികൾ എന്ന് വിളിച്ചിരുന്ന ഇന്ത്യൻ പട്ടാളക്കാരെ മൃഗങ്ങളെപ്പോലെയാണ്
ബ്രിട്ടീഷുകാർ കണ്ടിരുന്നത്. മംഗൾപാണ്ഡെ എന്ന ബംഗാളി യുവാവിന്റെ
നേതൃത്വത്തിൽ ശിപായിമാർ പ്രതിഷേധിച്ചു. പാണ്ഡെ ഒരു ഇംഗ്ലീഷുകാരനെ വെടിവച്ചു
വീഴ്ത്തി. മംഗൾപാണ്ഡെയെ പിടികൂടിയ പട്ടാളം വിചാരണയ്ക്കു ശേഷം തൂക്കിക്കൊന്നു. 1857 ഏപ്രിൽ എട്ടിനായിരുന്നു ഈ സംഭവം.
മംഗൾ
പാണ്ഡെയുടെ ധീരമായ രക്തസാക്ഷിത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യൻ ശിപായിമാർ ഉത്തരേന്ത്യയിൽ പല
സ്ഥലങ്ങളിലും കലാപങ്ങൾ അഴിച്ചുവിട്ടു. അങ്ങനെ, ഇന്ത്യയുടെ ഒന്നാം
സ്വാതന്ത്ര്യസമരത്തിന് കളമൊരുങ്ങി. മംഗൾ പാണ്ഡെയുടെ രക്തസാക്ഷിത്വം ഇന്ത്യക്കാരുടെ
മനസ്സിൽ ഒരു തീപ്പൊരി പോലെ കത്തി. ഒരു മാസത്തിനുശേഷം അത് ജ്വലിച്ചു. മീററ്റിൽ അത്
ആരംഭിച്ചു. മൃഗക്കൊഴുപ്പ് നിറഞ്ഞ തോക്കിൽ തൊടാൻ പോലും ശിപായിമാർ ആഗ്രഹിച്ചില്ല.
ബ്രിട്ടീഷുകാർ അവരെ തടവിലാക്കി. തുടർന്ന് മറ്റ് ശിപായിമാർ ഒത്തുചേർന്ന് ജയിൽ
തകർത്ത് അവരെ മോചിപ്പിച്ചു. അവർ ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകൾ കത്തിച്ചു. അവർ
കണ്ട എല്ലാ ഇംഗ്ലീഷുകാരെയും കൊന്നു. ഈ സംഭവങ്ങൾ നടന്നത് 1857 മെയ് 9 നാണ്! പിന്നീട് ശിപായിമാർ
ഡൽഹിയിലേക്ക് നീങ്ങി. അപ്പോഴേക്കും, ഇംഗ്ലീഷുകാരുടെ
ഭരണത്തിൽ മടുത്ത സാധാരണക്കാരും ഭൂവുടമകളും, സിംഹാസനങ്ങൾ നഷ്ടപ്പെട്ട
രാജാക്കന്മാരും പോലും അവരോടൊപ്പമുണ്ടായിരുന്നു!
ഡൽഹിയിലെത്തിയ
സ്വാതന്ത്ര്യസമരസേനാനികൾ ചെങ്കോട്ട പിടിച്ചെടുത്തു. കോട്ടയ്ക്കുള്ളിലെ ഇരുണ്ട
സെല്ലിൽ തടവിലാക്കപ്പെട്ട മുഗൾ രാജാവ് ബഹാദൂർ ഷായെ അവർ കണ്ടെത്തി. ഇന്ത്യൻ
ചക്രവർത്തിയുടെ കിരീടം ഏറ്റെടുക്കാൻ അവർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.
എന്നിരുന്നാലും,
ബഹദൂർ ഷായുടെ
മറുപടി അദ്ദേഹം ദുർബലനാണെന്നും ചക്രവർത്തിയാകാൻ കഴിയില്ലെന്നുമായിരുന്നു. ഇന്ത്യൻ
സ്വാതന്ത്ര്യ സമര സേനാനികൾ പിൻവാങ്ങിയില്ല. 'ഇന്ത്യൻ ചക്രവർത്തി ബഹദൂർ ഷാ സഫർ നീണാൾ
വാഴട്ടെ' എന്ന മുദ്രാവാക്യവുമായി അവർ
നഗരം പിടിച്ചെടുത്തു. വിപ്ലവകാരികൾ ഡൽഹിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന
സമയത്ത്, വടക്കേ ഇന്ത്യയിലുടനീളം അത്തരം
കലാപങ്ങൾ നടന്നിരുന്നു. ഝാൻസിയിൽ റാണി ലക്ഷ്മിഭായിയും, കാൺപൂരിൽ നാനാ സാഹിബും താന്തിയ ടോപ്പും
അവരെ നയിച്ചു.
