ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ
ഉത്തരേന്ത്യയിൽ
വേരുറപ്പിച്ച ബ്രിട്ടീഷുകാരെ ദക്ഷിണേന്ത്യയിൽ അതിശക്തമായി ആംഗ്ലോ-മൈസൂർ
യുദ്ധങ്ങളിലൂടെ ചെറുത്തുനിന്ന ഭരണാധികാരികളാണ് മൈസൂരിലെ ഹൈദരാലിയും മകൻ ടിപ്പു
സുൽത്താനും.
ഒന്നാം
മൈസൂർ യുദ്ധം (1767-1769)
1767 മുതൽ 1769 വരെ നടന്ന ഒന്നാം മൈസൂർ യുദ്ധത്തിൽ
ഹൈദരലി പലപ്പോഴായി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. ഒടുവിൽ, ബ്രിട്ടീഷുകാർ അവരുമായി
സന്ധിയുണ്ടാക്കി.
രണ്ടാം
മൈസൂർ യുദ്ധം (1780-1784)
1780 ൽ ഹൈദരലി വീണ്ടും യുദ്ധം
തുടങ്ങി. അദ്ദേഹത്തിനു മുന്നിൽ പലതവണ പരാജയപ്പെട്ട ബ്രിട്ടീഷുകാർ 1781 ൽ ഹൈദരലിയെ തോൽപ്പിച്ചു. ഹൈദരുടെ
മരണത്തിനുശേഷം മൈസൂർ ആക്രമിക്കാൻ പദ്ധിതിയിട്ട ബ്രിട്ടീഷുകാരെ അയ്യായിരത്തോളം
വരുന്ന സൈനികരുമായി ടിപ്പു സുൽത്താൻ ആക്രമിച്ചു. സൈനികബലത്തിലൂടെ ടിപ്പുവിനെ
ജയിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഹൈദരാബാദിലെ നൈസാമിനെയും മറാത്താ
ഭരണാധികാരികളെയും തങ്ങളുടെ പാട്ടിലാക്കി. ഒപ്പം, ടിപ്പുവിന്റെ സൈന്യത്തിലേക്ക് അനേകം
ഒറ്റുകാരെയും നിയോഗിച്ചു.
മൂന്നാം
മൈസൂർ യുദ്ധം (1790-1792)
ദക്ഷിണേന്ത്യയിലെ
ഏറ്റവും സമ്പന്നരാജ്യമായിരുന്ന മൈസൂരിന്റെ വളർച്ച ഹൈദരാബാദിലെ നൈസാമിനും
മറാത്തയിലെ പേഷ്വയ്ക്കും ഭീഷണിയായിത്തോന്നി. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷുകാരും
ടിപ്പുവിനെ കീഴ്പ്പെടുത്താൻ ശ്രമം ആരംഭിച്ചത്. 1789 ൽ നടന്ന മൂന്നാം മൈസൂർ യുദ്ധത്തിൽ
ബ്രിട്ടീഷ് സേന ശ്രീരംഗപട്ടണത്തിനടുത്തുവച്ച് ടിപ്പുവിന്റെ സൈന്യവുമായി
ഏറ്റുമുട്ടി. മൈസൂർ സേന ധീരമായി പൊരുതിയെങ്കിലും ഹൈദരാബാദിൽനിന്നും മറാത്തയിൽ
നിന്നുമുള്ള ആക്രമണം കൂടിയായപ്പോൾ ടിപ്പു പരാജയപ്പെട്ടു. ശത്രുക്കൾ
ആവശ്യപ്പെട്ടപ്രകാരം 'ശ്രീരംഗപട്ടണം ഉടമ്പടി'യിൽ അദ്ദേഹത്തിന് ഒപ്പുവയ്‌ക്കേണ്ടിവന്നു.
അതുപ്രകാരം മൈസൂരിന്റെ പകുതിയോളം പ്രദേശങ്ങൾ അദ്ദേഹത്തിനു നഷ്ടമായി. പോരാത്തതിന് ബ്രിട്ടീഷുകാർക്ക്
ഒരു വൻതുക ടിപ്പു നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. ഏകദേശം 3.3 കോടി രൂപ!
നാലാം
മൈസൂർ യുദ്ധം (1798-1799)
ഭീമമായ നഷ്ടപരിഹാരത്തുകയിൽ ഒരു കോടി രൂപ ടിപ്പു ഉടൻ ബ്രിട്ടീഷുകാർക്കു നൽകി. ബാക്കി തുക നൽകുംവരെ വെള്ളക്കാർ ടിപ്പുവിന്റെ രണ്ടു മക്കളെ പണയമായി വാങ്ങി വെല്ലൂർക്കോട്ടയിൽ തടവിലാക്കി. തകർന്ന രാജ്യവും വീട്ടാനാവാത്ത കടവും വെള്ളക്കാർക്കെതിരെ വീണ്ടും പോരാടാൻ ടിപ്പുവിനെ നിർബന്ധിതനാക്കി. എന്നാൽ, സ്വന്തം അംഗരക്ഷകനായ മിർ സാദിഖ് അതിനകം ബ്രിട്ടീഷ് ചാരനായി മാറിക്കഴിഞ്ഞിരുന്നു. ഇതറിയാതെ ടിപ്പു ശ്രീരംഗപട്ടണത്തിനുസമീപം ബ്രിട്ടീഷ് സേനയോട് ഏറ്റുമുട്ടി. ടിപ്പു ധീരമായി പൊരുതിയെങ്കിലും ചാരന്മാർ യുദ്ധത്തിന്റെ ഗതി മാറ്റി. വീണ്ടും പരാജിതനായ ടിപ്പു യുദ്ധരംഗത്തുനിന്ന് പിൻവാങ്ങി ശ്രീരംഗപട്ടണം കോട്ടയിൽ ഒളിച്ചു. എന്നാൽ മിർ സാദിഖ് കോട്ടയിലേക്കുള്ള രഹസ്യമാർഗം ബ്രിട്ടീഷുകാർക്ക് പറഞ്ഞുകൊടുത്തു. തുടർന്നുനടന്ന പോരാട്ടത്തിൽ ടിപ്പു വീരമൃത്യു വരിച്ചു. 1799 ലെ ഈ പോരാട്ടത്തോടെ ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം പൂർണമായി.
