ഫറാസി കലാപം
1838 - 1857 കാലഘട്ടത്തിൽ ബംഗാളിലാണ് ഫറാസി കലാപങ്ങൾ നടന്നത്. 'ഇസ്ലാമിന്റെ ചുമതലകൾ' എന്ന അർത്ഥത്തിലാണ് 'ഫറാസി' എന്ന പേരുണ്ടായത്. മാപ്പിള കലാപങ്ങളുടെ കാലയളവിൽ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട സമാന സ്വഭാവമുള്ള കലാപങ്ങളാണ് ഫറാസി കലാപങ്ങൾ. ബംഗാളിലെ മുസ്ലിം ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ആദ്യകാല കലാപങ്ങളിൽ ഒന്നാണ് ഫറാസി കലാപം. ബ്രിട്ടീഷുകാരും പ്രദേശത്തെ ഭൂവുടമകളും ചേർന്ന് കലാപത്തെ അടിച്ചമർത്തി.
PSC ചോദ്യങ്ങൾ
1.
ഫറാസി കലാപങ്ങൾ
നടന്ന കാലഘട്ടം - 1838
- 1857
2.
മാപ്പിള കലാപങ്ങൾ
നടന്ന കാലഘട്ടത്തിൽ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട സമാന സ്വഭാവമുള്ള കലാപങ്ങൾ - ഫറാസി
കലാപങ്ങൾ
3.
ബംഗാളിലെ മുസ്ലിം
ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പ്രക്ഷോഭം - ഫറാസി കലാപം
4.
പത്തൊൻപതാം
നൂറ്റാണ്ടിൽ ബംഗാളിൽ നടന്ന കാർഷിക കലാപങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ - ഫറാസി
കലാപം
5. ഫറാസി പ്രസ്ഥാനത്തിന് അടിത്തറയിട്ടത് - ഹാജി ശരിയത്തുള്ള (1818)