യുദ്ധക്കളത്തിൽ
അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച ധീരയായ സ്ത്രീയായിരുന്നു റാണി ലക്ഷ്മിഭായി. വെറും
ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോൾ,
അവൾ പുരുഷവേഷം ധരിച്ച്
യുദ്ധക്കളത്തിൽ പോരാടി. ശത്രുസൈന്യത്താൽ തന്റെ കോട്ട വളഞ്ഞപ്പോൾ, തന്റെ മാതൃരാജ്യത്തിനുവേണ്ടി പോരാടാനും
മരിക്കാനും അവൾ തീരുമാനിച്ചു. കുതിരപ്പുറത്ത് വാളെടുത്ത് ശത്രുസൈന്യത്തിന് നേരെ
കുതിച്ച ഝാൻസി രാജ്ഞി ശത്രുസൈന്യത്തെ ഒന്നൊന്നായി കൊന്നൊടുക്കി. ഒടുവിൽ അവർ
കൊല്ലപ്പെട്ടപ്പോഴാണ് ബ്രിട്ടീഷുകാർക്ക് അവർ ഒരു സ്ത്രീയാണെന്ന് മനസ്സിലായത്.
നാനാസാഹേബിന്റെയും താന്തിയ ടോപ്പിന്റെയും നേതൃത്വത്തിൽ നടന്ന പോരാട്ടം ജൂണിൽ
ആരംഭിച്ചു. കാൺപൂരിലെ ബ്രിട്ടീഷ് ക്യാമ്പ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടെങ്കിലും, നാനാസാഹേബിന് ബ്രിട്ടീഷുകാരെ അധികനേരം
ചെറുക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷുകാർക്ക് കീഴടങ്ങാതെ അദ്ദേഹം യുദ്ധക്കളത്തിൽ
നിന്ന് പിൻവാങ്ങി. നേപ്പാളിലെ ഏതോ വിദൂര വനത്തിൽ സ്വാതന്ത്ര്യം സ്വപ്നം കണ്ട്
അദ്ദേഹം തന്റെ ജീവിതത്തിന്റെ ശേഷിച്ച സമയം ചെലവഴിച്ചതായി പറയപ്പെടുന്നു!
സൈനിക
വിപ്ലവം പരാജയപ്പെടുമെന്ന് കണ്ട താന്തിയ ടോപ്പെ വിന്ധ്യ പർവതനിരകളിലെ ഇടതൂർന്ന
വനങ്ങളിലേക്ക് ഒളിച്ചുകടന്നു. ഒടുവിൽ, ഒരു
വിശ്വസ്ത അനുയായിയാൽ ഒറ്റിക്കൊടുക്കപ്പെട്ടതിന് ശേഷം ടോപ്പെ പിടിക്കപ്പെട്ടു. മംഗൾ
പാണ്ഡെയെപ്പോലെ,
ബ്രിട്ടീഷുകാർ
അദ്ദേഹത്തെ തൂക്കിലേറ്റി. അങ്ങനെ,
ഒന്നാം
സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ധീരരായ പോരാളികളെ ബ്രിട്ടീഷുകാർ ഒന്നൊന്നായി
കീഴടക്കി. എന്നിരുന്നാലും,
ഡൽഹിയിലെ
വിപ്ലവകാരികൾ നാല് മാസത്തേക്ക് കീഴടങ്ങാതെ പിടിച്ചുനിന്നു. ഒടുവിൽ, ജോൺ നിക്കൽ എന്ന സൈനിക കമാൻഡറുടെ
നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം ഡൽഹിയിലെത്തി ഇന്ത്യൻ വിപ്ലവകാരികളെ തുരത്തി. അവർ
ബഹാദൂർ ഷായുടെ പുത്രന്മാരെയും ചെറുമകനെയും കൊന്ന് ബഹാദൂർ ഷാ ചക്രവർത്തിയെ
ബർമ്മയിലേക്ക് നാടുകടത്തി. അതോടെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചു.
