വഹാബി പ്രസ്ഥാനം
ഇസ്ലാം
മതവിശ്വാസികൾക്കിടയിൽ ബ്രിട്ടീഷുകാർ കലഹം സൃഷ്ടിക്കുന്നത് തിരിച്ചറിഞ്ഞ ചിലരാണ് 'വഹാബി പ്രസ്ഥാനം' ആരംഭിച്ചത്. എന്നാൽ, വഹാബികളുടെ വർദ്ധിച്ചുവന്ന ജനപിന്തുണയെ
തുടർന്ന് വഹാബികളുടെ നേതാവായ അമീർഖാനെ രാജ്യദ്രോഹ കുറ്റം ചുമത്തി നോർമൻ എന്ന
ന്യായാധിപൻ വധശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് വഹാബി പ്രസ്ഥാനത്തിലെ പ്രവർത്തകർ
നോർമനെ കോടതി വളപ്പിൽവച്ച് വധിച്ചു. ഇതോടെ വാഹബികളെ ബ്രിട്ടീഷുകാർ ആൻഡമാനിലേയ്ക്ക്
നാടുകടത്തി. പിന്നീട് ഇന്ത്യൻ വൈസ്രോയിയായ മേയോ പ്രഭു ആൻഡമാനിലെത്തിയപ്പോൾ
വഹാബികളിലൊരാളായ ഷേർ അലി അദ്ദേഹത്തെ വധിച്ചു. പിന്നീട് സെയ്‌ദ്ഖാൻ എന്നൊരു മിതവാദി
രംഗത്തെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷുകാരും വഹാബികളും തമ്മിലുള്ള ശത്രുത
കുറയുകയുണ്ടായി.
PSC ചോദ്യങ്ങൾ
1.
വഹാബി പ്രസ്ഥാനം
നിലനിന്നിരുന്ന കാലഘട്ടം - 1830
- 1860
2. വഹാബി പ്രസ്ഥാനത്തിന്റെ നേതാവ് - സർ സയ്യദ് അഹമ്മദ് ബറേല്‌വി