വാഗ്ഭടാനന്ദൻ

Arun Mohan
0

വാഗ്ഭടാനന്ദൻ

'മലബാറിലെ നാരായണഗുരു' എന്നു വിശേഷിപ്പിക്കപ്പെട്ടു. ആത്മീയ വിപ്ലവകാരി. ജ്ഞാന സംവാദങ്ങളിലൂടെ പ്രസിദ്ധി നേടി. 1884 ഏപ്രിൽ 29ന് കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ചു. 'കുഞ്ഞിക്കണ്ണൻ ഗുരുക്കൾ' എന്നായിരുന്നു പേര്. 1906 ൽ കോഴിക്കോട്ട് എത്തുകയും 'ആത്മപ്രകാശിക' എന്ന പേരിൽ ഒരു സംസ്കൃത വിദ്യാലയം ആരംഭിക്കുകയും  ചെയ്തു. മലബാറിൽ സംസ്കൃതഭാഷയെ ജനകീയമാക്കുന്നതിൽ മുൻകൈയെടുത്തു. 1910 ൽ ബ്രഹ്മാനന്ദ ശിവയോഗിയെ പരിചയപ്പെട്ടതു വഴിത്തിരിവായി. 1911 ൽ കല്ലായിയിൽ 'രാജയോഗാനന്ദകൗമുദിയോഗശാല' സ്ഥാപിച്ചു. സംവാദങ്ങളിൽ അസാമാന്യമായ ഭാഷാവൈഭവം പ്രകടിപ്പിച്ച ഗുരുക്കൾക്ക് 'വാഗ്ഭടാനന്ദൻ' എന്ന വിശേഷണം നൽകിയത് ശിവയോഗിയാണ്.

1914 മാർച്ചിൽ 'ശിവയോഗി വിലാസം' മാസിക ആരംഭിച്ചു. 1920 ൽ തിരുവിതാംകൂറിലും മലബാറിലും 'ആത്മവിദ്യാസംഘം' സ്ഥാപിച്ചു. മതപരിഷ്കരണമായിരുന്നു മുഖ്യലക്ഷ്യം. 'ഐക്യനാണയസംഘം' എന്ന പേരിൽ ഒരു ബാങ്കും വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. 1921 ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്. പ്രാചീന പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മധ്യവർജനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി. 1939 ഒക്ടോബർ 29 ന് അന്തരിച്ചു.

PSC ചോദ്യങ്ങൾ

1. വാഗ്ഭടാനന്ദനെന്ന പ്രസിദ്ധനായ സന്യാസിവര്യന്റെ യഥാർത്ഥ നാമം - വയലേരി കുഞ്ഞിക്കണ്ണൻ

2. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച സാമൂഹിക പരിഷ്‌കർത്താവ് - വാഗ്ഭടാനന്ദൻ

3. അഭിനവ കേരളം മാസിക ആരംഭിച്ചത് ആരാണ്? - വാഗ്ഭടാനന്ദൻ

4. ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാന്നെന്ന് വാദിച്ച നവോഥാന നായകൻ - വാഗ്ഭടാനന്ദൻ

5. അധ്യാത്മയുദ്ധം രചിച്ചത് - വാഗ്ഭടാനന്ദൻ

6. 'ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം' (പില്ക്കാലത്ത് Uralungal Labour Contract Co-operative Society Ltd ആയി മാറി) സ്ഥാപിച്ചതാര് - വാഗ്ഭടാനന്ദൻ

7. കോഴിക്കോട്ട് പ്രീതിഭോജനം സംഘടിപ്പിച്ചത് - വാഗ്ഭടാനന്ദൻ

8. കൊട്ടിയൂർ ഉത്സവപ്പാട്ട് രചിച്ചത് - വാഗ്ഭടാനന്ദൻ

9. കോഴിക്കോട്ട് തത്ത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത് - വാഗ്ഭടാനന്ദൻ

10. കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭദാനന്ദൻ എന്ന പേര് നൽകിയത് - ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി

11. ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിക്കുന്ന വാഗ്‌ഭടാനന്ദൻ രചിച്ച കവിത - സ്വാതന്ത്രചിന്താമണി (1921)

12. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം - അഭിനവ കേരളം (1921)

13. ഏകദൈവ വിശ്വാസം പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് - വാഗ്ഭടാനന്ദൻ

14. 1911-ൽ കോഴിക്കോട്ടിൽ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര് - വാഗ്ഭടാനന്ദൻ

15. വാഗ്ഭടാനന്ദന്റെ ബാല്യകാലനാമം - കുഞ്ഞിക്കണ്ണൻ

16. വി.കെ.ഗുരുക്കൾ, ബലാഗുരു എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ് - വാഗ്‌ഭടാനന്ദൻ

Post a Comment

0 Comments
Post a Comment (0)