PSC ചോദ്യങ്ങൾ
1.
‘മൈസൂർ കടുവ’ എന്നറിയപ്പെടുന്നത് - ടിപ്പു സുൽത്താൻ
2.
ടിപ്പുവിന്റെ
തലസ്ഥാനം - ശ്രീരംഗപട്ടണം
3.
ഇന്ത്യയിൽ
ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധങ്ങളിൽ ആദ്യമായി മിസൈലുകൾ ഉപയോഗിച്ചത് - ടിപ്പു
സുൽത്താൻ
4.
മിസൈലുകളെക്കുറിച്ച്
പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി? - ഫത്ത്-ഉൽ മുജാഹിദ്ദീൻ
5.
ഫ്രഞ്ച്
വിപ്ലവകാരികളുടെ ജാക്കോബിയൻ ക്ലബിൽ അംഗത്വം ലഭിച്ച മൈസൂർ സുൽത്താൻ - ടിപ്പു
സുൽത്താൻ
6.
മൈസൂർ സുൽത്താന്മാരും
ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ - ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ
7.
ദക്ഷിണേന്ത്യയിൽ
ബ്രിട്ടീഷുകാർക്ക് നേരിടേണ്ടി വന്ന പ്രബലശക്തി? - മൈസൂരിലെ ഹൈദരാലിയും മകൻ ടിപ്പു
സുൽത്താനും.
8.
ഹൈദരാലിക്ക്
മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി? - കൃഷ്ണരാജ
വൊഡെയാർ
9.
ഒന്നാം ആംഗ്ലോ-മൈസൂർ
യുദ്ധം നടന്ന കാലഘട്ടം?
- 1767 - 1769
10.
ഒന്നാം ആംഗ്ലോ-മൈസൂർ
യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
- ഹൈദരാലിയും
ബ്രിട്ടീഷുകാരും
11.
ഒന്നാം
ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിച്ച സന്ധി? - മദ്രാസ്
ഉടമ്പടി
12.
ഒന്നാം മൈസൂർ യുദ്ധം
അവസാനിക്കാൻ കാരണമായ സന്ധി എവിടെവെച്ചാണ് ഒപ്പിട്ടത് - ചെന്നൈ
13.
ഒന്നാം ആംഗ്ലോ
മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിംഗ്സ്
14.
രണ്ടാം
ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം? - 1780 - 1784
15.
രണ്ടാം
ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം? - ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം
16.
ഹൈദരാലി മരിച്ച
വർഷം? - 1782
17.
രണ്ടാം മൈസൂർ യുദ്ധത്തിന്റെ
ആദ്യഘട്ടം നയിച്ചത്?
- ഹൈദരാലി
18.
രണ്ടാം മൈസൂർ യുദ്ധത്തിന്റെ
രണ്ടാംഘട്ടം നയിച്ചത്?
-ടിപ്പു സുൽത്താൻ
19.
രണ്ടാം
ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ബ്രിട്ടീഷ് നിയന്ത്രിത പ്രദേശം? - ആർക്കോട്ട്
20.
രണ്ടാം
ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിച്ച സന്ധി? - മംഗലാപുരം
സന്ധി (1784)
21.
രണ്ടാം
ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ? - വാറൻ ഹേസ്റ്റിംഗ്സ്
22.
മൂന്നാം
ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിച്ച സന്ധി? - ശ്രീരംഗപട്ടണം
സന്ധി (1792)
23.
മൂന്നാം
ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം? - 1789 - 1792
24.
മൂന്നാം ആംഗ്ലോ-മൈസൂർ
യുദ്ധത്തിന്റെ കാരണം?
- ടിപ്പുവിന്റെ
തിരുവിതാംകൂർ ആക്രമണം
25.
മൂന്നാം
ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ? - കോൺവാലിസ് പ്രഭു
26.
നാലാം
ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് സൈന്യാധിപകൻ? - ആർതർ വെല്ലസ്ലി
27.
നാലാം
ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ? - റിച്ചാർഡ് വെല്ലസ്ലി
28.
നാലാം
ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം? - 1798 - 1799
29.
ടിപ്പുസുൽത്താൻ
മരിച്ച മൈസൂർ യുദ്ധം?
- നാലാം
ആംഗ്ലോ-മൈസൂർ യുദ്ധം (1799 മെയ് 4)
30. ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം? - ഫാറൂക്ക് (ഫാറൂക്കാബാദ്)