മന്ദീകരണം
പ്രവേഗം
കുറയുകയാണെങ്കിൽ അതിനെ മന്ദീകരണം എന്നു പറയുന്നു. ത്വരണം നെഗറ്റീവ് ആണെങ്കിൽ അതിനെ
മന്ദീകരണം അഥവാ നെഗറ്റീവ് ത്വരണം എന്നു പറയുന്നു.
1.
മന്ദീകരണത്തിന്റെ
യൂണിറ്റ് - മീറ്റർ/സെക്കന്റ് സ്‌ക്വയേഡ്
2.
പരസ്പര
പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന
ശാസ്ത്രരേഖ - ട്രൈബോളജി
3.
സമവേഗത്തിൽ
ചലിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാന - സമയഗ്രാഫ് ഏത് രൂപത്തിലായിരിക്കും -
നേർരേഖയായിരിക്കും
4.
സ്ഥാന-സമയഗ്രാഫ്
നേർരേഖയിലല്ലാത്ത സന്ദർഭത്തിൽ വസ്തുവിന്റെ ചലനം - അസമവേഗത്തിലായിരിക്കും
Problem:
50 m/s പ്രവേഗത്തിൽ
ചലിക്കുന്ന ഒരു റേസിങ് കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നു. 20 സെക്കന്റിന് ശേഷമാണ് കാർ
നിശ്ചലാവസ്ഥയിൽ ആകുന്നതെങ്കിൽ കാറിന്റെ മന്ദീകരണം കണക്കാക്കുക.
Ans:
ആദ്യ പ്രവേഗം, u = 50 m/s
അന്ത്യ
പ്രവേഗം, v =
0 m/s
സമയം, t = 20 s
ത്വരണം
= (v - u) / t
= (0 - 50)/20 = - 2.5 m/s2
മന്ദീകരണം = 2.5 m/s2 (മന്ദീകരണം കണക്കാക്കുമ്പോൾ നെഗറ്റീവ് പരിഗണിക്കേണ്ടതില്ല)