ബാർട്ടർ സമ്പ്രദായം

Arun Mohan
0

ബാർട്ടർ സമ്പ്രദായം (Barter System)

പണം കണ്ടുപിടിക്കാത്ത കാലത്ത് മനുഷ്യന്റെ കൊടുക്കൽവാങ്ങലുകൾക്ക് ഉപയോഗിച്ചിരുന്ന രീതിയാണ് ബാർട്ടർ സമ്പ്രദായം. ആവശ്യമുള്ളത് മറ്റുള്ളവരിൽനിന്നും തട്ടിയെടുക്കുന്ന പ്രാകൃതരീതിയിൽ നിന്നും ബാർട്ടർ രീതിയിലേക്കുള്ള മാറ്റം മനുഷ്യന്റെ സാംസ്‌കാരികമായ മുന്നേറ്റം കൂടിയായിരുന്നു. ഉദാഹരണത്തിന് അരി കൊടുത്ത് പയർ വാങ്ങുക, പയർ കൊടുത്ത് ഗോതമ്പ് വാങ്ങുക എന്നിങ്ങനെ മറ്റൊരാൾക്ക് തക്കതായ പ്രതിഫലം നൽകി തങ്ങൾക്കാവശ്യമുള്ള വസ്‌തുക്കൾ സ്വന്തമാക്കുന്നതാണ് ഈ രീതി. എന്നാൽ ബാർട്ടർ സമ്പ്രദായത്തിനും ചില പോരായ്‌മകളുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരാളുടെ പക്കൽ ഇഷ്ടംപോലെ അരിയുണ്ട് എന്നു കരുതുക. അയാൾക്കാവശ്യം ഗോതമ്പാണ്. എന്നാൽ ഗോതമ്പുള്ളയാൾക്ക് അരി വേണ്ട. പകരം പയർ മതി. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹരിക്കാനുള്ള ശ്രമമാണ് പണത്തിന്റെ കണ്ടുപിടിത്തത്തിന് കാരണമായത്.

PSC ചോദ്യങ്ങൾ

1. സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയ്‌തിരുന്ന രീതിയാണ് - ബാർട്ടർ സമ്പ്രദായം

2. സാധനകൈമാറ്റം നിലനിന്നിരുന്ന സമ്പദ് വ്യവസ്ഥയെ അറിയപ്പെടുന്ന മറ്റൊരു പേര് - C-C സമ്പദ്‌വ്യവസ്ഥ (Commodities are exchanged for Commodities)

3. ബാർട്ടർ സമ്പ്രദായത്തിന്റെ പരിമിതികൾ പരിഹരിക്കുന്നതിന് ആവിർഭാവം കൊണ്ടതാണ് - പണം

4. "പണം ചെയ്യുന്നതെന്തോ അതാണ് പണം" എന്ന് അഭിപ്രായപ്പെട്ടത് - പ്രൊഫ.വാക്കർ

Post a Comment

0 Comments
Post a Comment (0)