എ കെ ഗോപാലൻ (എ കെ ജി)
എ.കെ.ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ അഥവാ എ.കെ.ഗോപാലൻ കണ്ണൂരിലെ ചിറയ്ക്കൽ താലൂക്കിൽ ജനിച്ചു. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ അനിഷേധ്യനേതാവും പാർലമെന്റേറിയനുമായിരുന്നു ഇദ്ദേഹം. ഏഴുവർഷം അദ്ധ്യാപകനായി ജോലിനോക്കിയ എ.കെ.ജി 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനായി. പിന്നീട് ജോലിരാജിവെച്ച് 1930ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിലെ സജീവപങ്കാളിയായിരുന്നു ഇദ്ദേഹം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന എ.കെ.ജി കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടപ്പോൾ അതിൽ അംഗമായി. മലബാറിൽ നിന്ന് മദിരാശിയിലേക്ക് ചരിത്രപ്രസിദ്ധമായ പട്ടിണിജാഥ നയിച്ചത് എ.കെ.ജി യാണ്. മലബാറിലെ ജനജീവിതത്തിന്റെ ശോചനീയാവസ്ഥ മദ്രാസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇദ്ദേഹം പട്ടിണിജാഥ നയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിന്റെ സമുന്നതനേതാവായി. പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. പല ഘട്ടങ്ങളിലായി എ.കെ.ജി 16 വർഷം ജയിൽവാസം അനുഷ്ഠിച്ചു. 1942ൽ വെല്ലൂരിൽവെച്ച് ജയിൽചാടിയ അദ്ദേഹത്തിന് 5 വർഷം ഒളിവിൽ കഴിയേണ്ടി വന്നു. 1952 മുതൽ 1977-ൽ മരിക്കുന്നതുവരെ എ.കെ.ജി പാർലമെന്റ് അംഗമായിരുന്നു. എ.കെ.ജി യുടെ ആത്മകഥയായ 'എന്റെ ജീവിതകഥ' വളരെ പ്രശസ്തമാണ്.
പ്രധാന കൃതികൾ
■ എന്റെ ജീവിത കഥ (ആത്മകഥ)
■ എന്റെ പൂർവ്വകാല സ്‌മരണകൾ
■ മണ്ണിനുവേണ്ടി
■ എന്റെ ഡയറി
■ ഞാൻ ഒരു പുതിയ ലോകം കണ്ടു
■ കൊടുങ്കാറ്റിന്റെ മാറ്റൊലി
■ ഹരിജനം
■ കേരളം ഇന്നലെ ഇന്ന്
PSC ചോദ്യങ്ങൾ
1. 1936-ലെ പട്ടിണി ജാഥക്ക് നേതൃത്വം കൊടുത്തത് ആരാണ് - എ.കെ.ഗോപാലൻ
2. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് - എ.കെ.ഗോപാലൻ
3. ഉത്തരവാദപ്രക്ഷോഭണകാലത്ത് മലബാറിൽനിന്ന് ജാഥ നയിച്ചെത്തിയ എ.കെ.ഗോപാലൻ എവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത് - ആലുവ
4. 1936-ൽ കണ്ണൂരിൽനിന്ന് മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് - എ.കെ.ഗോപാലൻ
5. എ.കെ.ഗോപാലന്റെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം - കണ്ണൂർ
6. എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്ര പേരാണ് കണ്ണൂരിൽനിന്ന് കാൽനടയായി ചെന്നൈയിലെത്തിയത് - 32
7. എ.കെ.ജി.യുടെ ആത്മകഥ - എന്റെ ജീവിതകഥ
8. ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് - എ.കെ.ഗോപാലൻ
9. ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത നേതാവ് - എ.കെ.ഗോപാലൻ
10. 'ഗുരുവായൂർ സത്യാഗ്രഹ'ത്തിന്റെ വോളന്റിയർ ക്യാപ്റ്റനായിരുന്നത് - എ.കെ.ഗോപാലൻ
11. ഷാജി എൻ കരുൺ സംവിധാനം ചെയ്ത അതിജീവനത്തിന്റെ കനൽവഴികൾ എന്ന ഡോക്യുമെന്ററി ആരുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് - എ.കെ.ഗോപാലൻ
12. സി.പി.എം കേരളഘടകത്തിന്റെ ആസ്ഥാനത്തിന് ആരുടെ സ്മരണാർത്ഥമാണ് നാമകരണം ചെയ്തിരിക്കുന്നത് - എകെജി
13. 1952 മുതല്‍ 1977-ല്‍ മരിക്കും വരെ തുടർച്ചയായി 25 വർഷം ലോക്‌സഭാംഗമായിരുന്ന കേരളീയന്‍ - എകെജി
14. സി.പി.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തിന് ആരുടെ ഓർമ്മയ്ക്കായി പേരിട്ടിരിക്കുന്നു - എ കെ ജി
15. എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ് - എ കെ ജി
16. പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ട നേതാവ് - എ.കെ.ഗോപാലൻ
17. എ.കെ.ഗോപാലൻ ജനിച്ച വർഷം - 1904 ഒക്ടോബർ 1
18. എ.കെ.ജിയുടെ ജന്മസ്ഥലം - പെരളശ്ശേരി, കണ്ണൂർ
19. എ.കെ.ജിയുടെ യഥാർത്ഥ നാമം - ആയില്യത്ത് കുറ്റ്യാരി ഗോപാലൻ
20. എ.കെ.ജിയുടെ പിതാവ് - രൈരു നമ്പ്യാർ
21. എ.കെ.ജിയുടെ മാതാവ് - മാധവി അമ്മ
22. എ.കെ.ജിയുടെ പത്നി - സുശീലാ ഗോപാലൻ
23. എ.കെ.ജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമാവുകയും ഖാദി പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത വർഷം - 1927
24. 1930 -ൽ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് അറസ്റ്റു ചെയ്യപ്പെട്ട നേതാവ് - എ.കെ.ഗോപാലൻ
25. എ.കെ.ജി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വർഷം - 1939
26. ഇന്ത്യൻ കോഫിഹൗസ് കേരളത്തിൽ ആരംഭിച്ച വർഷം - 1958 മാർച്ച് 8 (തൃശ്ശൂർ)
27. എ.കെ.ജിയെ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത വർഷം - 1951
28. 1935 ൽ നടന്ന പ്രശസ്‌തമായ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി - എ.കെ.ജി
29. 1960-ൽ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ച വ്യക്തി - എ.കെ.ജി
30. പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടന്നു കൂടെന്ന് പറയുന്നത് കാട്ടാളത്തമാണ്, ഈ കാട്ടുനീതിയെ ജീവൻ കൊടുത്തും തിരുത്തിക്കണം. എന്നഭിപ്രായപ്പെട്ടത് - എ.കെ. ഗോപാലൻ
31. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളഘടകത്തിന്റെ സെക്രട്ടറിയായി എ.കെ.ജി. നിയമിതനായ വർഷം - 1944
32. ലോകസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് - എ.കെ.ജി.
33. 1952 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ എ.കെ.ജി. ലോകസഭാംഗമായ മണ്ഡലം - കാസർഗോഡ്
34. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ നിന്നും മൂന്നുപ്രാവശ്യം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തി - എ.കെ.ജി
35. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് മലബാർ ജാഥ നയിച്ച നവോത്ഥാന നായകൻ - എ.കെ.ജി
36. എ.കെ.ജി അന്തരിച്ച വർഷം - 1977 മാർച്ച് 22
37. എ.കെ.ജി ദിനമായി ആചരിക്കുന്നത് - മാർച്ച് 22
38. എ.കെ.ജിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് - പയ്യാമ്പലം (കണ്ണൂർ)
39. എ.കെ.ജി പ്രതിമ സ്ഥിതി ചെയ്യുന്നത് - കണ്ണൂർ
40. എ.കെ.ജി മെമ്മോറിയൽ & കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത് - താലൂക്കര (മലപ്പുറം)
41. എ.കെ.ജിയുടെ മരണശേഷം ഡൽഹിയിലെ സി.പി.ഐ (എം) ന്റെ ആസ്ഥാനമന്ദിരം അറിയപ്പെടുന്ന പേര് - എ.കെ.ജി ഭവൻ
42. കേരളത്തിലെ സി.പി.ഐ (എം) ന്റെ ആസ്ഥാന മന്ദിരം - എ.കെ.ജി സെന്റർ
43. ഇന്ത്യൻ തപാൽ വകുപ്പ് എ.കെ.ഗോപാലന്റെ സ്‌മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 1990 ഒക്ടോബർ 1
44. ഇന്ത്യയിലാദ്യമായി കരുതൽ തടങ്കൽ നിയമ പ്രകാരം അറസ്റ്റിലായ വ്യക്തി - എ.കെ.ജി
45. കരുതൽ തടങ്കല്ലിനോടനുബന്ധിച്ച് നടന്ന കേസ് - എ.കെ.ജി v/s മദ്രാസ് സ്റ്റേറ്റ്
46. എ.കെ.ജിയുടെ ജീവിതത്തെ ആസ്‌പദമാക്കി 'എ.കെ.ജി' എന്ന സിനിമ സംവിധാനം ചെയ്തത് - ഷാജി എൻ കരുൺ
47. എ.കെ.ജി എന്ന സിനിമയിൽ എ.കെ.ജി ആയി വേഷമിട്ടത് - പി.ശ്രീകുമാർ
48. എ.കെ.ജിയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകൾ - In the cause of the people
.jpg)