1857ലെ കലാപ പ്രദേശങ്ങൾ
■ മീററ്റ് - ഉത്തർപ്രദേശ്
■ ലഖ്നൗ - ഉത്തർപ്രദേശ്
■ അലിഗഡ് - ഉത്തർപ്രദേശ്
■ മഥുര - ഉത്തർപ്രദേശ്
■ ആഗ്ര - ഉത്തർപ്രദേശ്
■ ഝാൻസി - ഉത്തർപ്രദേശ്
■ അലഹബാദ് - ഉത്തർപ്രദേശ്
■ ബാരക്‌പൂർ - പശ്ചിമബംഗാൾ
■ ഗ്വാളിയോർ - മധ്യപ്രദേശ്
■ ഭരത്പൂർ - രാജസ്ഥാൻ
■ റൂർക്കി - ഉത്തരാഖണ്ഡ്
■ ആര - ബീഹാർ
കലാപം
നടന്ന സ്ഥലം - നേതാക്കൾ
■ ഡൽഹി - ബഹദൂർഷാ II, ജനറൽ ബക്ത്ഖാൻ
■ കാൺപൂർ - നാനാസാഹേബ്, താന്തിയാതോപ്പി
■ ലഖ്‌നൗ - ബീഗം ഹസ്രത്ത് മഹൽ, ബിർജിസ് ഖാദർ
■ ഝാൻസി, ഗ്വാളിയോർ - റാണി ലക്ഷ്മിഭായി
■ ഗ്വാളിയോർ - താന്തിയാതോപ്പി
■ ബീഹാർ (ആര) - കൻവർ സിങ്
■ ബറേലി, റോഹിൽഖണ്ഡ് - ഖാൻ ബഹാദുർ ഖാൻ
■ ഫൈസാബാദ് - മൗലവി അഹമ്മദുള്ള
■ ആഗ്ര - ബീഗം ഹസ്രത് മഹൽ
■ ഔധ് - ബീഗം ഹസ്രത് മഹൽ
■ ജഗദീഷ്‌പൂർ - കൺവർ സിംഗ്
■ ബറൗത് പർഗാന - ഷാ മാൽ
■ ഹരിയാന - റാവു തുലറാം
■ അസം - ദിവാൻ മണിറാം
■ രാജസ്ഥാൻ (കോട്ട)- ജയ്‌ദയാൽ, ഹർദയാൽ
■ മീററ്റ് - കദം സിംഗ്
■ മഥുര - ദേവിസിംഗ്
■ അലഹബാദ് - ലിയാഖത്ത് അലി
■ മാൻഡസോർ - ഫിറോസ്‌ഷാ
■ മൊറാദാബാദ് - അബ്‌ദുൾ അലിഖാൻ
കലാപം
അടിച്ചമർത്തിയ സൈനിക മേധാവികൾ
■ ലഖ്നൗ - കോളിൻ കാംപ്ബെൽ
■ കാൺപൂർ - കോളിൻ കാംപ്ബെൽ, ഹെൻറി ഹാവ്‌ലോക്ക്
■ ഡൽഹി - ജോൺ നിക്കോൾസൻ, വില്യം ഹോഡ്‌സൺ
■ ഝാൻസി - ഹ്യൂഗ്റോസ്
■ ആര - വില്യം ടെയ്‌ലർ, വിൻസന്റ് എയർ
1857
- ലെ
വിപ്ലവത്തിന്റെ ഫലങ്ങൾ
■ ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ
ഭരണം അവസാനിച്ചു
■ ഇന്ത്യയുടെ ഭരണം ബ്രിട്ടൺ നേരിട്ട്
ഏറ്റെടുത്തു.
■ 1858-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ
ആക്ട് പാസാക്കി
■ ദത്തവകാശ നിരോധന നിയമം റദ്ദാക്കി
■ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ്
സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുന്നത് അവസാനിപ്പിച്ചു
■ ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹികവും
മതപരവുമായ കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
■ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച്
ഇന്ത്യക്കാരെ ഗവൺമെന്റ് ഉദ്യോഗങ്ങളിൽ നിയമിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടു.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയുടെ
ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857-ലെ വിപ്ലവം
2.
1857 -ലെ
വിപ്ലവത്തിനുള്ള കാരണങ്ങൾ - 1848-ലെ ദത്തവകാശ നിരോധന നിയമം, 1854-ലെ പോസ്റ്റ് ഓഫീസ് നിയമം, 1856-ലെ ഹിന്ദു വിധവാ പുനർ വിവാഹ
നിയമം, 1856-ലെ ജനറൽ സർവീസ്
എൻലിസ്റ്റ്മെന്റ് നിയമം,
1850-ലെ
റിലീജിയസ് ഡിസെബിലിറ്റീസ് നിയമം,
നാട്ടുരാജ്യങ്ങളെ
നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത്, മിഷണറിമാരുടെ നേത്യത്വത്തിൽ നടന്ന
മതപരിവർത്തനങ്ങളോട് ബ്രിട്ടീഷുകാർ കാട്ടിയ അനുകൂല മനോഭാവം, തദ്ദേശീയ ജനതയുടെ മത-ജാതി
ആചാരങ്ങളിലുള്ള ബ്രീട്ടിഷുകാരുടെ ഇടപെടൽ, കാർഷികമേഖലയിലെ
അസംതൃപ്തി
3.
