ഹോം റൂൾ പ്രസ്ഥാനം

Arun Mohan
0

ഹോം റൂൾ പ്രസ്ഥാനം (1916)

ബ്രിട്ടിഷ്‌ ഭരണത്തിനു കീഴിൽനിന്നു കൊണ്ടുതന്നെ നാട്ടുരാജ്യങ്ങൾ സ്വയംഭരണപദവി ആവശ്യപ്പെട്ടുകൊണ്ട്‌ 1916 ൽ രൂപം കൊണ്ടതാണ്‌ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനം. 1916 ഏപ്രിലിൽ ബൽഗാമിൽ ചേർന്ന മുംബൈ പ്രൊവിൻഷ്യൽ കോൺഫറൻസിൽ വച്ചാണ്‌ തിലകൻ ഹോംറൂൾ ലീഗ്‌ രൂപീകരിക്കുന്നത്‌. 1916 സെപ്റ്റംബറിലാണ്‌ ആനി ബസന്റ്‌ ഹോംറൂൾ പ്രസ്ഥാനം മദ്രാസിലുള്ള അഡയാർ കേന്ദ്രമാക്കി ആരംഭിച്ചത്‌. രണ്ട്‌ ലീഗുകൾക്കും  അവരുടേതായ പ്രവർത്തനമേഖലയുണ്ടായിരുന്നു. ഹോം റൂൾ എന്ന ആവശ്യം പ്രചരിപ്പിക്കാനായി തിലകും ആനി ബസന്റും ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചരണാർഥം തിലക്‌ മറാത്തഎന്നൊരു ഇംഗ്ലിഷ്‌ പ്രസിദ്ധീകരണവും കേസരിഎന്നൊരു മറാത്തി പത്രവും ആരംഭിച്ചിരുന്നു. ആനി ബസന്റ്‌ ന്യു ഇന്ത്യ”, “കോമണ്‍ വീൽഎന്നീ പത്രങ്ങളും. 1918 ജൂലൈയിൽ മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കരണ പദ്ധതി പ്രസിദ്ധീകരിച്ചതോടെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകാൻ തുടങ്ങി. 1926 ൽ മഹാത്മാഗാന്ധിയെ ഹോംറൂൾ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്ത ഒരു കൊല്ലത്തിനുള്ളിൽ ഹോംറൂൾ പ്രസ്ഥാനം ഔദ്യോഗികമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.

PSC ചോദ്യങ്ങൾ

1. ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത് - ആനി ബസന്റ്

2. ഹോം റൂള്‍ എന്ന പദം ഇന്ത്യാക്കാര്‍ സ്വീകരിച്ചത്‌ - അയർലാന്റിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ നിന്ന്‌

3. ഹോം റൂൾ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം - ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിൽ സ്വയംഭരണം നേടുക

4. ഹോം റൂള്‍ എന്ന വാക്കിനർത്ഥം - സ്വയംഭരണം

5. കോൺഗ്രസിന്റെയും ഹോംറൂൾ ലീഗിന്റെയും നേതൃത്വത്തിൽ മലബാറിലെ ആദ്യത്തെ രാഷ്ട്രീയ സമ്മേളനം പാലക്കാട്ട് നടന്ന വർഷം - 1916

6. മലബാറിൽ ഹോംറൂൾ ലീഗിന് നേതൃത്വം വഹിച്ചത് - കെ.പി.കേശവമേനോൻ

7. ഹോംറൂൾ ലീഗുമായി ബന്ധപ്പെട്ട് “സ്വാതന്ത്രം എന്റെ ജന്മാവകാശമാണ്‌, ഞാനതു നേടുക തന്നെ ചെയ്യും" എന്നു പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനാനി - ബാലഗംഗാധര തിലക്‌

8. മഹാരാഷ്ട്രയിലെ പൂനെയിൽ ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം - 1916 

9. ആനി ബസന്റ് അഡയാറിൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം - 1916 

10. അമേരിക്കയിൽ ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം സ്ഥാപിച്ചത് - ലാലാ ലജ്പത് റായി (1917ൽ)  

11. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയത് - 1917ൽ

12. ഹോം റൂൾ ലീഗ് നിർത്തിവയ്ക്കാൻ കാരണം : ഇന്ത്യയിൽ ഉത്തരവാദഭരണം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപനത്തെ തുടർന്ന്

Post a Comment

0 Comments
Post a Comment (0)