ഒ.എൻ.വി സാഹിത്യ പുരസ്‌കാരം (ONV Literary Award)
കവി, ചലച്ചിത്ര ഗാനരചയിതാവ്, നാടക ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ഒ.എൻ.വി കുറുപ്പ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2017ൽ ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഒ.എൻ.വി സാഹിത്യ പുരസ്‌കാരം. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാർക്ക് സാഹിത്യ മേഖലയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന പുരസ്‌കാരമാണിത്. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സുഗതകുമാരിയാണ് പ്രഥമ അവാർഡ് ജേതാവ്. ഒ.എൻ.വി കൾച്ചറൽ അക്കാദമി നൽകുന്ന മറ്റൊരു സാഹിത്യ പുരസ്‌കാരമാണ് ഒ.എൻ.വി യുവസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം.1931 മെയ് 27-ന് കൊല്ലത്ത് ചവറയിൽ ഒ.എൻ.വി ജനിച്ചു. കവിയും അധ്യാപകനും കലാമണ്ഡലം അദ്ധ്യക്ഷനായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോഴേ കവിതാരചനയാരംഭിച്ചു. 1949-ൽ പൊരുതുന്ന സൗന്ദര്യം എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കി. ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, അഗ്നിശലഭങ്ങൾ (കേരള സാഹിത്യ അക്കാദമി അവാർഡ്), ഉപ്പ് (വയലാർ അവാർഡ്), അക്ഷരം (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഉജ്ജയിനി ഇവ പ്രധാന കൃതികൾ. 1998-ൽ പത്മശ്രീയും 2010-ൽ പത്മവിഭൂഷണും ലഭിച്ചു. 2007-ൽ ജ്ഞാനപീഠ പുരസ്കാരത്തിനും എഴുത്തച്ഛൻ പുരസ്‌കാരത്തിനും അർഹനായി. ഗാനരചനയ്ക്ക് നിരവധി തവണ കേരള സ്‌റ്റേറ്റ് ഫിലിം അവാർഡും ഒരു തവണ ദേശീയ അവാർഡും നേടി. ആധുനിക കവിതാസാഹിത്യത്തറവാട്ടിലെ ആചാര്യനായ ഒ.എൻ.വി. 2016 ഫെബ്രുവരി 13-ന് ഈ ലോകത്തോട് വിടപറഞ്ഞു.
PSC ചോദ്യങ്ങൾ
1.
O.N.V കുറുപ്പിന്റെ
സ്‌മരണാർത്ഥം O.N.V
കൾച്ചറൽ അക്കാദമി
ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം - ഒ.എൻ.വി സാഹിത്യ പുരസ്‌കാരം
2.
O.N.V സാഹിത്യ
പുരസ്‌കാരം നൽകി തുടങ്ങിയത് - 2017
3.
2024 ലെ O.N.V സാഹിത്യ പുരസ്‌കാരം ലഭിച്ചത് -
പ്രതിഭാറേ (ഒഡിയ എഴുത്തുകാരി)
4.
O.N.V യുവസാഹിത്യ
പുരസ്‌കാരം 2024 ൽ ലഭിച്ചത് - ദുർഗാ പ്രസാദ്
(രാത്രിയിൽ അച്ചാങ്കര)
5.
2023 ലെ O.N.V സാഹിത്യ പുരസ്‌കാരം ലഭിച്ചത് -
സി. രാധാകൃഷ്‌ണൻ
6.
2022 ലെ O.N.V സാഹിത്യ പുരസ്‌കാരം ലഭിച്ചത് -
ടി. പത്മനാഭൻ
7.
2021 ലെ O.N.V സാഹിത്യ പുരസ്ക്‌കാരം ലഭിച്ചത്
- വൈരമുത്തു (തമിഴ് കവി)
8. 2020 ഒ.എൻ.വി സാഹിത്യപുരസ്‌കാരത്തിന് അർഹയായത് - എം.ലീലാവതി