ഒന്നാം
സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടാനുള്ള അടിയന്തര കാരണം - 1856 മുതൽ സൈനികർക്ക് ഉപയോഗിക്കാൻ എൻഫീൽഡ് P-53 എന്ന പുതിയ തരം തോക്കും തിരകളും
നൽകിയത്
4.
ഇന്ത്യൻ സൈനികർ പുതിയ
തോക്കിനെ എതിർക്കാൻ കാരണം - പുതിയ തരം തോക്കിൽ ഉപയോഗിക്കേണ്ടിയിരുന്ന തിരകളുടെ
ആവരണത്തിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയിട്ടുണ്ടെന്ന വാർത്ത
പ്രചരിച്ചത്
5.
പുതിയ തോക്കും
തിരകളും നിർബന്ധപൂർവ്വം സൈന്യത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം - 1857 ജനുവരി
6.
ഒന്നാം
സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതി - 1857 മെയ് 10
7.
1857-ലെ വിപ്ലവം
ആരംഭിച്ച സ്ഥലം - മീററ്റ് (ഉത്തർപ്രദേശ്)
8.
1857-ലെ
വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം -
ഉത്തർപ്രദേശ്
9.
1857-ലെ
വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത് - താമരയും ചപ്പാത്തിയും
10.
ബ്രിട്ടീഷുകാർ 1857-ലെ വിപ്ലവത്തിന് നൽകിയ പേര് - ശിപായി
ലഹള
11.
ഡെവിൾസ് വിൻഡ്
(ചെകുത്താന്റെ കാറ്റ്) എന്ന് ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചത് - 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം
12.
1857-ലെ
വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി - മംഗൽ പാണ്ഡെ
13.
മംഗൽ പാണ്ഡെ
ആക്രമിച്ച് പരിക്കേൽപിച്ച ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥർ - അഡ്‌ജൂട്ടന്റ്
ലെഫ്റ്റനന്റ് ബെംപ്ഡേ ഹെൻറി ബോഗ്,
മേജർ ജെയിംസ്
ഹ്യൂസൺ
14.
മംഗൽ പാണ്ഡെയെ
പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ - ജമേദാർ ഈശ്വരി
പ്രസാദ്
15.
ജമേദാർ ഈശ്വരി
പ്രസാദിനെ തൂക്കിലേറ്റിയത് - 1857 ഏപ്രിൽ 21
16.
മംഗൽ പാണ്ഡെയെ
കീഴടക്കാൻ സഹായിച്ച ഇന്ത്യൻ സൈനികൻ - ഷേയ്ക്ക് പൽത്തു
17.
മംഗൽ പാണ്ഡെയെ
തൂക്കിലേറ്റിയ വർഷം - 1857 ഏപ്രിൽ 8
18.
മംഗൽ പാണ്ഡെ
അംഗമായിരുന്ന പട്ടാള യൂണിറ്റ് - 34 ആം ബംഗാൾ തദ്ദേശീയ കാലാൾപ്പട
19.
ഒന്നാം
സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷിയായ മംഗൽ പാണ്ഡെയുടെ ജീവിതം പ്രമേയമാക്കി
പുറത്തിറങ്ങിയ സിനിമ - മംഗൽ പാണ്ഡെ : ദി റൈസിങ് (സംവിധാനം: കേതൻ മേത്ത)
20.
മംഗൽ പാണ്ഡെ :
ദി റൈസിംഗ് എന്ന സിനിമയിൽ മംഗൽ പാണ്ഡെയെ അവതരിപ്പിച്ചത് - അമീർ ഖാൻ
21.
ഒന്നാം
സ്വാതന്ത്ര്യസമരം നടക്കുമ്പോൾ മുഗൾ ഭരണാധികാരി - ബഹദൂർഷാ രണ്ടാമൻ (ബഹദൂർഷാ സഫർ)
22.
1857-ലെ
വിപ്ലവത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാർക്കെതിരായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തുകൊണ്ട്
ബഹദൂർഷാ IIന്റെ പേരിൽ
പുറപ്പെടുവിക്കപ്പെട്ട വിളംബരം - അസംഗഡ് വിളംബരം
23.
