കേരളത്തിലെ ശില്പകല

Arun Mohan
0

കേരളത്തിലെ ശില്പകല

കല്ല്, തടി, ലോഹം, കളിമണ്ണ് എന്നിവകൊണ്ട് വാർത്തെടുത്തോ, കൊത്തിയെടുത്തോ ഉണ്ടാക്കുന്നവയാണ് ശില്പങ്ങൾ. മഠത്തിൽ വാസുദേവൻ (എം.വി. ദേവൻ), കാനായി കുഞ്ഞിരാമൻ എന്നിവർ കേരളത്തിലെ പ്രമുഖ ശില്പികളാണ്. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരം രൂപകല്പനചെയ്തതും കൊല്ലം നെഹ്റുപാർക്കിലെ 'അമ്മയും കുഞ്ഞും' എന്ന പൂർണകായശില്പം നിർമിച്ചതും എം.വി. ദേവനാണ്. ന്യൂമാഹിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് കലാപഠനത്തിനും സാംസ്ക്കാരിക സംവാദങ്ങൾക്കുമുള്ള വേദിയായ മലയാളകലാഗ്രാമം സ്ഥാപിക്കുന്നതിൽ എം.വി. ദേവൻ മുഖ്യപങ്കുവഹിച്ചു. യക്ഷി (മലമ്പുഴഡാം), ശംഖ് (വേളികടപ്പുറം), ജലകന്യക (ശംഖുംമുഖം), അമ്മയും കുഞ്ഞും (പയ്യാമ്പലം) എന്നിവ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങളാണ്.

കാനായി കുഞ്ഞിരാമൻ

1937 ജൂലൈ 25ന് കാസർഗോഡ് ജില്ലയിലെ കുട്ടമത്ത് എന്ന സ്ഥലത്ത് ജനിച്ചു. കേരളത്തിലെ ഏറ്റവും പ്രശസ്ത ശിൽപികളിൽ ഒരാളാണ് കാനായി. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്.പണിക്കരും ശില്പിയായ ദേവി പ്രസാദ് റോയ് ചൗധരിയും ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാരാണ്. 1960ൽ മദ്രാസിലെ ഫൈൻ ആർട്സ് കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കുകയും 1965ൽ ലണ്ടനിലെ Slade School of Artsൽ നിന്ന് ശില്പകലയിൽ ഉപരിപഠനം പൂർത്തിയാക്കുകയും ചെയ്തു. കാനായി കുഞ്ഞിരാമന്റെ ആദ്യകാല സൃഷ്ടികളിലൊന്നായ തകരപ്പാളിയിൽ തീർത്ത 'അമ്മ' എന്ന ശിൽപം ഒരു കലാകാരൻ തന്റെ സമൂഹത്തിൽ നിന്നും ചരിത്രത്തിൽ നിന്നും കേട്ടുകേൾവികളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂർ), മുക്കോല പെരുമാൾ (കൊച്ചി) എന്നിവയാണ് പ്രധാന ശില്പങ്ങൾ. രാജാരവിവർമ്മ പുരസ്‌കാരം (2005), പി.എൻ.പണിക്കർ ഫൗണ്ടേഷൻ അക്ഷര അവാർഡ് (2010), എം.എസ്.നഞ്ചുണ്ടറാവു ദേശീയ അവാർഡ് (2018) തുടങ്ങിയവയാണ് കാനായി കുഞ്ഞിരാമന് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ.

PSC ചോദ്യങ്ങൾ

1. കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമാണ് - മഠത്തിൽ വാസുദേവൻ (എം.വി. ദേവൻ)

2. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരം രൂപകല്പനചെയ്തതും കൊല്ലം നെഹ്റുപാർക്കിലെ 'അമ്മയും കുഞ്ഞും' എന്ന പൂർണകായശില്പം നിർമിച്ചതും ആരാണ്? - എം.വി. ദേവൻ

3. ന്യൂമാഹിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് കലാപഠനത്തിനും സാംസ്ക്കാരിക സംവാദങ്ങൾക്കുമുള്ള വേദിയാണ് - മലയാളകലാഗ്രാമം

4. മലയാള കലാഗ്രാമം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ചിത്രകാരൻ - എം.വി. ദേവൻ

5. കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങൾ ഏതെല്ലാം? - യക്ഷി (മലമ്പുഴഡാം), ശംഖ് (വേളികടപ്പുറം), ജലകന്യക (ശംഖുംമുഖം), അമ്മയും കുഞ്ഞും (പയ്യാമ്പലം)

Post a Comment

0 Comments
Post a Comment (0)