മുട്ടത്തുവർക്കി അവാർഡ് (Muttathu Varkey Award)
മലയാള ഭാഷാ സാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അദ്ദേഹത്തിന്റെ സ്മരണാർഥം 1992ൽ മുട്ടത്തുവർക്കി സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മുട്ടത്തുവർക്കി അവാർഡ്. മലയാള ഭാഷാ സാഹിത്യത്തിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 50000 രൂപയാണ്. കൂടാതെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1992 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും മുട്ടത്തുവർക്കിയുടെ ജന്മദിനമായ ഏപ്രിൽ 28ന് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുകയും ചരമദിനമായ മേയ് 28ന് പുരസ്‌കാരം നൽകുകയും ചെയ്യുന്നു. ഒ.വി. വിജയനാണ് പ്രഥമ അവാർഡ് ജേതാവ്.1915 ഏപ്രിൽ 28-ന് ചങ്ങനാശ്ശേരിക്കടുത്ത് വരാപ്പുഴയിൽ മുട്ടത്തുവർക്കി ജനിച്ചു. സാധാരണക്കാരെ നോവലുകളുമായടുപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. നോവലുകൾ, ചെറു കഥാസമാഹാരങ്ങൾ, വിവർത്തനങ്ങൾ തുടങ്ങി 180-ലധികം കൃതികൾ രചിച്ചു. 21 വർഷം ദീപിക പത്രത്തിന്റെ സഹപത്രാധിപരായിരുന്നു. മറിയക്കുട്ടി, പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, അക്കരപ്പച്ച തുടങ്ങിയ നോവലുകളും കല്യാണരാത്രി എന്ന ചെറുകഥാസമാഹാരവും ആത്‌മാഞ്ജലി എന്ന കവിതാസമാഹാരവും ഡോ. ഷിവാഗോ എന്ന വിവർത്തനഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മുപ്പതോളം നോവലുകൾ സിനിമയാക്കിയിട്ടുണ്ട്.1989 മെയ് 28-ന് അന്തരിച്ചു.
PSC ചോദ്യങ്ങൾ
1.
മുട്ടത്തുവർക്കി
പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1992
2.
മുട്ടത്തുവർക്കി
പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി - ഒ.വി.വിജയൻ (1992)
3.
മുട്ടത്തുവർക്കി
പുരസ്‌കാരം ആദ്യം ലഭിച്ച വനിത - കമല സുരയ്യ (2006)
4.
മുട്ടത്തുവർക്കി
പുരസ്‌കാരത്തിന്റെ സമ്മാനത്തുക - 50,000 രൂപ
5.
മുട്ടത്തുവർക്കി
പുരസ്‌കാരം 2018 ൽ ലഭിച്ചത് - കെ.ആർ. മീര
(കൃതി - ആരാച്ചാർ)
6. മുട്ടത്തുവർക്കി പുരസ്‌കാരം 2019 ൽ ലഭിച്ചത് – ബെന്യാമിൻ (കൃതി – ആടുജീവിതം)