മീററ്റിൽ നിന്നും
പുറപ്പെട്ട വിപ്ലവകാരികൾ ആദ്യം കീഴടക്കിയ പ്രദേശം - ഡൽഹി
24.
ഡൽഹി കീഴടക്കിയ
വിപ്ലവകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി (ഷഹൻഷാ-ഇ-ഹിന്ദുസ്ഥാൻ) പ്രഖ്യാപിച്ചത് -
ബഹദൂർഷാ രണ്ടാമൻ
25.
ഡൽഹിയിൽ
കലാപത്തിന് നേതൃത്വം കൊടുത്ത മുഗൾ ഭരണാധികാരിയുടെ സൈനിക ജനറൽ - ബക്ത് ഖാൻ
26.
ബ്രിട്ടീഷുകാർ വിപ്ലവകാരികളിൽ
നിന്നും തിരിച്ചുപിടിച്ച ആദ്യ പ്രദേശം - ഡൽഹി
27.
ഡൽഹിയിൽ
വിപ്ലവത്തെ അടിച്ചമർത്തിയത് - ജോൺ നിക്കോൾസൺ
28.
'ഡൽഹിയിലെ
കശാപ്പുകാരൻ' എന്നറിയപ്പെടുന്നത് - ജോൺ
നിക്കോൾസൺ
29.
ബഹദൂർഷാ രണ്ടാമനെ
ഹുമയൂണിന്റെ ശവകുടീരത്തിൽ നിന്നും പിടികൂടാൻ നേതൃത്വം കൊടുത്തത് - വില്യം ഹോഡ്‌സൺ
(1857 സെപ്‌തംബർ 20)
30.
ബഹദൂർഷാ രണ്ടാമന്റെ
പുത്രന്മാരെയും പൗത്രനെയും വിചാരണ കൂടാതെ വെടിവച്ചു കൊന്നത് - വില്യം ഹോഡ്‌സൺ
31.
ബഹദൂർഷാ രണ്ടാമനെ
പിടികൂടി നാടുകടത്തിയ സ്ഥലം - റംഗൂൺ (മ്യാൻമാർ)
32.
ബഹദൂർഷാ രണ്ടാമൻ
റംഗൂണിൽ വച്ച് മരണമടഞ്ഞ വർഷം - 1862
33.
ഝാൻസി റാണി
ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ കാരണം - ദത്തവകാശ നിരോധന നിയമം വഴി ഝാൻസി
കയ്യടക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചത്
34.
ദത്തവകാശ നിരോധന
നിയമപ്രകാരം ബ്രിട്ടീഷുകാർ ഝാൻസി പിടിച്ചെടുത്തത് - 1853
35.
ഝാൻസി റാണിയുടെ
മറ്റുപേരുകൾ - മനുഭായ്,
മണികർണിക
36.
ഝാൻസിയുടെ
രാജാവായിരുന്ന ഗംഗാധർ റാവുവിന്റെ ഭാര്യ - റാണി ലക്ഷ്‌മിഭായ് (ഝാൻസി റാണി)
37.
ഗംഗാധർ റാവുവിന്റെ
മരണ ശേഷം അധികാരഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹത്തിന്റെ ദത്തുപുത്രൻ - ദാമോദർ റാവു
38.
ഞങ്ങളുടെ കൈകളാൽ
ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്രഭരണം) നശിപ്പിക്കുകയില്ല എന്ന് അനുയായികളെ കൊണ്ട്
പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി - ഝാൻസി റാണി
39.
ഝാൻസി റാണിയോട്
ഏറ്റുമുട്ടിയ സൈനിക ഉദ്യോഗസ്ഥൻ - ഹ്യൂഗ്‌റോസ്
40.
ഝാൻസി റാണി
വീരമൃത്യു വരിച്ചതെന്ന് - 1858 ജൂൺ 18
41.
ഝാൻസി റാണി
മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ
42.
ഝാൻസി റാണിയുടെ
ജീവിതം ആധാരമാക്കി 'റാണി' എന്ന ഇംഗ്ലീഷ് നോവലെഴുതിയത് - ജയശ്രീ
മിശ്ര
43.
'Queen of Jhansi' എന്ന
പുസ്‌തകം രചിച്ചത് - മഹാശ്വേതാദേവി
44.
'ഇരുണ്ട
പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്ന്' നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ് -
ഝാൻസി റാണിയെ (വിശ്വചരിത്രാവലോകനം എന്ന പുസ്‌തകത്തിൽ)
45.
'വിപ്ലവകാരികളുടെ
സമുന്നത ധീരനേതാവ്'
എന്ന് പട്ടാള
മേധാവി ഹ്യൂഗ്‌റോസ് വിശേഷിപ്പിച്ചത് - ഝാൻസി റാണിയെ
46.
