ആംഗ്ലോ-സിഖ് യുദ്ധങ്ങൾ
ഗുജറൻവാലയിലെ നാടുവാഴി മഹാസിംഗിന്റെ പുത്രനായ രഞ്ജിത് സിംഗാണ് പഞ്ചാബിനെ ഏകീകരിച്ചത്. വൻ സൈന്യമുണ്ടായിരുന്ന രഞ്ജിത് സിംഗിനെ ആക്രമിക്കാൻ ബ്രിട്ടീഷുകാർ ഭയപ്പെട്ടിരുന്നു. എന്നാൽ, രഞ്ജിത് സിംഗിന്റെ മരണശേഷം പഞ്ചാബിൽ ബ്രിട്ടീഷുകാർ കടന്നുകയറുകയും 1845 കാലഘട്ടത്തിൽ ഒന്നാം ആംഗ്ലോ യുദ്ധം പുറപ്പെടുകയും ചെയ്‌തു. 1846ൽ ലാഹോർ സന്ധിയെത്തുടർന്ന് യുദ്ധം അവസാനിപ്പിച്ചു. 1848ൽ ബ്രിട്ടീഷുകാർ വീണ്ടും പഞ്ചാബ് അക്രമിച്ചതിനെത്തുടർന്ന് രണ്ടാം ആംഗ്ലോ യുദ്ധം പുറപ്പെട്ടു. പഞ്ചാബ് ധീരമായി പൊരുതിയെങ്കിലും ഒറ്റുകാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ വിജയം നേടി. 1849ൽ പഞ്ചാബ് പ്രവിശ്യയെ അവർ ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർത്തു.
PSC ചോദ്യങ്ങൾ
1.
ബ്രിട്ടീഷുകാരും
സിഖുകാരും തമ്മിൽ 1845
- 1849
കാലഘട്ടത്തിൽ നടന്ന യുദ്ധം - ആംഗ്ലോ-സിഖ് യുദ്ധങ്ങൾ
2.
ഒന്നാം ആംഗ്ലോ
സിഖ് യുദ്ധത്തിന്റെ കാലഘട്ടം - 1845
- 1846
3.
ഒന്നാം ആംഗ്ലോ
സിഖ് യുദ്ധത്തിന്റെ കാരണം - പഞ്ചാബിൽ ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം
4.
ഒന്നാം ആംഗ്ലോ
സിഖ് യുദ്ധങ്ങൾ അവസാനിക്കാൻ കാരണമായ സന്ധി - ലാഹോർ സന്ധി (1846)
5.
ഒന്നാം
ആംഗ്ലോ-സിഖ് യുദ്ധത്തെ തുടർന്ന് ലാഹോറിൽ റസിഡന്റായി നിയമിക്കപ്പെട്ടത് - ഹെൻറി
ലോറൻസ്
6.
രണ്ടാം
ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ കാലഘട്ടം - 1848 - 1849
7.
രണ്ടാം
ആംഗ്ലോ-സിഖ് യുദ്ധത്തിൽ സിഖുകാരെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ഭരണാധികാരി - ദോസ്ത്
മുഹമ്മദ് ഖാൻ
8.
പഞ്ചാബ് മേഖല
പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിൽ വന്ന യുദ്ധം - രണ്ടാം ആംഗ്ലോ സിഖ് യുദ്ധം
9.
ഡൽഹൗസി പ്രഭു
പഞ്ചാബ് കീഴടക്കിയ വർഷം - 1849
10.
1849ൽ പഞ്ചാബ്
മേഖല ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ലയിച്ചതായി പ്രഖ്യാപനം നടത്തിയ ഗവർണർ ജനറൽ -
ഡൽഹൗസി പ്രഭു
11.
ഒന്നാം ആംഗ്ലോ സിഖ്
യുദ്ധ കാലത്തും രണ്ടാം ആംഗ്ലോ സിഖ് യുദ്ധ കാലത്തും സിഖ് സാമ്രാജ്യത്തിലെ മഹാരാജാവ്
- ദുലീപ് സിംഗ്
12.
സിഖ്
സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി - ദുലീപ് സിംഗ്
13. പഞ്ചാബിലെ ആദ്യ കമ്മീഷണർ - സർ.ജോൺ ലോറൻസ്