ടോർക്ക്

Arun Mohan
0

ടോർക്ക് (Torque)

ബലം വസ്തുക്കളെ ചലിപ്പിക്കും. ബലം പ്രയോഗിക്കുമ്പോൾ ഏതെങ്കിലും വസ്തു വൃത്താകൃതിയിൽ കറങ്ങുകയാണെന്ന് വയ്ക്കുക. അങ്ങനെയെങ്കിൽ ആ വസ്തുവിനെ കറങ്ങാൻ സഹായിക്കുന്ന ബലത്തെ ടോർക്ക് എന്നു വിളിക്കാം. മലയാളത്തിൽ ഇത് 'ചുഴറ്റുബലം' എന്നറിയപ്പെടുന്നു. സ്പാനർ ഉപയോഗിച്ച് ഒരു നട്ട് അഴിക്കുന്നത് ഇതിന് ഉദാഹരണമാണ്. നമ്മൾ സ്പാനറിന്റെ പിടിയിൽ ഒരു നിശ്ചിത ശക്തി പ്രയോഗിക്കുമ്പോൾ അതുമൂലം നട്ട് വൃത്താകൃതിയിൽ ചലിച്ച് അഴിഞ്ഞുകിട്ടുന്നു. വാഹനങ്ങളെ കുറിച്ച് പറയുമ്പോൾ ടോർക്ക് സൂചിപ്പിക്കാറുണ്ട്. വാഹനങ്ങളുടെ എൻജിനിൽ നിന്നുണ്ടാകുന്ന ശക്തി ചക്രങ്ങളിലേക്ക് എത്തുന്നതു വഴിയാണ് ചക്രങ്ങൾ കറങ്ങുന്നതും വാഹനം ഓടുന്നതും. ആ ശക്തിയെ വാഹനത്തിന്റെ ടോർക്ക് എന്ന് വിളിക്കാം. ടോർക്ക് (Moment of Force) ഒരു സദിശ അളവാണ്.

ടോർക്കിന്റെ പ്രതീകം : τ

τ = rF sinθ

r = സ്ഥാനസദിശം

F = ബലം

θ = കോണളവ്

PSC ചോദ്യങ്ങൾ

1. ഒരു ജോഡി ബലങ്ങൾ തുല്യവും വിപരീതവുമായി വ്യത്യസ്ത രേഖയിലൂടെ പ്രയോഗിക്കപ്പെടുമ്പോൾ അതിനെ അറിയപ്പെടുന്നത് - ടോർക്ക്

2. ടോർക്കിന്റെ ഡൈമൻഷൻ - ML2T2

3. ടോർക്കിന്റെ SI യൂണിറ്റ് - ന്യൂട്ടൺ മീറ്റർ (NM)

Post a Comment

0 Comments
Post a Comment (0)