“കലാപകാരികൾക്കിടയിലെ
ഒരേയൊരു പുരുഷൻ" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ഹ്യൂഗ്‌റോസ്
47.
ഝാൻസി റാണിയുടെ
ജീവിതകഥ ആസ്‌പദമാക്കി നിർമ്മിക്കപ്പെട്ട സിനിമ - മണികർണിക : ക്വീൻ ഓഫ് ഝാൻസി
(സംവിധാനം ക്രിഷ് (രാധാകൃഷ്ണ ജഗർലമുണ്ടി), കങ്കണ റണാവത്ത്)
48.
'മണികർണിക' എന്ന ചിത്രത്തിൽ ഝാൻസി റാണിയായി
വേഷമിട്ടത് - കങ്കണ റണാവത്ത്
49.
ഝാൻസി
റാണിയെക്കുറിച്ച് 'സീത' എന്ന നോവൽ എഴുതിയ ബ്രീട്ടീഷുകാരൻ -
ഫിലിപ്പ് മെഡോസ് ടെയ്ലർ
50.
'ഝാൻസി കി റാണി' എന്ന പ്രശസ്‌ത ഹിന്ദി കവിത രചിച്ചത് -
സുഭദ്രകുമാരി ചൗഹാൻ
51.
പേഷ്വ ബാജിറാവു II ന്റെ ദത്തുപുത്രൻ - നാനാസാഹിബ്
52.
നാനാ സാഹിബ്
ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ കാരണം - ദത്തു പുത്രനാണെന്ന കാരണത്താൽ അവകാശപ്പെട്ട
പെൻഷൻ നിഷേധിച്ചതിനാൽ
53.
1857 -ലെ വിപ്ലവ
സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ - കാനിംഗ് പ്രഭു
54.
1857-ലെ വിപ്ലവം
ആരംഭിക്കുമ്പോൾ ബ്രിട്ടീഷ് സൈനിക തലവൻ - ജോർജ് ആൻസൺ (1857 മേയ് 27 ന് അന്തരിച്ചു)
55.
1857-ലെ കലാപം
അവസാനിക്കുമ്പോൾ ബ്രിട്ടീഷ് സൈനിക തലവൻ - കോളിൻ കാംപ്ബെൽ
56.
1857-ലെ
വിപ്ലവത്തിന്റെ സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി - പാൽമേഴ്സ്റ്റൺ പ്രഭു
57.
1857-ലെ
വിപ്ലവത്തിന്റെ സമയത്ത് ബ്രിട്ടീഷ് രാജ്ഞി - വിക്ടോറിയ രാജ്ഞി
58.
നാനാസാഹിബിന്റെ
യഥാർത്ഥ നാമം - ധോണ്ഡു പന്ത്
59.
താന്തിയാതോപ്പിയുടെ
യഥാർത്ഥ നാമം - രാമചന്ദ്ര പാണ്ഡുരംഗ്
60.
റാണി ലക്ഷ്‌മി
ഭായിയുടെ യഥാർത്ഥ നാമം - മണികർണിക
61.
കാൺപൂരിൽ നടന്ന
ഉപരോധത്തിനും കൂട്ടക്കൊലയ്ക്കും (ബിബിഘർ കൂട്ടക്കൊല) നേതൃത്വം കൊടുത്തത് -
നാനാസാഹിബ്
62.
മൂന്നാം
നെപ്പോളിയൻ എന്നറിയപ്പെടുന്നത് - നാനാസാഹിബ്
63.
വിപ്ലവം
പരാജയപ്പെട്ടതോടെ നേപ്പാളിലേയ്ക്ക് പലായനം ചെയ്‌ത വിപ്ലവകാരി - നാനാസാഹിബ്
64.
നാനാസാഹിബിന്റെ
സൈനിക മേധാവി - താന്തിയാതോപ്പി
65.
1857-ലെ
കലാപത്തിനു മുൻപ് ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യാക്കാരും വെള്ളക്കാരും
തമ്മിലുണ്ടായിരുന്ന അനുപാതം - 6
: 1
66.
1857-ലെ
കലാപത്തിനുശേഷം ബ്രീട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാരും വെള്ളക്കാരും
തമ്മിലുണ്ടായിരുന്ന അനുപാതം - 2:1
67.
ഈസ്റ്റ് ഇന്ത്യാ
കമ്പനിക്കെതിരെ ഗറില്ലാ യുദ്ധരീതി ആവിഷ്‌കരിച്ച സമര നേതാവ് - താന്തിയാതോപ്പി
68.
