ആധുനിക വാസ്തുവിദ്യ
പോർച്ചുഗീസ്
ഇന്ത്യയിൽ
യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ടയാണ് മാനുവൽ കോട്ട (1503). പോർച്ചുഗീസ് ഭരണാധികാരിയായ
അൽബുക്കർക്കാണ് മാനുവൽ കോട്ട പണികഴിപ്പിച്ചത്. 1555ൽ മട്ടാഞ്ചേരി പാലസ് നിർമ്മിച്ചതും
പോർച്ചുഗീസുകാരാണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ
പരിചയപ്പെടുത്തിയ വാസ്തുവിദ്യാ ശൈലിയാണ് ഗോഥിക് ശൈലി. സെന്റ് ഫ്രാൻസിസ് പള്ളി
(കൊച്ചി), ബോംജീസസ് പള്ളി (ഗോവ) എന്നീ
പള്ളികളാണ് ഇന്ത്യയിൽ ഗോഥിക് ശൈലിയിൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച നിർമിതികൾ.
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളിയാണ് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ്
പള്ളി.
ബ്രിട്ടീഷ്
18,
19 നൂറ്റാണ്ടുകളിൽ
ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച കെട്ടിടങ്ങളുടെ വാസ്തുവിദ്യ പുരാതന, ക്ലാസിക്കൽ, ഗോഥിക് രൂപങ്ങളോട് സാദൃശ്യമുള്ളതാണ്.
ഇന്ത്യൻ ജനതയുടെ പ്രതിഭയ്ക്ക് അന്യമായിരുന്നെങ്കിലും, ഭരണകൂടം വളർത്തിയെടുത്ത ഈ പുതിയ വാസ്തുവിദ്യ
താമസിയാതെ ജനപ്രിയമായി. ഉയർന്ന തൂണുകൾ, പെഡിമെന്റ്, ടിമ്പാനം തുടങ്ങിയ അതിന്റെ ചില
സവിശേഷതകൾ പൊതു കെട്ടിടങ്ങളിൽ അംഗീകരിക്കപ്പെട്ടു.