സുസ്ഥിര വികസനം
ഏതൊരു
സമ്പദ്‌വ്യവസ്ഥയുടെയും മുഖ്യലക്ഷ്യം സാമ്പത്തിക വികസനമാണ്. മികച്ച ഗതാഗത
സൗകര്യങ്ങൾ ഉണ്ടാകുക,
നഗരവത്കരണം
ത്വരിതപ്പെടുത്തുക,
വ്യവസായ ശാലകളുടെ
എണ്ണം വർധിപ്പിക്കുക തുടങ്ങിയവ ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും
മനുഷ്യജീവിതത്തിന്റെ ഗുണനിലവാരത്തെയും മെച്ചപ്പെടുത്തുന്നു. എന്നാൽ മനുഷ്യന്റെ
അനിയന്ത്രിതമായ ത്വര വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നതിലേക്കും പ്രകൃതിയെ
നശിപ്പിക്കുന്നതിലേക്കും കൊണ്ടുചെന്നെത്തിക്കുന്നു. വേഗത്തിലുള്ള നഗരവത്കരണവും
കൃഷിയുടെ വാണിജ്യവത്‌ക്കരണവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ
മെച്ചപ്പെടുത്തുമെങ്കിലും ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ
സൃഷ്ടിക്കുന്നു. അതിനാൽ മാനവമുഖമുള്ള പരിസ്ഥിതിക്ക് ആഘാതമേല്പിക്കാത്ത ഒരു വികസന
സമീപനമാണ് വേണ്ടത്. ഈ സമീപനത്തെ പറയുന്നതാണ് സുസ്ഥിര വികസനം. പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങളാണ് സുസ്ഥിര
വികസനത്തിനുള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ ബ്രണ്ട്ലാന്റ് കമ്മീഷന്റെ നിർവചന പ്രകാരം
വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കുറവുവരാതെ ഇന്നത്തെ തലമുറ
അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം.
PSC ചോദ്യങ്ങൾ
1.
സുസ്ഥിര
വികസനത്തിന്റെ കാതൽ - പ്രകൃതി വിഭവങ്ങൾ ഒരു തലമുറയ്ക്ക് മാത്രം
അനുഭവിക്കാനുള്ളതല്ല,
വരും
തലമുറയ്ക്കുകൂടി അവകാശപ്പെട്ടതാണ്'
2.
സുസ്ഥിര
വികസനത്തെക്കുറിച്ച് പഠിക്കുവാൻ ഐക്യരാഷ്ട്ര സംഘടന (UNWCED) നിയമിച്ച കമ്മീഷൻ - ബ്രണ്ട്ലാന്റ്
കമ്മീഷൻ
3.
'Our Common Future' എന്നറിയപ്പെടുന്ന
കമ്മീഷൻ - ബ്രണ്ട്ലാന്റ് കമ്മീഷൻ
4.
മാനവമുഖമുള്ള
പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കാത്ത ഒരു വികസന സമീപനം - സുസ്ഥിര വികസനം
5.
ഐക്യരാഷ്ട്രസഭയുടെ
സുസ്ഥിര വികസന സൂചിക 2020-21ൽ ഏറ്റവും മുന്നിലുള്ള രാജ്യം
- സ്വീഡൻ (ഇന്ത്യയുടെ സ്ഥാനം - 117)
6.
നീതി ആയോഗ്
പ്രസിദ്ധീകരിച്ച Sustainable
Development Goals India Index 2020-21ൽ ഒന്നാമതെത്തിയ സംസ്ഥാനം - കേരളം