താന്തിയാതോപ്പിയെ
പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - സർ. കോളിൻ കാംപ്ബെൽ
69.
താന്തിയാതോപ്പിയെ
ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് - 1859
ഏപ്രിൽ 18
70.
താന്തിയാതോപ്പി
വധിക്കപ്പെട്ട സ്ഥലം - ശിവപുരി (മധ്യപ്രദേശ്)
71.
'ബീഹാർ സിംഹം' എന്നറിയപ്പെടുന്നത് - കൺവർസിംഗ്
72.
ഇന്ത്യയിലെ
ആദ്യത്തെ വനിതാ രക്തസാക്ഷി - പ്രീതിലതാ വഡേദാർ
73.
ഇന്ത്യൻ
സ്വാതന്ത്യ സമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി - ഖുദിറാം ബോസ്
74.
1857-ലെ
കലാപത്തിന്റെ 'വന്ദ്യവയോധികൻ' - കൺവർ സിംഗ്
75.
1857-ലെ
കലാപത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്' - ഝാൻസി റാണി
76.
1857-ലെ
കലാപത്തിന്റെ ബുദ്ധികേന്ദ്രം - നാനാസാഹിബ്
77.
1857-ലെ
കലാപത്തിന്റെ അംബാസഡർ - അസിമുള്ള ഖാൻ
78.
1857-ലെ
വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപ്പെട്ട വ്യക്തി - ബിർജിസ് ഖാദർ
79.
1857 -ലെ വിപ്ലവം
പൂർണ്ണമായും അടിച്ചമർത്തപ്പെട്ട വർഷം – 1858
80.
1857-ലെ
വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച വ്യക്തി -
വി.ഡി.സവർക്കർ
81.
1857-ലെ
വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് സവർക്കർ രചിച്ച
പുസ്‌തകം - ദ ഇന്ത്യൻ വാർ ഓഫ് ഇൻഡിപ്പെൻഡൻസ്, 1857
82.
ദ ഇന്ത്യൻ വാർ ഓഫ്
ഇൻഡിപ്പെൻഡൻസ്,
1857
പ്രസിദ്ധീകരിക്കപ്പെട്ടത് - 1909-ൽ ലണ്ടനിൽ
83.
സവർക്കരുടെ പുസ്‌തകം
രചിക്കപ്പെട്ട ഭാഷ മറാത്തി (പിന്നീട് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തു)
84.
"സ്വധർമ്മത്തിനും
സ്വരാജിനും വേണ്ടി നടന്ന യുദ്ധം”
എന്ന് വി.ഡി.
സവർക്കർ വിശേഷിപ്പിച്ചത് - ഒന്നാം സ്വാതന്ത്യസമരത്തെ
85.
1857-ലെ
വിപ്ലവത്തെ 'ശിപായി ലഹള' എന്ന് വിശേഷിപ്പിച്ചത് - ജോൺ ലോറൻസ്, ജോൺ സീലി, ജി.ബി. മല്ലീസൺ
86.
1857-ലെ വിപ്ലവത്തെ
'ഇന്ത്യയുടെ ഒന്നാം
സ്വാതന്ത്ര്യ സമരം'
എന്ന്
വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ
87.
1857-ലെ
വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം
സ്വാതന്ത്ര്യ സമരം'
എന്ന്
വിശേഷിപ്പിച്ച വിദേശി - കാൾ മാർക്‌സ്
88.
1857-ലെ
വിപ്ലവത്തെ 'ആഭ്യന്തര കലാപം' എന്ന് വിശേഷിപ്പിച്ചത് - എസ്.ബി. ചൗധരി
89.
1857 വിപ്ലവത്തെ 'നാഗരികതയും കാടത്തവും തമ്മിലുള്ള
ഏറ്റുമുട്ടൽ' എന്ന് വിശേഷിപ്പിച്ചത് -
ടി.ആർ. ഹോംസ്
90.
1857 വിപ്ലവത്തെ 'വാണിജ്യ മുതലാളിത്തത്തിനെതിരായ
ഫ്യൂഡലിസത്തിന്റെ അവസാന നിലപാട്'
എന്ന്
വിശേഷിപ്പിച്ചത് - എം.എൻ. റോയി
91.
1857-ലെ
വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ 'ദേശീയ
കലാപ'മെന്ന് വിശേഷിപ്പിച്ച വ്യക്തി
- ബെഞ്ചമിൻ ഡിസ്രേലി
92.
1857-ലെ
വിപ്ലവത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചത് - ബെഞ്ചമിൻ
ഡിസ്രേലി
93.
