കേരളത്തിലെ കലകൾ (Art Forms of Kerala)

'ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളം വൈവിധ്യമാർന്ന ഒട്ടേറെ കലാരൂപങ്ങളുടെയും നാടാണ്. ഏതൊരു നാട്ടിലെയും കലകളിലെ വൈവിധ്യം ആ നാടിന്റെ സമ്പന്നമായ സംസ്‌കാരത്തെ സൂചിപ്പിക്കുന്നു. ഗോത്രസംസ്‌കാരങ്ങളുടെ കാലം മുതൽക്കേ കേരളത്തിന് വേറിട്ട കലാപാരമ്പര്യം സ്വന്തമായുണ്ടായിരുന്നു. ഗോത്രകലകളിൽ നിന്നും മറ്റും സ്വാധീനമുൾക്കൊണ്ട് പിന്നീട് ഒട്ടനവധി കലാരൂപങ്ങൾ കേരളത്തിലുണ്ടായി. അനുഷ്ഠാന കലകൾ, ക്ഷേത്ര കലകൾ, സാമൂഹിക കലകൾ, കായിക വിനോദകലകൾ, നാടൻ-നാടോടി കലകൾ, നാട്യ കലകൾ, ദൃശ്യകലകൾ, ശ്രാവ്യകലകൾ എന്നിവയെല്ലാം ചേർന്നാൽ നൂറുകണക്കിന് കലാരൂപങ്ങൾ കേരളത്തിലുണ്ട്. എന്നാൽ, കാലം ചെല്ലുന്തോറും ഇവയിൽ പലതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 

ക്ഷേത്ര കലകൾ 

കൂത്ത്, കൂടിയാട്ടം, കഥകളി, രാമനാട്ടം, കൃഷ്ണനാട്ടം, തുള്ളൽ, അഷ്ടപദിയാട്ടം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ക്ഷേത്രകലകൾ. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വളർന്നവയായതിനാലാണ് ഈ കലാരൂപങ്ങൾക്ക് ക്ഷേത്ര കലകൾ എന്ന പേരു കിട്ടിയത്. ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ നാട്യഗൃഹങ്ങളിലാണ് മുൻപൊക്കെ ക്ഷേത്ര കലകൾ അവതരിപ്പിച്ചിരുന്നതും.

അനുഷ്ഠാന കലകൾ

പ്രാദേശികവും സാമുദായികവുമായ ആചാരാനുഷ്ഠാനങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസരിച്ച് രൂപപ്പെട്ടവയാണ് അനുഷ്ഠാന കലകള്‍. തിറ, തെയ്യം, മുടിയേറ്റ്, പടയണി, തീയാട്ട്, കാളിയൂട്ട്, അർജ്ജുനനൃത്തം, അമ്മാനാട്ടം, അയ്യപ്പൻവിളക്ക്,  തെരുക്കൂത്ത്, ഗന്ധർവൻ പാട്ട്, കുറുത്തിയാട്ടം, പാക്കനാർ കളി, കുമ്മാട്ടി, മാരിയമ്മൻ തുള്ളൽ, കളമെഴുതിപ്പാട്ട്, കനലാട്ടം, മയിലാട്ടം, പൂരക്കളി, മറുത്തുകളി, തിറയാട്ടം, പാന, ദൈവം തുള്ളൽ, മുടിയാട്ടം (വടക്കൻ കേരളത്തിൽ മുടിയാട്ടം അറിയപ്പെടുന്നത് നീലിയാട്ടം), നിണബലി, കാലൻകളി, കുത്തിയോട്ടം, കണ്ണേറുപാട്ട്, സർപ്പംതുള്ളൽ തുടങ്ങി ഒട്ടനവധി അനുഷ്ഠാനകലകൾ കേരളത്തിലുണ്ട്. 

നാട്യകലകൾ

കൂടിയാട്ടം, പാഠകം, കഥകളി, തുള്ളൽ, അഷ്ടപദിയാട്ടം, കൂത്ത്, രാമനാട്ടം, കൃഷ്ണനാട്ടം, മോഹിനിയാട്ടം

ദൃശ്യകലകൾ

ചിത്രകല, നൃത്തം, വാസ്തുശില്പകല, കളമെഴുത്ത്

ശ്രാവ്യകലകൾ

സംഗീതം, കഥാപ്രസംഗം

കായിക വിനോദകലകൾ

കാക്കരിശ്ശി നാടകം (തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം), വടിത്തല്ല്, പരിചമുട്ടുകളി, മങ്ങലംകളി (വടക്കേ മലബാർ), 

നാടൻ-നാടോടി കലകൾ

യക്ഷഗാനം, ആര്യമാലനാടകം, കണ്യാർകളി (പൊന്നാനകളി), പൊറാട്ടുനാടകം, മീനാക്ഷികല്യാണം, തോൽപ്പാവക്കൂത്ത്, വില്ലടിച്ചാൻ പാട്ട്, ഗദ്ദിക (വയനാട്ടിലെ ഗോത്ര വർഗ്ഗക്കാർക്കിടയിലെ കലാരൂപം), കരുനീലിയാട്ടം, പണിയർകളി, പാവക്കഥകളി, മീനാക്ഷി കല്യാണം, ഓണത്തല്ല്, കോതാമ്മൂരിയാട്ടം, കുമ്മി, കുമ്മാട്ടി, കുതിരകളി, കരടികളി, പൂരക്കളി, പുലിക്കളി, താലംകളി, കാവടിയാട്ടം, കൈകൊട്ടിക്കളി, കോൽക്കളി, കോലാട്ടം, കോലംതുള്ളൽ, ആടിവേടൻ, ചിമ്മാനക്കളി, തെയ്യം, പൂരക്കളി, ചവിട്ടുനാടകം, മാർഗംകളി, ഒപ്പന, അയ്യപ്പൻ തീയാട്ട്, മുടിയേറ്റ്, അർജ്ജുനനൃത്തം, പടയണി, തിറ, ഭദ്രകാളി തീയാട്ട്, ആലമ്മാല നാടകം, കെട്ടുകാഴ്ച, പാണക്കളി, ഗരുഡൻതൂക്കം

സാമൂഹിക കലകൾ

മാർഗംകളി, ഒപ്പന, ചവിട്ടുനാടകം, അറബനമുട്ട് 

ആയോധന കലകൾ 

കേരളത്തിന്റെ ആയോധനകലാരൂപമാണ് കളരിപ്പയറ്റ്. മെയ്പ്പയറ്റ്, വടിപ്പയറ്റ്, വെറും കൈ പ്രയോഗം എന്നിവയാണ് കളരിപ്പയറ്റിലെ വിവിധ അഭ്യാസമുറകൾ. 'ആയോധനകലയുടെ മാതാവ്' എന്നറിയപ്പെടുന്നത് കളരിപ്പയറ്റാണ്. കളരിപ്പയറ്റിലെ അവസാനത്തെ (പതിനെട്ടാമത്തെ) അടവാണ് പൂഴിക്കടകൻ.