ഒന്നാം
സ്വാതന്ത്ര്യ സമരത്തെ 'ഉയർത്തെണീക്കൽ' എന്ന് വിശേഷിപ്പിച്ച വ്യക്തി - വില്ല്യം
ഡാൽറിംപിൾ (അദ്ദേഹത്തിന്റെ പുസ്‌തകമായ "ദ ലാസ്റ്റ് മുഗൾസ്"-ൽ നിന്ന്)
94.
"ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ
സമരവുമല്ല' എന്നു വിശേഷിപ്പിച്ചത് -
ആർ.സി. മജുംദാർ
95.
1857-ലെ
വിപ്ലവത്തെ 'ഹിന്ദുക്കളും മുസ്ലീങ്ങളും
ചേർന്ന് നടത്തിയ ഗൂഢാലോചന'
എന്ന്
വിശേഷിപ്പിച്ചത് - ജെയിംസ് ഔട്ട്റാം
96.
1857-ലെ
വിപ്ലവത്തെ 'കാലത്തെ തിരിച്ചുവയ്ക്കാനുള്ള
യാഥാസ്ഥിതിക ശക്തികളുടെ ശ്രമം'
എന്ന്
വിശേഷിപ്പിച്ചത് - എസ്.എൻ. സെൻ
97.
1857-ലെ
വിപ്ലവത്തെ 'ഫ്യൂഡൽ ഇന്ത്യയുടെ അവസാനത്തെ
ചിറകടി' എന്ന് വിശേഷിപ്പിച്ചത് -
ജവഹർലാൽ നെഹ്റു
98.
നാനാസാഹിബിന്റെ
ജീവിതകഥ കേന്ദ്രമാക്കി 'ദ ഡെവിൾസ് വിൻഡ്' എന്ന ചരിത്ര നോവൽ രചിച്ചത് - മനോഹർ മൽഗോങ്കർ
99.
ഒന്നാം
സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണമായ 'മാത്സാ പ്രവാസ്' എന്ന മറാത്ത ഗ്രന്ഥം രചിച്ചത് -
വിഷ്ണുഭട്ട് ഗോഡ്സെ
100.
1857-ലെ
വിപ്ലവത്തെ ആസ്‌പദമാക്കി മലയാറ്റൂർ രാമകൃഷ്‌ണൻ രചിച്ച മലയാള നോവൽ - അമൃതം തേടി
101.
1857-ലെ
വിപ്ലവകാരികളുടെ പടയണിഗാനം - ഹംഹേ ഇസ്കേ മാലിക്, ഹിന്ദുസ്ഥാൻ ഹമാരാ (രചിച്ചത് -
അസിമുള്ളാഖാൻ)
102.
1857-ലെ
വിപ്ലവസമയത്ത് ബ്രിട്ടീഷുകാരെ സഹായിച്ച നാട്ടുരാജാക്കന്മാർ - ഗ്വാളിയോറിലെ സിന്ധ്യ, ഹൈദരാബാദ് നൈസാം
103.
1857 വിപ്ലവത്തെ
പശ്ചാത്തലമാക്കിക്കൊണ്ട് 1916-ൽ പുറത്തിറങ്ങിയ അമേരിക്കൻ
നിശ്ശബ്ദ സിനിമ - ദി ബെഗ്ഗർ ഓഫ് കാൺപൂർ
104.
1857-ലെ
വിപ്ലവത്തെ പശ്ചാത്തലമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സത്യജിത്ത് റേയുടെ സിനിമ -
ശത്രഞ്ജ് കെ ഖിലാരി (സത്യജിത്ത് റേയുടെ ആദ്യത്തെ ഹിന്ദി സിനിമ)
105.
1857-ലെ
കലാപത്തിന്റെ നൂറാം വാർഷികത്തിൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട സ്മാരകം -
പാളയം രക്തസാക്ഷി മണ്ഡപം (ഉദ്ഘാടനം ചെയ്‌തത് രാഷ്ട്രപതിയായിരുന്ന
ഡോ.രാജേന്ദ്രപ്രസാദ്)
106.
ഒന്നാം
സ്വാതന്ത്ര്യ സമരത്തിന്റെ 150 ആം വാർഷികം ആചരിച്ച വർഷം - 2007
107. 1857-ലെ വിപ്ലവത്തിൻ്റെ 150 ആം വാർഷികത്തിൽ നൂറു രൂപയുടെ അനുസ്‌മരണ നാണയം പുറത്തിറക്കിയ പ്രധാനമന്ത്രി - മൻമോഹൻ സിംഗ്